മുളക് സ്പ്രേ മുതൽ കൊലപാതക ശ്രമംവരെ; എവിടെ തിരിഞ്ഞാലും അക്രമവും പരിഹാസവും..!! ‘സ്വസ്ഥതയും സുരക്ഷയും ഇല്ലാതായി’; ബിന്ദു അമ്മിണി കേരളം വിടുന്നു..!!

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി കേരളം വിടുന്നു. കേരളം തന്നെ സംബന്ധിച്ച് ജീവിക്കാനാവാത്ത സ്ഥലമായി മാറിയെന്നും ഇവിടം വിടുകയല്ലാതെ മറ്റു വഴിയില്ലെന്നും ബിന്ദു അമ്മിണി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു. കേരളം ജീവിക്കാനാവാത്ത സ്ഥലമായി മാറി. ഉത്തര്‍പ്രദേശിലോ ഡല്‍ഹിയിലോ സ്വസ്ഥതയും സുരക്ഷയും കിട്ടുമെന്നാണ് തോന്നുന്നത്. വടക്കേ ഇന്ത്യയില്‍ പലവട്ടം പോയിട്ടുണ്ട്. ഒരു തവണ പോലും അവിടെ തനിക്കു നേരെ അക്രമം ഉണ്ടായിട്ടില്ലെന്ന് ബിന്ദു അമ്മിണി പറഞ്ഞു. ഉടന്‍ തന്നെ ഡല്‍ഹിയിലേക്കു തിരിക്കുമെന്ന് ബിന്ദു പറഞ്ഞു. താമസം എവിടെ വേണമെന്ന് അവിടെ ചെന്നിട്ടു […]

മദ്യലഹരിയിൽ തർക്കം..! ആദിവാസി സ്ത്രീയെ കഴുത്ത് ഞെരിച്ചു കൊന്നു..! സഹോദരി ഭർത്താവ് അറസ്റ്റിൽ..!

സ്വന്തം ലേഖകൻ കോഴിക്കോട് : കോഴിക്കോട് കട്ടിപ്പാറയിലെ ആദിവാസി സ്ത്രീ ലീലയെ കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരി ഭർത്താവ് രാജൻ അറസ്റ്റിൽ. ലീലയുടെ മകനെ കൊന്ന കേസിൽ പ്രതി കൂടിയാണ് രാജൻ. ഇയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി. മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊന്നത് കഴുത്ത് ഞെരിച്ചെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തൽ. രണ്ടാഴ്ചയിലേറെ കാണാതായ ശേഷം കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലീലയുടെ മൃതദേഹം ഉൾവനത്തിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലീലയുടെ കൊലപാതകത്തിൽ രാജന് പങ്കുള്ളതായി ചിലർ മൊഴി നൽകിയിരുന്നു. […]

പുഴയിൽ വീണ ഫോൺ എടുക്കുന്നത് സംബന്ധിച്ച് തർക്കം..! നാലുവർഷം മുൻപ് പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകം..! സുഹൃത്ത് അറസ്റ്റിൽ

സ്വന്തം ലേഖകൻ തൃശൂര്‍: നാലുവർഷം മുൻപ് പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് മദ്യലഹരിയില്‍ നടന്ന കൊലപാതകമാണെന്ന് തെളിഞ്ഞു. തൃശൂര്‍ കുന്നംകുളം കൈപ്പറമ്പ് സ്വദേശി രാജേഷാണ് മരിച്ചത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്ത് വരന്തരപ്പിള്ളി സ്വദേശി സലീഷ് അറസ്റ്റിലായി. 2019 നവംബര്‍ 18 നാണ് സംഭവം . രാജേഷിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് അന്വേഷണത്തില്‍ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ കുന്നംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടര്‍ന്നു. സംഭവദിവസം സലീഷും രാജേഷും പുഴയുടെ സമീപത്തുകൂടി നടന്നു വരുമ്പോള്‍ സലീഷിന്റെ […]

മ​ദ്യ​ല​ഹ​രി​യി​ല്‍ ഭാര്യയെയും അമ്മയെയും ഉപദ്രവിച്ചു..! തടയാനെത്തിയ സ​ഹോ​ദ​രന്റെ അടിയേറ്റ് ​യുവാ​വ് കൊ​ല്ല​പ്പെ​ട്ടു..! സുഹൃത്തിന് പരിക്ക്

സ്വന്തം ലേഖകൻ വ​യ​നാ​ട്: മ​ദ്യ​ല​ഹ​രി​യി​ല്‍ ബ​ഹ​ള​മു​ണ്ടാ​ക്കി​യ യു​വാ​വ് സ​ഹോ​ദ​ര​ന്‍റെ അ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു. വാളാട് എടത്തന വേങ്ങമുറ്റം കോളനിയിലെ ജയചന്ദ്രൻ (42) ആണ് മരിച്ചത്. സംഭവത്തിൽ ജയചന്ദ്രന്റെ ജ്യേഷ്ഠ സഹോദരൻ രാമകൃഷ്ണനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. സഹോദരങ്ങള്‍ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ജയചന്ദ്രന്‍ മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കി. കൂടെ ഒരു സുഹൃത്തും ഉണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന ജയചന്ദ്രൻ ഇയാളുടെ ഭാര്യയെയും അമ്മയെയും ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ രാമകൃഷ്ണൻ ഇത് തടഞ്ഞു. തുടർന്ന് ഇയാളെ മുളവടി വച്ച് മർദിക്കുകയായിരുന്നു. […]

8.15ന് വിളിച്ചുണർത്തണമെന്ന് പറഞ്ഞ് കിടന്നുറങ്ങി..! വീട്ടുകാർ വിളിച്ചത് 8.30ന്; വൈകിയതിന്റെ പേരിൽ തർക്കം..! മദ്യപിച്ചെത്തിയ മകൻ അച്ഛനെ മർദ്ദിച്ചു കൊലപ്പെടുത്തി

സ്വന്തം ലേഖകൻ ചേർപ്പ് (തൃശ്ശൂർ): ഉറക്കത്തിൽ നിന്ന് ഉണർത്താൻ താമസിച്ചതിന് മകൻ അച്ഛനെ മർദിച്ച് കൊലപ്പെടുത്തി. ആര്യംപാടം ചിറമ്മൽ ജോയ്(60) ആണ് കൊല്ലപ്പെട്ടത്. മകൻ റിജോ(25)യെ ചേർപ്പ് പോലീസ് അറസ്റ്റുചെയ്തു. തൃശ്ശൂർ കോടന്നൂരിൽ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. റിജോയെ ഉറക്കത്തിൽനിന്ന് വിളിച്ചുണർത്താത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സ്ഥിരമായി മദ്യപിക്കുന്ന റിജോ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വീട്ടിലെത്തി ഉറങ്ങി.8.15ന് വിളിച്ചുണർത്തണമെന്ന് പറഞ്ഞാണ് റിജോ ഉറങ്ങാൻ കിടന്നത്. എന്നാൽ ഉണർത്തിയത് 8.30ന്. ഇതേ ചൊല്ലിയുള്ള തർക്കമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്. ഉണർത്തിയില്ലെന്ന കാരണം പറഞ്ഞ് […]

‘ഒന്‍പതു വര്‍ഷമായി പ്രണയത്തിൽ; പരോൾ ലഭിച്ചില്ലെങ്കിൽ കാമുകിയെ മറ്റാര്‍ക്കെങ്കിലും വിവാഹം ചെയ്തു കൊടുക്കും’….! വിവാഹം കഴിക്കുന്നതിന് കൊലക്കേസ് പ്രതിക്ക് പരോൾ അനുവദിച്ച് ഹൈക്കോടതി

സ്വന്തം ലേഖകൻ ബംഗളൂരു: കാമുകിയെ വിവാഹം കഴിക്കുന്നതിന് കൊലക്കേസ് പ്രതിക്ക് പരോള്‍ അനുവദിച്ച് കര്‍ണാടക ഹൈക്കോടതി. കൊലക്കേസില്‍ പത്തു വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന ആനന്ദിനാണ് ജസ്റ്റിസ് എം നാഗപ്രസന്ന പതിനഞ്ചു ദിവസത്തെ പരോൾ നല്‍കിയത്. ആനന്ദിന്റെ മാതാവും കാമുകിയുമാണ് പരോള്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ആനന്ദിന് പരോള്‍ കിട്ടാത്ത പക്ഷം തന്നെ വീട്ടുകാര്‍ മറ്റാര്‍ക്കെങ്കിലും വിവാഹം ചെയ്തു നല്‍കുമെന്ന് കാമുകി കോടതിയെ അറിയിച്ചു. അസാധാരണ സാഹചര്യം എന്നു വിലയിരുത്തിയാണ്, യുവാവിന് കോടതി പരോള്‍ അനുവദിച്ചത്. ഒന്‍പതു വര്‍ഷമായി താന്‍ ആനന്ദുമായി പ്രണയത്തിലാണെന്ന് […]

അതിഥിത്തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ആറു വയസ്സുകാരന്‍ വെട്ടേറ്റ് മരിച്ചു..! കുട്ടിയുടെ അമ്മയ്ക്കും ഗുരുതര പരിക്ക്..! മാതൃസഹോദരന്‍ കസ്റ്റഡിയിൽ; സ്വത്ത് തർക്കമാണ് അക്രമണത്തിന് പിന്നിലെന്ന് സൂചന

സ്വന്തം ലേഖകൻ തൃശ്ശൂര്‍: തൃശ്ശൂരിൽ അതിഥിത്തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ആറു വയസ്സുകാരന്‍ വെട്ടേറ്റ് മരിച്ചു. അതിഥിത്തൊഴിലാളിയുടെ മകന്‍ നാജുര്‍ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്. ; തൃശ്ശൂര്‍ മുപ്ലിയത്ത് ഇന്നു രാവിലെയാണ് സംഭവം. കുട്ടിയുടെ അമ്മയുടെ സഹോദരനാണ് വെട്ടിയത്. അസം സ്വദേശിയായ ഇയാള്‍ കഴിഞ്ഞദിവസമാണ് സഹോദരിയുടെ വീട്ടിലെത്തിയത്. ആക്രമണം തടയാനെത്തിയ കുട്ടിയുടെ അമ്മ നജ്മയ്ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ പിതാവിനും പരിക്കേറ്റു. കുട്ടിയുടെ അമ്മാവൻ ജമാലുവിനെ വരന്തരപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. അസമിലെ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് സൂചിപ്പിച്ചു.

രാത്രി ഒരു മണിക്കൂറിലേറെ സെക്‌സ് ടോക്ക്; ലൈംഗികബന്ധത്തിനായി വശീകരിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി; ഗ്രീഷ്മ ചതിച്ചെന്ന് ഷാരോണ്‍ കരഞ്ഞു പറഞ്ഞു; കുറ്റപത്രത്തിൽ പറയുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതിയും ഷാരോണിന്റെ കാമുകിയുമായ ഗ്രീഷ്മക്ക് എതിരെ ഗുരുതരാരോപണങ്ങളുമായി ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ചതിച്ചെന്നും താൻ മരിച്ചുപോകുമെന്നും കാമുകനായ ഷാരോൺ രാജ് ഐ.സി.യുവിൽവച്ച് ബന്ധുവിനോട് കരഞ്ഞു പറഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു. ജ്യൂസിൽ കീടനാശിനി കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് സമർപിച്ച കുറ്റപത്രത്തിലാണ് പരാമർശം. ഗ്രീഷ്മയും ഷാരോണും പലതവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഷാരോണിന് കീടനാശിനി കലർത്തിയ കഷായം നൽകിയ ദിവസം ലൈംഗികമായി […]

ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു, കത്തികൊണ്ട് കുത്തി..! കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസ്; തിരുവഞ്ചൂർ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം : തിരുവഞ്ചൂരിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവഞ്ചൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ മാത്യുമകൻ സിബി മാത്യു (47), തിരുവഞ്ചൂർ ലക്ഷംവീട് കോളനി പടിഞ്ഞാറെ പോളച്ചിറ വീട്ടിൽ പത്രോസ് മകൻ ലാലു എം.പി (41) എന്നിവരെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് ശനിയാഴ്ച രാത്രി തിരുവഞ്ചൂർ സ്വദേശിയായ ഷൈജുവിനെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞദിവസം രാവിലെ യുവാവിനെ വീട്ടമ്മയുടെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പോലീസ് […]

മക്കളെ പുറത്തേക്ക് കളിക്കാൻ വിട്ടതിന് ശേഷം ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി..! കുട്ടികൾ തിരിച്ചെത്തിയപ്പോൾ കണ്ടത് ശ്വാസമില്ലാതെകിടക്കുന്ന അമ്മയെ; ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട്ടമ്മയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഒളിവിലായിരുന്ന ഭർത്താവ് അന്തോണി ദാസ് (36) പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞം കോട്ടപ്പുറം കരിമ്പള്ളിക്കര ദിൽഷൻ ഹൗസിൽ പ്രിൻസി(32) യെ വീടിനുള്ളിൽ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രിൻസിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പിന്നീട് വ്യക്തമായിരുന്നു. സംഭവസ്ഥലത്ത് നിന്നും കാണാതായ പ്രിൻസിയുടെ ഭർത്താവ് അന്തോണി ദാസനെ കേന്ദ്രീകരിച്ചായിരുന്നു പൊലീസിൻ്റെ അന്വേഷണം. ഇയാൾക്കായി തെരച്ചിൽ തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. […]