സഞ്ചാരികൾക്ക് കാഴ്ചയുടെ സ്വർഗ്ഗ വസന്തം സമ്മാനിച്ച മലരിക്കലെയും അമ്പാട്ട്ക്കടവിലേയും ആമ്പൽ ഫെസ്റ്റ് നീട്ടിയിരിക്കുന്നു

സഞ്ചാരികൾക്ക് കാഴ്ചയുടെ സ്വർഗ്ഗ വസന്തം സമ്മാനിച്ച മലരിക്കലെയും അമ്പാട്ട്ക്കടവിലേയും ആമ്പൽ ഫെസ്റ്റ് നീട്ടിയിരിക്കുന്നു

Spread the love

 

സ്വന്തം ലേഖിക

കോട്ടയം:സഞ്ചാരികൾക്ക് കാഴ്ചയുടെ സ്വർഗ്ഗ വസന്തം സമ്മാനിച്ച മലരിക്കലെയും അമ്പാട്ട്ക്കടവിലേയും ആമ്പൽ ഫെസ്റ്റ് നീട്ടിയിരിക്കുന്നു.

മലരിക്കലെ ആമ്പൽ ഫെസ്റ്റ് നവംബർ 10 ഞായറാഴ്ച വരെ നീട്ടാൻ മലരിക്കൽ ടൂറിസം സൊസൈറ്റി തീരുമാനിച്ചു. ടൂറിസം സൊസൈറ്റി പ്രസിഡന്റ് ശ്രി.പി.എം മണി അദ്ധ്യക്ഷനായ യോഗംപദ്ധതി കോർഡിനേറ്റർ അഡ്വ.കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു കോട്ടയം തഹസിൽദാർ ശ്രി.രാജേന്ദ്രബാബു മുഖ്യ പ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടൂറിസം സെക്രട്ടറി ശ്രി.വി.കെ ഷാജിമോൻ വട്ടപ്പള്ളിൽ റിപ്പോർട്ടവതരിപ്പിച്ചു. ശ്രി.കെ.ഒ അനിയച്ചൻ, സുഭാഷ് കുമാർ, മുരളീധരൻ, റെജി തുടങ്ങിയവർ പ്രസംഗിച്ചു.

അമ്പാട്ട് കടവിലെ ആമ്പൽ ഫെസ്റ്റ് നവംബർ 15 വെള്ളിയാഴ്ച വരെ നീട്ടാൻ സംഘാടകർ തീരുമാനിച്ചു. കെ.കെ ഗോപി അദ്ധ്യക്ഷനായ യോഗം പദ്ധതി കോർഡിനേറ്റർ അഡ്വ.കെ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.

പനച്ചിക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ശ്രി.ടി.കെ ഗോപാലകൃഷ്ണൻ, പടിയറക്കടവ് ഉല്ലാസതീരം സെക്രട്ടറി ശ്രി.വി.എസ് തോമസ്, ശ്രി. അനിയൻകുഞ്ഞ് പാലമൂട്ടിൽ, അഗ്രി.അസി.എഞ്ചിനീയർ ശ്രീ.മുഹമ്മദ് ഷെരീഫ് തുടങ്ങിയവർ പ്രസംഗിച്ചു.

ജില്ലാ കളക്ടർ ശ്രീ.പി.കെ സുധീർ ബാബു ഐ.എ.എസ് ഉദ്ഘാടനം ചെയ്തതിനെ തുടർന്ന് സഞ്ചാരികളുടെ വൻ പ്രവാഹമായിരുന്നു മലരിക്കലും അമ്പാട്ട്ക്കടവിലും. രണ്ടിടത്തെയും സമാപനമടുത്തതിനാൽ കൂടുതൽ വള്ളങ്ങളും, ലഘു ഭക്ഷണശാലകളും, ചൂണ്ടയിടീൽ, ഫോട്ടോ ഷൂട്ട് തുടങ്ങിയ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്.