വിദ്യാര്‍ത്ഥികളെ വഴിയാധാരമാക്കി എംജി സര്‍വ്വകലാശാല; എം.കോം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം വര്‍ഷവും പരീക്ഷ നടത്തിയില്ല; വിദ്യാര്‍ത്ഥികളുടെ പരാതിക്ക് പുല്ലുവില; വിവാദം കൂടെപ്പിറപ്പായ എംജി സര്‍വ്വകലാശാല, ഭാവിതുലക്കുന്ന കശാപ്പ്ശാലയോ?

തേര്‍ഡ് ഐ ബ്യൂറോ കോട്ടയം: പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത ആയിരക്കണക്കിന് വിദ്യാത്ഥികളുടെ ഭാവി കശാപ്പ് ചെയ്ത് എംജി സര്‍വ്വകലാശാല. സര്‍വകലാശാലയില്‍ നിന്നും വിവിധ കോളേജുകളില്‍ പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷ നടത്താന്‍ പോലും സര്‍വകലാശാല തയ്യാറാകാത്തത്. രണ്ടു വര്‍ഷമായി എം.കോമിന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇന്ന് വരെ ഒരു പരീക്ഷ പോലും എഴുതിയിട്ടില്ല. നാലു സെമസ്റ്ററിലായാണ് ബിരുദാനന്ദര ബിരുദ പരീക്ഷകള്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍, ഇതുവരെയും ഒരു സെമസ്റ്റര്‍ പരീക്ഷ പോലും നടത്താന്‍ സര്‍വകലാശാല തയ്യാറായിട്ടില്ല. വിദ്യാര്‍ത്ഥികള്‍ നിരവധി തവണ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതിനെല്ലാം പുല്ല് […]

എബിവിപി പ്രവർത്തകർ വീടുകളിൽ നിർമ്മിച്ച മാസ്‌കുകൾ ഏറ്റുമാനൂരപ്പൻ കോളജിലേക്ക് കൈമാറി

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച എം.ജി സർവകലാശാല പരീക്ഷകൾ പുനരാരംഭിക്കുന്ന പശ്ചാത്തലത്തിൽ ഏറ്റുമാനൂരപ്പൻ കോളേജിലേക്ക് ആവശ്യമായ മാസ്‌കുകളും ശുചികരണ ഉൽപ്പന്നങ്ങളും എബിവിപി ഏറ്റുമാനൂരപ്പൻ കോളജ് യൂണിറ്റ് കമ്മിറ്റി കോളേജ് പ്രിൻസിപ്പൽ ഹേമന്ത് കുമാറിന് കൈമാറി. എബിവിപി പ്രവർത്തകർ അവരുടെ വീടുകളിൽ നിർമ്മിച്ച മാസ്‌കുകളാണ് വിതരണം ചെയ്തത്. യൂണിറ്റ് ഭാരവാഹികളായ അജയ്, വിഷ്ണു, അരുന്ധതി തുടങ്ങിയവർ നേതൃത്വം നൽകി. …

മാറ്റിവച്ച എം.ജി സർവകലാശാല പരീക്ഷകൾ മെയ് 18 മുതൽ ; രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ രണ്ടാമത്തെ ആഴ്ച മുതൽ

സ്വന്തം ലേഖകൻ കോട്ടയം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ മാറ്റിവച്ച് എം.ജി സർവകലാശാല പരീക്ഷകൾ മെയ് 18 മുതൽ ആരംഭിക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. മാറ്റിവച്ച ബിരുദ- ബിരുദാന്തര പരീക്ഷകളാണ് മെയ് 18 മുതൽ ആരംഭിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലാകും പരീക്ഷകൾ പുനരാരംഭിക്കുക. മെയ് 18, 19 തീയതികളിൽ യഥാക്രമം ആറ്, നാല് സെമസ്റ്റർ ബിരുദപരീക്ഷകൾ പുനരാരംഭിക്കും. മെയ് 25 മുതൽ അഞ്ചാം സെമസ്റ്റർ ബിരുദ പ്രൈവറ്റ് പരീക്ഷകളായിരിക്കും നടക്കുക. ആറ്, നാല് […]

ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ മാറ്റിവെച്ച എം.ജി സർവകലാശാല പരീക്ഷകൾ മെയ് 18 മുതൽ ; മൂല്യനിർണയം ജൂൺ ഒന്ന് മുതൽ ആരംഭിക്കും

സ്വന്തം ലേഖകൻ കോട്ടയം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ, മാറ്റിവെച്ച മഹാത്മാഗാന്ധി സർവകലാശാല പരീക്ഷകൾ മെയ് 18 മുതൽ പുനരാരംഭിക്കും. ബിരുദ, ബിരുദാനന്തര പരീക്ഷകളായിരിക്കും മെയ് മൂന്നാം വാരം മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചത്. ആറ്,നാല് സെമസ്റ്റർ ബിരുദ പരീക്ഷകൾ മെയ് 18, 19 തീയതികളിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിച്ചാണ് പരീക്ഷകൾ നടത്തുകയെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം ജൂൺ ഒന്ന് മുതൽ ആരംഭിക്കും. […]