ഷാഫി പറമ്പിൽ എംഎൽഎ അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന പരാമർശം സ്പീക്കർ പിൻവലിച്ചു..! സഭാ രേഖകളിൽ നിന്നും നീക്കും; സഭയിൽ സ്പീക്കറുടെ റൂളിംഗ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് എതിരെ ഉന്നയിച്ച പരാമർശം സ്പീക്കർ പിൻവലിച്ചു. പരാമർശം അനുചിതമായിരുന്നുവെന്നും സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യുമെന്നും സ്പീക്കറുടെ റൂളിംഗ്. പ്രതിപക്ഷ പ്രതിഷേധം ചിത്രീകരിക്കുന്നില്ലെന്ന സഭാ ടിവിയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ പരിശോധിക്കുമെന്നും സ്പീക്കർ എഎൻ ഷംസീർ വ്യക്തമാക്കി. സ്പീക്കറുടെ റൂളിംഗ്  ഈ മാസം 14,15 തീയതികളിൽ സഭയിൽ ഉണ്ടായ സംഭവങ്ങൾ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പ്രതിപക്ഷത്തിന് വിയോജിപ്പികളുണ്ടെങ്കിലും ഇത്തരം സംഭവങ്ങളുണ്ടാകാൻ പാടില്ലായിരുന്നു. അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളുന്നുവെന്നതാണ് പ്രതിപക്ഷത്തിന്റ പ്രധാന പരാതി. സർക്കാർ നിർദേശ പ്രകാരമല്ല സ്പീക്കർ […]

തീക്കട്ടയിലും ഉറുമ്പരിക്കുമോ? എംഎം മണി എംഎല്‍എയുടെ വാഹനം തടഞ്ഞു നിര്‍ത്തി അസഭ്യം വിളിച്ചതായി പരാതി ; യുവാവിനെതിരെ കേസ്

സ്വന്തം ലേഖകൻ ഇടുക്കി: ഉടുമ്പന്‍ചോല എംഎൽഎ എംഎം മണിയെ അസഭ്യം വിളിച്ചതായി പരാതി. കുഞ്ചിത്തണ്ണി സ്വദേശി മാട്ടയിൽ അരുണിനെതിരെയാണ് പരാതി. സംഭവത്തിൽ പോലീസ് കേസ് എടുത്തു. രാജാക്കാടിന് സമീപം വച്ചാണ് സംഭവം. കുഞ്ചിത്തണ്ണിയിൽ നിന്നും രാജാക്കാടിന് വരികയായിരുന്നു എംഎം മണി. എം എല്‍ എയുടെ വാഹനം അരുണിന്റെ വാഹനത്തെ മറികടന്ന് പോയതാണ് ഇയാളെ പ്രകോപിപ്പിച്ചത്. മറികടന്നുപോയ എംഎല്‍എയുടെ വാഹനത്തിന് പിന്നാലെയെത്തിയ അരുണ്‍, തന്റെ ജീപ്പ് മണിയുടെ വാഹനത്തിന് കുറുകെ നിര്‍ത്തിയ ശേഷം അസഭ്യം വിളിക്കുകയായിരുന്നു. എംഎല്‍എയുടെ ഗണ്‍മാന്റെ പരാതിയില്‍ രാജാക്കാട് പൊലിസ് കേസെടുത്ത് അന്വേഷണം […]

എംഎൽഎ അസഭ്യം പറഞ്ഞു എന്ന കേസിൽ പരാതിക്കാരിക്കെതിരെയും പരാതി; തോമസ് കെ തോമസിൻ്റെ പരാതിയിൽ വനിതാ നേതാവിനെതിരെ കേസ്

കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെ പരാതി നൽകിയ എൻസിപി വനിതാ നേതാവ് ജിഷ ക്കെതിരെ പോലീസ് കേസെടുത്തു. തന്നെയും ഭാര്യയും അധിക്ഷേപിച്ചുവെന്ന എം എൽ എ യുടെ പരാതിയിലാണ് പോലീസ് കേസെടുത്തത് .എംഎൽഎക്കെതിരായ പരാതിയിൽ ജിഷ പോലീസിന് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നു. യോഗത്തിനു മുമ്പ് എംഎൽഎ അസഭ്യം പറഞ്ഞതായും എംഎൽഎയുടെ ഭാര്യ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്നുമാണ് ജിഷയുടെ മൊഴിയിൽ ഉള്ളത്. പാർട്ടി അംഗം അല്ലാത്തവർ വേദി വിട്ടുപോകണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് എംഎൽഎയുടെ ഭാര്യ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതെന്നും തനിക്ക് മർദ്ദനമേറ്റതായും മൊഴി […]

നാട്ടില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും നമ്മുടെ എംഎല്‍എമാര്‍ ആക്ടീവാകുന്നത് തെരഞ്ഞെടുപ്പ് കാലത്ത് മാത്രം; യുട്യൂബ് അക്കൗണ്ടുള്ളത് പിണറായി വിജയന്‍, ഉമ്മന്‍ ചാണ്ടി, കെ. ബാബു എന്നിവര്‍ക്ക് മാത്രം; ഉമ്മന്‍ചാണ്ടിക്ക് ഇപ്പോഴും മൊബൈല്‍ ഫോണ്‍ ഇല്ല; സത്യവാങ്മൂലം അപഗ്രഥിച്ച് നടത്തിയ ഗവേഷണ റിപ്പോര്‍ട്ട് പുറത്ത്

സ്വന്തം ലേഖകന്‍ കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച രണ്ട് എം. എല്‍. എമാര്‍ക്ക് ഇപ്പോഴും ഇ-മെയില്‍ വിലാസമില്ല. ആറ്റിങ്ങലില്‍ നിന്ന് ജയിച്ച ഒ. എസ്. അംബിക, ചിറയന്‍കീഴില്‍ നിന്നും വിജയിച്ച മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയായ വി. ശശി എന്നിവര്‍ക്കാണ് ഇതുവരെയും ഇ-മെയില്‍ വിലാസമില്ലാത്തത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, യൂട്യൂബ്, വെബ്‌സൈറ്റ് തുടങ്ങിയവ ഉണ്ടെങ്കിലും സ്വന്തമായി ഇതുവരെയും മൊബൈല്‍ നമ്പര്‍ ഇല്ല എന്നത് ശ്രദ്ധേയമാണ്. സമൂഹ മാധ്യമങ്ങളായ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും യുട്യൂബിലും സംസ്ഥാന രാഷ്ട്രീയ നേതാക്കള്‍ സജീവമാകുമ്പോഴും […]

സഭയില്‍ ചെല്ലാതെ മുങ്ങി നടന്നത് വീണാ ജോര്‍ജ്, പി വി അന്‍വര്‍, ഉമ്മന്‍ ചാണ്ടി, പി ജെ ജോസഫ്, റോഷി അഗസ്റ്റിന്‍ തുടങ്ങി നിരവധി എംഎല്‍എമാര്‍; സഭയില്‍ മികച്ച ഹാജരുമായി തിരുവഞ്ചൂര്‍, വി ടി ബെല്‍റാം, കെ. മുരളീധരന്‍, എ എന്‍ ഷംസീര്‍ തുടങ്ങി രാജഗോപാല്‍ വരെ; കഴിഞ്ഞ സഭയിലെ എംഎല്‍എമാരും ഹാജര്‍ നിലയും; അറിയാം തേര്‍ഡ് ഐ ന്യൂസ് ലൈവിലൂടെ

ഏ.കെ. ശ്രീകുമാർ കോട്ടയം: ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ് ഓരോ ജനപ്രതിനിധിയും. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് അഭ്യര്‍ത്ഥനയ്ക്ക് വരുമ്പോള്‍ മാത്രമാണ് ഭൂരിഭാഗം സാധാരണക്കാരും തങ്ങളുടെ പ്രതിനിധികളെ നേരില്‍ കാണുന്നത്. നിയമസഭയില്‍,  തന്നെ തെരഞ്ഞെടുത്ത ജനങ്ങള്‍ക്ക് വേണ്ടി ഹാജരായി, നാട്ടിലെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുക എന്നതാണ് ഓരോ എംഎല്‍എയുടെയും പ്രഥമ കര്‍ത്തവ്യം. സഭാ ചര്‍ച്ചകളില്‍ പങ്കെടുത്താല്‍ മാത്രമേ അടുത്തപടിയായ ചര്‍ച്ചകളിലേക്കും പ്രശ്‌നപരിഹാരത്തിലേക്കും കടക്കേണ്ടി വരുന്നുള്ളൂ. പതിനാലാം കേരള നിയമസഭയിലെ പതിമൂന്നാം സമ്മേളനം വരെയുള്ള സാമാജികരുടെ ഹാജര്‍ നില വിവരാവകാശ നിയമപ്രകാരം തേര്‍ഡ് ഐ ന്യൂസ് ശേഖരിച്ചിരുന്നു. […]

പാർട്ടി ആഫീസുകളിൽ കയറിയിറങ്ങി തെക്ക് വടക്ക് നടന്നവർക്കും എം എൽ എ ആയാൽ ചികിൽസ, സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രിയിൽ നിന്ന് മതി; ജനങ്ങളുടെ നികുതിപ്പണം മുടക്കി എംഎൽഎമാരുടെ ആരോഗ്യം സംരക്ഷിച്ച് സർക്കാർ : ഇന്ത്യയിലെ ഏറ്റവും മികച്ച ചികിത്സ കേരളത്തിലെ സർക്കാർ ആശുപത്രികളിലെന്ന് പറയുമ്പോഴും എംഎൽഎമാർക്കും മന്ത്രിമാർക്കും പ്രിയം സ്വകാര്യ ആശുപത്രികൾ; ചികിത്സയ്ക്കായി വിദേശത്തേക്ക് പറന്ന എംഎൽഎമാരും പട്ടികയിൽ

ഏ കെ ശ്രീകുമാർ കോട്ടയം : നിയമസഭയിലെ എംഎൽഎമാരുടെ ചികിത്സാ ചെലവ് കഴിഞ്ഞ നാല് വർഷത്തിനിടെ നാലുകോടിയിലധികം രൂപ. സംസ്ഥാനത്തെ സർക്കാർ ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഉണ്ടെന്ന് ആവർത്തിച്ച് ആവർത്തിച്ച് പ്രസംഗിച്ചു കൊണ്ട് ജനങ്ങളെ സേവിക്കുന്ന ജനപ്രതിനിധികൾക്ക് പ്രിയം  സ്വകാര്യ ആശുപത്രികളോടും വിദേശ ചികിത്സയോടുമാണ്. തേർഡ് ഐ ന്യൂസ് ലൈവ് വിവരാവകാശ നിയമപ്രകാരം ശേഖരിച്ച എം.എൽഎമാരുടെ ചികിത്സ സംബന്ധിച്ച കണക്കുകളാണിത്. ഇടതുസർക്കാർ അധികാരത്തിലേറി നാല് വർഷം കഴിയുമ്പോൾ ഇതുവരെ പ്രതിമാസം ഒരു ലക്ഷത്തിലധികം രൂപയാണ്  ഓരോ എംഎൽഎമാരുടെ ചികിത്സാ […]

നാട്ടുകാരുടെ കോടികൾ മുടക്കി എംഎൽഎമാരുടെ ആരോഗ്യം സംരക്ഷിച്ച് സർക്കാർ: സർക്കാർ ആശുപത്രികൾ മെച്ചമെന്ന് പറയുമ്പോഴും എംഎൽഎമാർക്ക് പ്രിയം സ്വകാര്യ ആശുപത്രികൾ; ചികിത്സയ്ക്കായി വിദേശത്തേയ്ക്ക് പറന്ന എംഎൽഎമാരും പട്ടികയിൽ

അപ്‌സര.കെ.സോമൻ കോട്ടയം : നിയമസഭയിലെ എംഎൽഎമാരുടെ ചികിത്സാ ചെലവ് കഴിഞ്ഞ നാല് വർഷത്തിനിടെ നാലുകോടിയിലധികം രൂപ. സംസ്ഥാനത്തെ സർക്കാർ ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഉണ്ടെന്ന് ആവർത്തിച്ച് ആവർത്തിച്ച് പ്രസംഗിച്ചു കൊണ്ട് ജനങ്ങളെ സേവിക്കുന്ന ജനപ്രതിനിധികൾക്ക് പ്രിയം സ്വദേശത്തെ സ്വകാര്യ ആശുപത്രികളോടും വിദേശ ചികിത്സയോടുമാണ്. തേർഡ് ഐ ന്യൂസ് ലൈവ് വിവരാവകാശ നിയമപ്രകാരം ശേഖരിച്ച എം.എൽഎമാരുടെ ചികിത്സ സംബന്ധിച്ച കണക്കുകളാണിത്. ഇടതുസർക്കാർ അധികാരത്തിലേറി നാല് വർഷം ആകുമ്പോൾ ഇതുവരെ പ്രതിമാസം ഒരു ലക്ഷത്തിലധികം രൂപയാണ്  ഓരോ എംഎൽഎമാരുടെ ചികിത്സാ ചെലവ്. […]