എംഎൽഎ അസഭ്യം പറഞ്ഞു എന്ന കേസിൽ പരാതിക്കാരിക്കെതിരെയും പരാതി; തോമസ് കെ തോമസിൻ്റെ പരാതിയിൽ വനിതാ നേതാവിനെതിരെ കേസ്

എംഎൽഎ അസഭ്യം പറഞ്ഞു എന്ന കേസിൽ പരാതിക്കാരിക്കെതിരെയും പരാതി; തോമസ് കെ തോമസിൻ്റെ പരാതിയിൽ വനിതാ നേതാവിനെതിരെ കേസ്

കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെ പരാതി നൽകിയ എൻസിപി വനിതാ നേതാവ് ജിഷ ക്കെതിരെ പോലീസ് കേസെടുത്തു.
തന്നെയും ഭാര്യയും അധിക്ഷേപിച്ചുവെന്ന എം എൽ എ യുടെ പരാതിയിലാണ് പോലീസ് കേസെടുത്തത് .എംഎൽഎക്കെതിരായ പരാതിയിൽ ജിഷ പോലീസിന് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നു.

യോഗത്തിനു മുമ്പ് എംഎൽഎ അസഭ്യം പറഞ്ഞതായും എംഎൽഎയുടെ ഭാര്യ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്നുമാണ് ജിഷയുടെ മൊഴിയിൽ ഉള്ളത്. പാർട്ടി അംഗം അല്ലാത്തവർ വേദി വിട്ടുപോകണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് എംഎൽഎയുടെ ഭാര്യ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതെന്നും തനിക്ക് മർദ്ദനമേറ്റതായും മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹരിപ്പാട് നടന്ന എൻസിപി യോഗത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇതിനുപിന്നാലെയാണ് ജിഷ പരാതിയുമായി പോലീസിനെ സമീപിച്ചത്. എന്നാൽ ജിഷയ്ക്ക് എതിരെ എംഎൽഎയും ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ വിശദീകരണം നൽകാൻ എംഎൽഎ ഇന്ന് മാധ്യമങ്ങളെ കാണും.

Tags :