സൂപ്പർ താരങ്ങൾ നേർക്കുനേർ;രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം ആരാധകർ ആവേശത്തോടെ കാത്തിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ മെസ്സി മത്സരം ഇന്ന്;ടിക്കറ്റിനായി സൗദി വ്യവസായി മുടക്കിയത് 22കോടി

സൂപ്പർ താരങ്ങൾ നേർക്കുനേർ;രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം ആരാധകർ ആവേശത്തോടെ കാത്തിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ മെസ്സി മത്സരം ഇന്ന്;ടിക്കറ്റിനായി സൗദി വ്യവസായി മുടക്കിയത് 22കോടി

സ്വന്തം ലേഖകൻ

രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണോള്‍ഡോയും ലയണല്‍ മെസിയും ഇന്ന് നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങും.

രാത്രി 10.30 ന് സൗദി അറേബ്യയിലെ റിയാദിലുള്ള കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സൗഹൃദ മത്സരത്തില്‍ സൗദി ഓള്‍ സ്റ്റാര്‍ 11നെ പാരീസ് സെന്റ് ജെര്‍മെയ്ന്‍ നേരിടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂറോപ്പ് വിട്ട് ഏഷ്യയിലേക്കെത്തിയ റൊണാള്‍ഡോയുടെ അരങ്ങേറ്റം കൂടിയാണ് ഇന്നത്തെ മത്സരം.
ലോക കിരീടം നേടിയ മെസിയുടെ പിഎസ്ജിയാണ് എതിരാളികള്‍.

2020 ല്‍ നടന്ന ചാമ്പ്യന്‍സ് ലീഗില്‍ മുഖാമുഖം വന്നതിന് ശേഷം പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും അര്‍ജന്റീനാ താരം ലയണല്‍ മെസ്സിയും പരസ്പരം കളിച്ചിട്ടില്ല.

ലോകകപ്പിൽ നിന്ന് നിരശയോടെ മടങ്ങിയ ക്രിസ്റ്റിയാനോയും ലോകകപ്പ് സ്വന്തമാക്കിയ മെസ്സിയും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ ആരാധകർ ഇരട്ടി ആവേശത്തിലാണ്.

ജനുവരി ആദ്യത്തില്‍ അല്‍ നസറില്‍ ക്രിസ്റ്റ്യാനോയെ അവതരിപ്പിച്ചുവെങ്കിലും മത്സരത്തിനായി താരം ഇതുവരെ കളത്തിലിറങ്ങിയിരുന്നില്ല.മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി കളിക്കുന്നതിനിടെ എവര്‍ട്ടണ്‍ ആരാധകന്റെ ഫോണ്‍ തട്ടിത്തെറിപ്പിച്ചതിന് രണ്ട് മത്സര വിലക്ക് നിലനില്‍ക്കുന്നതിനാലാണ് റൊണാള്‍ഡോയ്ക്ക് കളിക്കാന്‍ കഴിയാതിരുന്നത്.

റൊണോള്‍ഡോ നായകനായ ഓള്‍ സ്റ്റാര്‍ ഇലവനെ സൗദി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അല്‍-നാസര്‍, അല്‍-ഹിലാല്‍ എന്നീ ടീമുകളിൽ നിന്നുള്ള താരങ്ങളെ ഉള്‍പ്പെടുത്തിയാണ് പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം മെസി, എംബാപ്പെ, നെയ്മര്‍ എന്നിവരടങ്ങുന്ന ഫ്രഞ്ച് വമ്പന്മാരെ കീഴ്പ്പെടുത്തുക എളുപ്പമാവില്ല.
റൊണാള്‍ഡോയും മെസിയും തമ്മില്‍ ക്ലബ്, രാജ്യാന്തര വേദികളിലായി ഇതുവരെ 36 മത്സരങ്ങളാണ് അരങ്ങേറിയത്. അതില്‍ 16 തവണ മെസി ജയിച്ചപ്പോള്‍ 11 മത്സരങ്ങളിലാണ് ക്രിസ്റ്റ്യാനോ വിജയിച്ചത്.

ഇതിനിടയിൽ മത്സരത്തിൻ്റെ ടിക്കറ്റ് വിൽപ്പനയിലും റെക്കോർഡ് നേടിയിരിക്കുകയാണ്.
അര്‍ജന്റീന താരം ലയണല്‍ മെസ്സിയും പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുന്ന മത്സരം കാണാന്‍ സൗദി വ്യവസായി മുടക്കിയത് 2.2 ദശലക്ഷം പൗണ്ട്.
ഇന്ത്യന്‍ രുപ അനുസരിച്ച്‌ ഇത് ഏകദേശം 22 കോടിയോളം വരും.ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ ഒരു മത്സര ടിക്കറ്റിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.

ചാരിറ്റി ഫണ്ട് ലേക്ക് ധനസമാഹരണത്തിനായുള്ള വി ഐ പി ടിക്കറ്റാണ് മുഷറഫ് ബിന്‍ അഹമ്മദ് അല്‍ ഗാംദി എന്ന എന്ന സൗദി വ്യവസായി സ്വന്തമാക്കിയത്.