ഫിഫ ദ ബെസ്റ്റ്; ഫിഫയുടെ മികച്ച ഫുട്‌ബോള്‍ താരമായി മെസി; അലക്‌സിയ പ്യുട്ടിയസ് വനിതാ താരം; ലോകകിരീടത്തിന് പിന്നാലെ ഫിഫയുടെ പ്രധാന പുരസ്‌കാരങ്ങൾ തൂത്തുവാരി അര്‍ജന്റീന

സ്വന്തം ലേഖകൻ പാരീസ്: ലോകമെമ്പാടുമുള്ള ആരാധകര്‍ പ്രതീക്ഷിച്ചത് പോലെ തന്നെ ലയണല്‍ മെസിക്ക് 2022ലെ ‘ഫിഫ ദി ബെസ്റ്റ്’ പുരസ്‌കാരം. അർജന്റീനയെ ലോകകപ്പ് കിരീടനേട്ടത്തിലേക്ക് നയിച്ച മെസ്സിക്ക് ഇത് അർഹതക്കുള്ള അംഗീകാരമായി. രണ്ടാം തവണയാണ് മെസ്സി ഫിഫയുടെ മികച്ച താരമാകുന്നത്. കരീം ബെന്‍സമയെയും കിലിയന്‍ എംബപ്പെയും മറികടന്നാണ് മെസ്സിയുടെ നേട്ടം. 7–ാം തവണയാണ് മെസ്സി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്കാരം നേടുന്നത്. ഒരു തവണ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ് ഇയർ, 4 തവണ ഫിഫ ബലോൻ ദ് ഓർ, 2 […]

അങ്ങ് അര്‍ജന്റീനയില്‍ മാത്രമല്ല,ഇങ്ങ് കേരളത്തിലുമുണ്ട് ‘മെസി സ്ട്രീറ്റ് ‘; ലോക കിരീടം ചൂടിയ ലയണല്‍ മെസ്സിയോടുള്ള ആദരസൂചകമായി ‘മെസ്സി സ്ട്രീറ്റ് ‘ ബോർഡ് സ്ഥാപിച്ച് ആരാധകർ

സ്വന്തം ലേഖകൻ മലപ്പുറം: അങ്ങ് അര്‍ജന്റീനയില്‍ മാത്രമല്ല, കേരളത്തിലുമുണ്ട് മെസ്സിയുടെ പേരിലൊരു സ്ട്രീറ്റ്. മലപ്പുറത്ത് ഫുട്ബോളിന്റെ ഈറ്റില്ലമായി അരീക്കോട്ടാണ് മെസ്സിയുടെ പേരിലെ ഈ തെരുവ്.ഇവിടെ ഇംഗ്ലീഷിന് പുറമെ സ്പാനിഷിലും മെസ്സി സ്ട്രീറ്റ് എന്ന് എഴുതിവെച്ചിട്ടുണ്ട്. അരീക്കോട് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന് സമീപം അഞ്ചാം വാര്‍ഡിലെ പഞ്ചായത്ത് റോഡിന് മുമ്പിലാണ് മെസ്സി സ്ട്രീറ്റ് എന്ന ബോര്‍ഡ് ഇടംപിടിച്ചത്.കാഞ്ഞിരമാല ഷമീമും നാട്ടിലെ അര്‍ജന്‍റീന ആരാധകരും ചേര്‍ന്ന് സ്ഥാപിച്ചതാണ് ഈ ബോര്‍ഡ്. ഖത്തറിന്റെ മണ്ണില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച്‌ അര്‍ജന്‍റീനയുടെ ലയണല്‍ മെസ്സി ലോക കിരീടം ചൂടിയതിന്റെ ആദരസൂചകമായാണ് ബോര്‍ഡ് സ്ഥാപിച്ചതെന്ന് […]

ആദ്യം ഗോളടിച്ച് മെസ്സി; ഇരട്ടഗോളോടെ അരങ്ങേറ്റം ഗംഭീരമാക്കി റൊണാള്‍ഡോ;പെനാല്‍റ്റി പാഴാക്കി നെയ്മര്‍; താരപ്പോരട്ടം ഗംഭീരം

സ്വന്തം ലേഖകൻ റിയാദ്:ആരാധകരെ നിരാശരാക്കാതെ സൂപ്പർ താരങ്ങൾ. മെസ്സി ആദ്യം ഒരു ഗോളടിച്ചപ്പോള്‍ റൊണാള്‍ഡോ രണ്ടെണ്ണമടിച്ച്‌ മറുപടി പറഞ്ഞു. കിലിയന്‍ എംബാപ്പേ പെനാല്‍റ്റിയില്‍ നിന്നും ഗോള്‍ നേടിയപ്പോള്‍ നെയ്മര്‍ പാഴാക്കി. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ മെസി സ്കോര്‍ ചെയ്തു. ഇതോടെ റൊണാള്‍ഡോയുടെ ഗോളിനായി ആരാധകരുടെ കാത്തിരിപ്പ്. തൊട്ടുപിന്നാലെ റൊണാള്‍ഡോയുടെ ഊഴമായി. 34ാം മിനിറ്റില്‍ പിഎസ്ജി കീപ്പര്‍ കെയ്‌ലര്‍ നവാസ് ഫൗള്‍ ചെയ്തതിന് ഓള്‍ സ്റ്റാര്‍ ഇലവണ് കിട്ടിയ പെനാല്‍റ്റി റൊണാള്‍ഡോ അനായാസം ലക്ഷ്യത്തിലെത്തിച്ചു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ പിഎസ്ജി യുെട യുവാന്‍ […]

സൂപ്പർ താരങ്ങൾ നേർക്കുനേർ;രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം ആരാധകർ ആവേശത്തോടെ കാത്തിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ മെസ്സി മത്സരം ഇന്ന്;ടിക്കറ്റിനായി സൗദി വ്യവസായി മുടക്കിയത് 22കോടി

സ്വന്തം ലേഖകൻ രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണോള്‍ഡോയും ലയണല്‍ മെസിയും ഇന്ന് നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങും. രാത്രി 10.30 ന് സൗദി അറേബ്യയിലെ റിയാദിലുള്ള കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സൗഹൃദ മത്സരത്തില്‍ സൗദി ഓള്‍ സ്റ്റാര്‍ 11നെ പാരീസ് സെന്റ് ജെര്‍മെയ്ന്‍ നേരിടും. യൂറോപ്പ് വിട്ട് ഏഷ്യയിലേക്കെത്തിയ റൊണാള്‍ഡോയുടെ അരങ്ങേറ്റം കൂടിയാണ് ഇന്നത്തെ മത്സരം. ലോക കിരീടം നേടിയ മെസിയുടെ പിഎസ്ജിയാണ് എതിരാളികള്‍. 2020 ല്‍ നടന്ന ചാമ്പ്യന്‍സ് ലീഗില്‍ മുഖാമുഖം വന്നതിന് ശേഷം പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും […]

വെറുമൊരു ജയമല്ല; മാന്ത്രികന്റെ കാലുകൾ വിരിയിച്ച വസന്തം.അച്ചടക്കും ക്ഷമയും കൊണ്ട് മെക്‌സിക്കോ നിർമിച്ച കോട്ടമതിൽ തന്റെ മാത്രം കൈവശമുള്ള ജാലവിദ്യ കൊണ്ട് മെസ്സി പൊളിച്ചപ്പോൾ, വായുവിൽ പറന്ന ഗില്ലർമോ ഒച്ചോവയുടെ വിരൽത്തുമ്പുകൾക്കു തൊടാൻ നൽകാതെ പന്ത് വലയിലേക്കു വളച്ചിറക്കി എൻസോ ഫെർണാണ്ടസ് അതിനു പൂർണത നൽകി.അര്‍ജന്റൈന്‍ വിസ്മയ വിജയം വിലയിരുത്തി ഖത്തറിൽ നിന്നും തേർഡ് ഐ ന്യൂസ് സ്പെഷ്യൽ കറസ്പോണ്ടന്റ് ശ്രീകല പ്രസന്നൻ.

കളിക്കാരും ആരാധകരും സമ്മർദത്തിന്റെ മുൾത്തലപ്പിൽ നിൽക്കുന്നൊരു ഡു-ഓർ-ഡൈ മത്സരത്തിൽ ലയണൽ മെസ്സി നിറഞ്ഞാടുകയും പൂർണതയോടടുത്തു നിൽക്കുന്ന ടീം ഗെയിം കളിച്ച് അർജന്റീന ആധികാരികമായി ജയിക്കുകയും ചെയ്യുന്നതിനേക്കാൾ മനോഹരം മറ്റെന്തുണ്ട്? എങ്ങനെയെങ്കിലും കളിച്ച് ഒരു ഗോളിനെങ്കിലും രക്ഷപ്പെടട്ടെ എന്നാഗ്രഹിച്ച കളിയിൽ കണ്ണും മനവും നിറച്ചാണ് അർജന്റീന ലുസൈൽ സ്റ്റേഡിയത്തിൽ നിന്നു തിരിച്ചുകയറിയത്. ഗോൾ ബാറിനു കീഴിൽ എമി മാർട്ടിനസ് മുതൽ അവസാനം കളത്തിലെത്തിയ ക്രിസ്റ്റ്യൻ റൊമേറോ വരെ അവകാശികളായ, ചേതോഹരങ്ങളായ രണ്ട് ഗോളുകൾ തിലകം ചാർത്തിയ ഒരു ജയം. അച്ചടക്കും ക്ഷമയും കൊണ്ട് മെക്‌സിക്കോ നിർമിച്ച […]

മിശിഹാ ഉയിർത്തെഴുന്നേറ്റു; തകർന്നുവീണ കട്ടൗട്ട് പുനസ്ഥാപിച്ച് ആരാധകർ;റോഡരികിൽ സ്ഥാപിക്കാൻ ശ്രമിച്ച കൂറ്റൻ കട്ടൗട്ടാണ് കഴിഞ്ഞ ദിവസം ഒടിഞ്ഞ് വീണത്. ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് 65 അടിയോളം വലിപ്പമുള്ള കട്ടൗട്ട് നിർമിച്ചത്.

ലയണൽ മെസിയുടെ തകർന്നു വീണ കൂറ്റൻ കട്ടൗട്ട് പുനഃസ്ഥാപിച്ച് മലപ്പുറം മുണ്ടയിലെ അർജന്റീന ആരാധകർ. റോഡരികിൽ സ്ഥാപിക്കാൻ ശ്രമിച്ച കൂറ്റൻ കട്ടൗട്ടാണ് കഴിഞ്ഞ ദിവസം ഒടിഞ്ഞ് വീണത്. ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് 65 അടിയോളം വലിപ്പമുള്ള കട്ടൗട്ട് നിർമിച്ചത്. സ്ഥാപിക്കുന്നതിനിടെ തന്നെ മുറിഞ്ഞ് വീണ കൂറ്റൻ കട്ടൗട്ട് മണിക്കൂറുകൾക്കുള്ളിലാണ് ആരാധകർ പുനഃസ്ഥാപിച്ചത്. മുണ്ടയിലെ റോഡരികിൽ അതേ സ്ഥലത്ത് തന്നെ കട്ടൗട്ട് ഇപ്പോൾ തല ഉയർത്തി നിൽക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മെസി കട്ടൗട്ട് എന്നാണ് ആരാധകരുടെ അവകാശവാദം. 65 അടി വലിപ്പമുള്ള […]

പുഴയുടെ ഒഴുക്ക് തടയും; മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകൾ എടുത്തുമാറ്റണമെന്ന് നിർദേശം ; നിരാശയിൽ ആരാധകർ

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം പുളളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കൂറ്റന്‍ കട്ടൗട്ടുകള്‍ നീക്കം ചെയ്യണമെന്ന് പഞ്ചായത്തിന്‍റെ നിര്‍ദേശം. പുഴയുടെ ഒഴുക്കിന് തടസമാകുന്ന നിലയിലാണ് കട്ടൗട്ടുകള്‍ സ്ഥാപിച്ചതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. അഭിഭാഷകനായ ശ്രീജിത് പെരുനമന നല്‍കിയ പരാതിയിലാണ് ചാത്തമംഗലം പഞ്ചായത്ത് ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഫാന്‍സ് അസോസിയേഷനുകള്‍ ഇത് നീക്കിയില്ലെങ്കില്‍ പഞ്ചായത്ത് തന്നെ ഇവ നീക്കം ചെയ്യുമെന്നാണ് മുന്നറിയിപ്പ്. ലോകകപ്പിന്‍റെ ആവേശത്തില്‍ ഇഷ്ടതാരങ്ങളുടെ മാനം മുട്ടെയുളള കട്ടൗട്ടുകള്‍ മത്സരിച്ച് സ്ഥാപിച്ച അര്‍ജന്‍റീന – ബ്രസീല്‍ ആരാധകര്‍ക്ക് വൻ തിരിച്ചടിയാണ് പഞ്ചായത്തിന്‍റെ തീരുമാനം. തിങ്കളാഴ്ച […]

അർജന്റീനയുടെ ദേശീയ ഫുട്ബോൾ ഫെഡറേഷൻ ഉൾപ്പെടെ മൂക്കത്ത് വിരൽ വെച്ച് ചോദിക്കുന്നു,ഇത് കേരളത്തിലെ തന്നെ? മെസ്സിയുടെ ആകാശത്തോളം ഉയരമുള്ള കട്ട് ഔട്ട് ലോകശ്രദ്ധയിലേക്ക്;വൈറലായി പുള്ളാവൂരിലെ അർജന്റീന ആരാധക‌ർ…

ഖത്തർ വേദിയാകുന്ന ഫുട്ബാൾ ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ കോഴിക്കോട് ചാത്തമംഗലം എൻ.ഐ.ടിക്ക് സമീപം ചെറുപുഴയുടെ നടുവിൽ ഇതിഹാസ താരം ലയണൽമെസിയുടെ കൂറ്റൻ കട്ടൗട്ട് ഉയർത്തി ലോകം മുഴുവൻ വൈറലായി പുള്ളാവൂരിലെ അർജന്റീന ഫാൻസ്. ചെറുപുഴയുടെ നടുവിലുള്ള കുഞ്ഞ് തുരുത്തിൽ 30 അടി ഉയരത്തിലും 8 അടി വീതിയിലും ഇളംനീല ജേഴ്സിയിൽ ന‌െഞ്ചും വിരിച്ച് നിൽക്കുന്ന മെസി കോഴിക്കോട് നിന്ന് കടൽ കടന്ന് ഖത്തറിലും അർജന്റീനയിലും യൂറോപ്പിലും അമേരിക്കയിലുമെല്ലാം തരംഗമായി. ലോകമെമ്പാടുമുള്ള അർജന്റീന, മെസി ആരാധകരുടെ ഫാൻ പേജുകളില്ലാം കോഴിക്കോടുകാരുടെ മെസി പ്രേമം സ്ഥാനം പിടിച്ചു. […]