മരട് ഫ്ലാറ്റ് ; കാലാവധി നാളെ അവസാനിക്കും, പുനരധിവാസമാകാതെ ഫ്ലാറ്റ് ഉടമകൾ

മരട് ഫ്ലാറ്റ് ; കാലാവധി നാളെ അവസാനിക്കും, പുനരധിവാസമാകാതെ ഫ്ലാറ്റ് ഉടമകൾ

സ്വന്തം ലേഖിക

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ ഒഴിയാനുള്ള സമയപരിധി നാളെ അവസാനിക്കും. എന്നാൽ മാറി താമസിക്കുന്നതിനുള്ള ഫ്ലാറ്റുകളുടെ പുതുക്കിയ പട്ടിക ഇതുവരെ ഉടമകൾക്ക് ലഭിച്ചില്ല. ഫ്ലാറ്റുകൾ ഒഴിയാൻ ഇനിയും 15 ദിവസം കൂടി വേണമെന്നാണ് ഫ്ലാറ്റുടമകളുടെ നിലപാട്.

ഫ്ലാറ്റുകൾ ഒഴിയാൻ നാളെ ദിവസം മാത്രമാണ് ഉടമകൾക്ക് അനുവദിച്ചിട്ടുള്ളത്. പുനരധിവാസം നൽകാമെന്നുള്ള സർക്കാരിന്റെ ഉറപ്പ് പാലിക്കപ്പെടാതെ ഫ്ലാറ്റുകൾ ഒഴിഞ്ഞ് പോവില്ലെന്ന തീരുമാനത്തിലാണ് ഭൂരിഭാഗം ഫ്ലാറ്റുടമകളും. എന്നാൽ ചിലർ സ്വന്തം നിലക്ക് ഫ്ലാറ്റുകൾ കണ്ടെത്തി ഇന്നലെ തന്നെ ഒഴിഞ്ഞു പോയിരുന്നു. വാടകക്ക് താമസിക്കുന്നവരാണ് ഫ്ലാറ്റുകൾ ഒഴിഞ്ഞവരിൽ കൂടുതൽ പേരും. വിദേശത്തായിരുന്ന ഉടമകൾ പലരും എത്തി ഫ്‌ലാറ്റുകളിലെത്തി സാധനസാമഗ്രഹികൾ മാറ്റാൻ തുടങ്ങിയിട്ടുണ്ട്. ഫ്ലാറ്റുകൾ ഒഴിയുന്നതിനുള്ള സഹായം നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതും പാലിക്കപ്പെട്ടിട്ടില്ലെന്നും ആക്ഷേപമുണ്ട്. എന്നാൽ, പുനരധിവാസം ആവശ്യപ്പെട്ടവർക്കെല്ലാം നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറയുന്നത്. . വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും കളക്ടർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഫ്‌ലാറ്റുകളുടെ പുതുക്കിയ പട്ടിക ഇന്ന് കൈമാറുമെന്നാണ് നഗരസഭാ അധികൃതർ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഒഴിയാനുള്ള സമയപരിധി നീട്ടി നൽകണമെന്ന ആവശ്യമായിരിക്കും ഫ്‌ലാറ്റുടമകൾ മുന്നോട്ട് വെക്കുക.

Tags :