play-sharp-fill

പാലാ സീറ്റ് പോയി കിട്ടിയാൽ മതിയെന്നായിരുന്നു ശശീന്ദ്രന് ; ജോസ് കെ.മാണിയെ എൽ.ഡി.എഫിലേക്ക് കൊണ്ടുവന്നതും പാലാ സീറ്റ് വാഗ്ദാനം ചെയ്‌തെന്ന് മാണി സി.കാപ്പൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പ് പടിവാതിക്കലിൽ എത്തിയിട്ടും പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കം ഇതുവരെ അവസാനിച്ചിട്ടില്ല. ഭരണത്തുടർച്ച ലഭിക്കുകയാണെങ്കിൽ തന്റെ മന്ത്രി സ്ഥാനം ഉറപ്പാക്കുന്നതിന് പാലാ സീറ്റ് കൈവിട്ടു കളയണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ കണക്കുകൂട്ടിയിരുന്നുവെന്ന് മാണി സി കാപ്പൻ. പാലാസീറ്റ് എൻ.സി.പിക്ക് നിഷേധിക്കുമെന്ന് എ.കെ. ശശീന്ദ്രനടക്കം പാർട്ടിയിൽ എല്ലാവർക്കും അറിയാമായിരുന്നുവെന്നും കാപ്പൻ വ്യക്തമാക്കി. ജോസ് കെ. മാണിയെ പാലാ സീറ്റ് വാഗ്ദാനം ചെയ്താണ് എൽ.ഡി.എഫിലേക്ക് കൊണ്ടുവന്നത്. എൻ.സി.പി. ജയിച്ച സീറ്റുകളിൽ ഒന്ന് കൊടുക്കണമെന്ന് സീറ്റിനെ ചൊല്ലിയുള്ള ചർച്ചകൾക്ക് ശേഷം എ.കെ. ശശീന്ദ്രൻ […]

സിപിഎമ്മിനെ വിറപ്പിച്ച് മാണി സി കാപ്പന്‍; കാപ്പന്റെ ജനപിന്തുണയില്‍ ഞെട്ടി ജോസ് കെ.മാണിയും ഇടത്പക്ഷവും

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം: കേരള രാഷ്ട്രീയത്തില്‍ ഒരു പുതിയ വഴിത്തിരിവിന് കൂടി വേദിയാകുകയാണ് പാലാ. സിറ്റിംങ് എം.എല്‍.എ. മാണി സി.കാപ്പന്‍ എന്‍.സി.പി. വിട്ട് യു.ഡി.എഫ്. ക്യാമ്പിലേക്ക് ചേക്കേറി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പാലായില്‍ എത്തിയപ്പോഴാണ് കാപ്പന്‍ കൂട് വിട്ട് കൂട് മാറിയത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചുവട് മാറ്റം. വേദിയിലേക്ക് കാപ്പന്‍ എത്തിയതാകട്ടെ നിരവധി ബൈക്കുകളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയായിരുന്നു. നൂറ് ബൈക്കുകള്‍ റാലിയില്‍ […]

പ്രിയപ്പെട്ട പാലാക്കാരെ…ഞാനും അരിയാഹാരം കഴിച്ചു ഈ നാട്ടില്‍ തന്നെയല്ലേ ജീവിക്കുന്നത്; ഒരു ദിവസം ഇരുട്ടി വെളുത്തപ്പോഴല്ല മാണി സി കാപ്പന്‍ എംഎല്‍എ ആയത്; നല്ല വൃത്തിയായി കെഎം മാണി എന്ന അതികായനോട് 3 വട്ടം തോറ്റിട്ടാണ്; മുന്നണിമാറ്റത്തില്‍ വിശദീകരണവുമായി മാണി സി കാപ്പന്‍

സ്വന്തം ലേഖകന്‍ കോട്ടയം: പാലായിലെ ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരണവുമായി മാണി സി കാപ്പന്‍. ഇടതുപക്ഷം തന്നോട് കാണിച്ചത് രാഷ്ട്രീയമായ മര്യാദകേടായിരുന്നുവെന്നും കെഎം മാണിയോട് മൂന്ന് പ്രാവശ്യം തോറ്റ താന്‍ നേരം ഇരുട്ടി വെളുത്തപ്പോള്‍ എംഎല്‍എ ആയതല്ല. ഇനി ഒരിക്കല്‍ കൂടി പാലായിലെ ജനങ്ങള്‍ അങ്ങനെയൊരു തീരുമാനമെടുത്താല്‍ താന്‍ അന്തസ്സായിത്തന്നെ ഇരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മാണി സി കാപ്പന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ: പ്രിയപ്പെട്ട പാലാക്കാരെ, പാലായിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വന്ന മാറ്റങ്ങളും അതിനോടനുബന്ധിച്ചു ഞാന്‍ എടുത്ത തീരുമാനങ്ങളും എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. എന്നിരുന്നാലും […]

പറഞ്ഞാല്‍ കൂടിപ്പോകും, അങ്ങേരുടെ തന്തയ്ക്ക് ഞാന്‍ വിളിച്ചേനെ; 40 കൊല്ലമായി എംഎല്‍എപ്പണിയും കൊണ്ട് നടക്കുന്ന ആളാണ് ഞാന്‍; മാണി സി കാപ്പനോട് രൂക്ഷമായി പ്രതികരിച്ച് പി സി ജോര്‍ജ്ജ്

സ്വന്തം ലേഖകന്‍ കോട്ടയം: പൂഞ്ഞാറില്‍ പി സി ജോര്‍ജ് യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായി മത്സരിക്കുമെന്ന മാണി സി കാപ്പന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് പി സി ജോര്‍ജ്. മാണി സി കാപ്പന്‍ പാലായില്‍ മത്സരിച്ചാല്‍ പിന്തുണ നല്‍കുമെന്ന് പി സി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിവാദ പരാമര്‍ശം. ‘ഞാന്‍ പറഞ്ഞാല്‍ കൂടിപ്പോകും. മാണി സി കാപ്പനേ പോലെ ഒരാള്‍ അങ്ങനെ പറയാന്‍ പാടില്ല. ഞാന്‍ കാപ്പനോട് ഇതേപ്പറ്റി ചോദിച്ചിരുന്നു. ‘ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല’ എന്ന് കാപ്പന്‍ സത്യം പറഞ്ഞു. അല്ലേല്‍ […]

മൊട കണ്ടാൽ ഇടപെടും…!ചർച്ചയ്ക്കിടയിൽ വില്ലത്തരം കാണിച്ച ടോറസ് ഉടമകളുടെ ലോറിയിൽ നിന്നും സിനിമാ സ്റ്റൈലിൽ താക്കോലൂരിയെടുത്ത് മാണി സി കാപ്പൻ : എം.എൽ.എയ്ക്ക് കൈയ്യടിച്ച് നാട്ടുകാർ

സ്വന്തം ലേഖകൻ മേലുകാവ്: സിനിമാ സ്റ്റൈലിൽ വില്ലത്തരം കാണിച്ച എന്നാൽ വില്ലത്തരം പാലായിൽ ചെലവാകില്ലെന്ന് മാണി.സി.കാപ്പൻ എം.എൽ.എ.കാഞ്ഞിരം കവലയിൽ നിയന്ത്രണം വിട്ട ടോറസ് ലോറി ഇടിച്ചുകയറി കൊച്ചോലിമാക്കൽ മേഴ്‌സി ജെയിംസ് വീടിന് ഉണ്ടായ നാശനഷ്ടം പരിഹരിക്കാൻ ചേർന്ന യോഗത്തിലാണ് സിനിമയെ വെല്ലുന്ന രംഗങ്ങൾ അരങ്ങേറിയത്. യോഗത്തിനിടെയിൽ നാട്ടുകാർ തടഞ്ഞിട്ട ടോറസുകളുമായി കടക്കാൻ ശ്രമിപ്പോൾ നാടൻ ശൈലിയിൽ മുണ്ടുമടക്കിക്കുത്തി മുന്നിൽ കിടന്ന ടോറസിന്റെ ഡോറു തുറന്ന് താക്കോൽ എം എൽ എ വലിച്ചൂരി എടുക്കുകയായിരുന്നു. ഇതോടെ നാട്ടുകാരാവട്ടെ എം.എൽ.എയ്ക്ക് കൈയ്യടിച്ചു. താക്കോൽ ഊരി എടുത്തതോടെ ടോറസുടമകൾ […]