പുതുപ്പള്ളിയില്‍ നായര്‍- ഈഴവ വോട്ടുകള്‍ ഉറപ്പിച്ച് എന്‍. ഹരി; എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെയും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും കണ്ട് അനുഗ്രഹം വാങ്ങി; ഹരിക്ക് പുതുപ്പള്ളിയില്‍ വിജയപ്രതീക്ഷയേറുന്നു

പുതുപ്പള്ളിയില്‍ നായര്‍- ഈഴവ വോട്ടുകള്‍ ഉറപ്പിച്ച് എന്‍. ഹരി; എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെയും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും കണ്ട് അനുഗ്രഹം വാങ്ങി; ഹരിക്ക് പുതുപ്പള്ളിയില്‍ വിജയപ്രതീക്ഷയേറുന്നു

സ്വന്തം ലേഖകന്‍

പുതുപ്പള്ളി:  പുതുപ്പള്ളിയില്‍ നായര്‍- ഈഴവ വോട്ടുകള്‍ ഉറപ്പിച്ച് എന്‍ഡിഎയുടെ എന്‍. ഹരി. എൻഎസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെയും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും കണ്ട് അനുഗ്രഹം വാങ്ങിയ ഹരി, പ്രചരണത്തിന്റെ അവസാന നിമിഷം ആവേശത്തിലാണ്. മണ്ഡലത്തിലെ എല്ലാ പ്രദേശത്തും ഓടിയെത്തുന്ന ഹരിക്ക് ചെറിയ ജംഗ്ഷനുകളിൽ പോലും വൻ സ്വീകരണമാണ് ലഭിക്കുന്നത്. വീട് വീടാന്തരം കയറി സമ്മതിദായകരെ നേരില്‍ കണ്ട് വോട്ട് ചോദിക്കുന്നതാണ് ഹരിയുടെ പ്ലസ് പോയിന്റ്.

പ്രചാരണം നടത്തിയ ഇടങ്ങളിലെല്ലാം വമ്പിച്ച ജനക്കൂട്ടമാണ് കാണാനായത്. ഈ ജനപിന്തുണ ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്നും വിജയത്തില്‍ കുറഞ്ഞ് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും എന്‍ ഹരി തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. പുതുപ്പള്ളിയില്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ച് എന്‍ഡിഎയുടെ വന്‍ കുതിച്ച് ചാട്ടത്തിന് ഇത് വഴിയൊരുക്കുമെന്ന സൂചനയാണ് ഹരിക്ക് ലഭിക്കുന്ന വമ്പിച്ച ജനപിന്തുണ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമുദായിക വോട്ടുകള്‍ ജയപരാജയങ്ങളുടെ സുപ്രധാന ഘടകമാണ്. നായര്‍- ഈഴവ വോട്ടുകള്‍ നിർണായകമായ പുതുപള്ളിയിൽ ഇവ ഹരിയിലേക്ക് വരുന്ന സാഹചര്യത്തില്‍ വിജയപ്രതീക്ഷയും വര്‍ധിച്ച് വരികയാണ്. ഉമ്മന്‍ചാണ്ടിയും ജെയ്കും ശക്തരായ എതിരാളികള്‍ തന്നെയാണെങ്കിലും പുതുപ്പള്ളിയിലെ ജനങ്ങള്‍ ഇത്തവണ മാറ്റം ആഗ്രഹിക്കുന്നത് എന്‍. ഹരിക്കാവും ഗുണം ചെയ്യുക.