മൊട കണ്ടാൽ ഇടപെടും…!ചർച്ചയ്ക്കിടയിൽ വില്ലത്തരം കാണിച്ച ടോറസ് ഉടമകളുടെ ലോറിയിൽ നിന്നും സിനിമാ സ്റ്റൈലിൽ താക്കോലൂരിയെടുത്ത് മാണി സി കാപ്പൻ : എം.എൽ.എയ്ക്ക് കൈയ്യടിച്ച് നാട്ടുകാർ
സ്വന്തം ലേഖകൻ
മേലുകാവ്: സിനിമാ സ്റ്റൈലിൽ വില്ലത്തരം കാണിച്ച എന്നാൽ വില്ലത്തരം പാലായിൽ ചെലവാകില്ലെന്ന് മാണി.സി.കാപ്പൻ എം.എൽ.എ.കാഞ്ഞിരം കവലയിൽ നിയന്ത്രണം വിട്ട ടോറസ് ലോറി ഇടിച്ചുകയറി കൊച്ചോലിമാക്കൽ മേഴ്‌സി ജെയിംസ് വീടിന് ഉണ്ടായ നാശനഷ്ടം പരിഹരിക്കാൻ ചേർന്ന യോഗത്തിലാണ് സിനിമയെ വെല്ലുന്ന രംഗങ്ങൾ അരങ്ങേറിയത്.
യോഗത്തിനിടെയിൽ നാട്ടുകാർ തടഞ്ഞിട്ട ടോറസുകളുമായി കടക്കാൻ ശ്രമിപ്പോൾ നാടൻ ശൈലിയിൽ മുണ്ടുമടക്കിക്കുത്തി മുന്നിൽ കിടന്ന ടോറസിന്റെ ഡോറു തുറന്ന് താക്കോൽ എം എൽ എ വലിച്ചൂരി എടുക്കുകയായിരുന്നു. ഇതോടെ നാട്ടുകാരാവട്ടെ എം.എൽ.എയ്ക്ക് കൈയ്യടിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
താക്കോൽ ഊരി എടുത്തതോടെ ടോറസുടമകൾ വാഹനങ്ങളുമായി പോകുന്നതിൽ നിന്നും പിൻവാങ്ങുകയായിരുന്നു. സംഭവത്തിന് ശേഷംപുനരാരംഭിച്ച ചർച്ചയെത്തുടർന്ന് വീടിനുണ്ടായ നഷ്ടത്തിന് പരിഹാരം നൽകാൻ തീരുമാനമായി. ഇത് സംബന്ധിച്ച ഉടമ്പടി ഇന്ന് രാവിലെ പത്ത് മണിക്ക് മേലുകാവ് പോലീസ് സ്റ്റേഷനിൽ നടക്കും.
ലോറി ഇടിച്ചതിനെ തുടർന്ന് വീടിന് ഉണ്ടായ നാശനഷ്ടം മേലുകാവ് അസി.എക്‌സിക്യൂട്ടിവ് എൻജിനീയർ, ഇൻഷ്വറൻസ് കമ്പനി ഉദ്യോഗസ്ഥർ എന്നിവർ എത്തി വിലയിരുത്തും. വീടിന് 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടെന്നാണ് പ്രഥാമിക നിഗമനം.
ഇൻഷ്വറൻസ് തുകയ്ക്ക് പുറമെ നഷ്ടമുണ്ടായതിന്റെ പൂർണ്ണ ഉത്തരവാദിത്തം പാറമട ഉടമ വഹിക്കുമെന്നാണ് ധാരണ. ഒപ്പം പൂർണമായി തകർന്ന രണ്ട് ബൈക്കുകളുടെയും ഭാഗികമായി തകർന്ന കാറിന്റെയും ഇൻഷ്വറൻസ് തുകയ്ക്ക് പുറമെയുള്ള തുകയും ടോറസ് ഉടമയും വഹിക്കും.
വീട് പുനർ നിർമ്മിക്കുന്നതുവരെ ചിലവാകുന്ന 3 മാസവാടകയായി 20000 രൂപയും നഷ്ടപരിഹാരമായി നല്കും. മാണി സി കാപ്പൻ എം എൽ എയുടെ അധ്യക്ഷതയിൽ മേലുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി ജെ ബെഞ്ചമിൻ തടത്തിപ്ലാക്കൽ, മേലുകാവ് സർക്കിൾ ഇൻസ്‌പെക്ടർ ഷിബു പാപ്പച്ചൻ, മേലുകാവ് രണ്ടാം വാർഡ് മെമ്ബർ പ്രസന്ന സോമൻ, എം എ സി എസ് പ്രസിഡന്റ് ജോസഫ് ജേക്കബ് , ജന പ്രതിനിധികൾ എന്നിവരാണ് മധ്യസ്ഥ ചർച്ചയ്ക്ക് നേതൃത്വം നല്കി.