മലരിക്കലേക്ക് വരൂ !!!! ഗ്രാമീണ ജല ടൂറിസം മേളയ്ക്കു ജനുവരി 14ന് തുടക്കം;പടയണി, ജലയാനയാത്ര, നാട്ടരങ്ങ്, കുടുംബശ്രീ അംഗങ്ങളും മലരിക്കൽ ഇക്കോ ടൂറിസം ആൻഡ് വാട്ടർ ലില്ലി പാർക്കിന്റെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന ഭക്ഷ്യമേള, വയൽ നടത്തം, ഗാനമേള, നാടകം തുടങ്ങിയ വിവിധ പരിപാടികളും, വടംവലി, വള്ളംകളി തുടങ്ങിയ മത്സരങ്ങളും മേളയ്ക്ക് മാറ്റുകൂട്ടും.

കോട്ടയം: നാലാമത് മലരിക്കൽ ഗ്രാമീണ ജലടൂറിസം മേളയ്ക്ക് ജനുവരി 14ന് തുടക്കമാകും. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്, മലരിക്കൽ ടൂറിസം സൊസൈറ്റി, ജെ ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികൾ കാഞ്ഞിരം-തിരുവാർപ്പ്-ചെങ്ങളം സർവീസ് സഹകരണ ബാങ്കുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്. മീനച്ചിലാർ-മീനന്തറയാർ- കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി തുടക്കമിട്ട മലരിക്കൽ ടൂറിസം കേന്ദ്രത്തെ ഒരു സ്ഥിരം ടൂറിസം കേന്ദ്രമായി അടയാളപ്പെടുത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണു മൂന്നുദിവസം നീണ്ടു നിൽക്കുന്ന ഗ്രാമീണ ജല ടൂറിസം മേള സംഘടിപ്പിക്കുന്നത്. മേളയുടെ ഉദ്ഘാടനം ജനുവരി 14 വൈകിട്ട് അഞ്ചിന് തോമസ് ചാഴികാടൻ എം.പി […]

ഏറ്റവും മനോഹരമായ സൂര്യാസ്തമയം തന്നെയാണ് മലരിക്കലിലേത് : കോട്ടയം മലരിക്കൽ ടൂറിസത്തെ പുകഴ്ത്തി ധനമന്ത്രി തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

സ്വന്തം ലേഖകൻ കോട്ടയം : വളരെ ചുരുങ്ങിയ കാലം കൊണ്ട് സമൂഹമാധ്യമങ്ങൾ വഴി കേരളമാകെ ചർച്ചയായ സ്ഥലമാണ് കോട്ടയത്തെ മലരിക്കലും മലരിക്കലിലെ ആമ്പൽ വസന്തവും. മലരിക്കലിനെ പുകഴ്ത്തി ഇപ്പോഴിതാ ധനമന്ത്രി തോമസ് ഐസക് രംഗത്ത് വന്നിരിക്കുകയാണ്. ഏറ്റവും മനോഹരമായ സൂര്യാസ്തമയം തന്നെയാണ് മലരിക്കലേത് എന്നാണ് തോമസ് ഐസക് ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ധനമന്ത്രി തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം പിങ്ക് നിറമുള്ള ആമ്പൽപ്പൂക്കൾ കൊണ്ടു നിറഞ്ഞിരുന്ന മലരിക്കൽ പാടം ഇന്ന് കൊയ്ത്തിനു തയ്യാറായി കതിരണിഞ്ഞു നിൽക്കുന്നു. തിരുവാർപ്പ് പഞ്ചായത്തിലെ പ്രധാനകാഴ്ചയാണിത്. നദികളെ തിരിച്ചുപിടിക്കാൻ ഉറവ […]

സഞ്ചാരികൾക്ക് കാഴ്ചയുടെ സ്വർഗ്ഗ വസന്തം സമ്മാനിച്ച മലരിക്കലെയും അമ്പാട്ട്ക്കടവിലേയും ആമ്പൽ ഫെസ്റ്റ് നീട്ടിയിരിക്കുന്നു

  സ്വന്തം ലേഖിക കോട്ടയം:സഞ്ചാരികൾക്ക് കാഴ്ചയുടെ സ്വർഗ്ഗ വസന്തം സമ്മാനിച്ച മലരിക്കലെയും അമ്പാട്ട്ക്കടവിലേയും ആമ്പൽ ഫെസ്റ്റ് നീട്ടിയിരിക്കുന്നു. മലരിക്കലെ ആമ്പൽ ഫെസ്റ്റ് നവംബർ 10 ഞായറാഴ്ച വരെ നീട്ടാൻ മലരിക്കൽ ടൂറിസം സൊസൈറ്റി തീരുമാനിച്ചു. ടൂറിസം സൊസൈറ്റി പ്രസിഡന്റ് ശ്രി.പി.എം മണി അദ്ധ്യക്ഷനായ യോഗംപദ്ധതി കോർഡിനേറ്റർ അഡ്വ.കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു കോട്ടയം തഹസിൽദാർ ശ്രി.രാജേന്ദ്രബാബു മുഖ്യ പ്രഭാഷണം നടത്തി. ടൂറിസം സെക്രട്ടറി ശ്രി.വി.കെ ഷാജിമോൻ വട്ടപ്പള്ളിൽ റിപ്പോർട്ടവതരിപ്പിച്ചു. ശ്രി.കെ.ഒ അനിയച്ചൻ, സുഭാഷ് കുമാർ, മുരളീധരൻ, റെജി തുടങ്ങിയവർ പ്രസംഗിച്ചു. അമ്പാട്ട് കടവിലെ ആമ്പൽ […]