നാലു ദിവസം പ്രായമായ കുഞ്ഞിനെ പള്ളി മുറ്റത്ത് ഉപേക്ഷിച്ച അമ്മ അറസ്റ്റിൽ ; കുഞ്ഞിനെ ഉപേക്ഷിച്ചത് രഹസ്യബന്ധം വീട്ടുകാർ അറിയാതിരിക്കാൻ

  കോഴിക്കോട്:  നാലു ദിവസം പ്രായമുള്ള കുട്ടിയെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച അമ്മ അറസ്റ്റില്‍. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഫറ്റീരിയയില്‍ ജോലി ചെയ്യുന്ന 21കാരിയെയാണ് പന്നിയങ്കര പൊലീസ് അറസ്​റ്റ്​ ചെയ്തത്. സ്വദേശമായ തൃശൂരില്‍ ചെന്നാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. പിന്നീട്​ അറസ്​റ്റ്​ രേഖപ്പെടുത്തി. കുട്ടിയുടെ പിതാവ്​ യുവതിയുടെ സഹപ്രവര്‍ത്തകനും മലപ്പുറം തവന്നൂര്‍ സ്വദേശിയുമായ 21കാരനാണ്​. ഒന്നര വര്‍ഷം മുൻപാണ് ഇരുവരും ബന്ധം തുടങ്ങിയത്. എന്നാൽ വീട്ടുകാരറിയാത്ത ബന്ധമായതിനാലാണ്​ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും പൊലീസ്​ പറഞ്ഞു. ഇരുവരും കരിപ്പൂരില്‍ തന്നെയായിരുന്നു താമസം.ഇടക്ക്​ മാത്രമാണ്​ യുവതി വീട്ടില്‍ പോയിരുന്നത്​. എന്നാൽ യുവതി ഗര്‍ഭിണിയാണെന്ന്​ […]

പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി ; കുട്ടിയുടെ അമ്മ പൊലീസ് കസ്റ്റഡിയിൽ

സ്വന്തം  ലേഖകൻ കോഴിക്കോട്:  സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ  അമ്മ പൊലീസ് അറസ്സിൽ . കോഴിക്കോട് എട്ടേനാൽ-വളയനംകണ്ടി റോഡില്‍ സുന്നിപ്പള്ളിക്കു സമീപം കാവുംപുറത്തില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ് തിരിപ്പൂർ സ്വദേശിനിയായ ധനലക്ഷ്മിയാണ്  മകനായ റിഷിധിനെ  വീട്ടുമുറ്റത്തെ കിണറ്റിലെറിഞ്ഞു കൊന്നത്. വീട്ടുമുറ്റത്തെ പതിനഞ്ചടിയോളം വെള്ളമുള്ള കിണറ്റിലേക്കാണ് ധനലക്ഷ്മി കുഞ്ഞിനെ എറിഞ്ഞത്. തികച്ചും നാടകീയമായ രംഗങ്ങളിലൂടെ യുവതി നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് കുട്ടി കിണറിലുണ്ടെന്ന് യുവതി വെളിപ്പെടുത്തിയത്. പര്‍ദയിട്ട രണ്ടുപേരെത്തി തന്നെ എന്തോ മണപ്പിച്ച്‌ അബോധാവസ്ഥയിലാക്കി സ്വര്‍ണാഭരണം തട്ടിയെടുത്ത് കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുവെന്നാണ് യുവതി പ്രദേശവാസികളോട് നിലവിളിച്ച്‌ പറഞ്ഞത്. […]

ബുള്ളറ്റ് ഷോറൂം കുത്തിത്തുറന്ന് ബുളളറ്റും പണവും കവർന്ന ഇരുപതുകാരൻ പിടിയിൽ

  സ്വന്തം ലേഖിക കോഴിക്കോട്: മോട്ടോർ സൈക്കിൾ ഷോറൂം കുത്തുതുറന്ന് പണവും ബുള്ളറ്റും കവർന്ന കേസിലെ പ്രതിയെ കണ്ട് പൊലീസ് ഞെട്ടി. ഷോറും കൂത്തിത്തുറന്ന് ഒന്നര ലക്ഷം രൂപയും ബുളളറ്റും റും കവർച്ച ചെയ്തത് ഇരുപതുകാരൻ. ഫ്രാൻസിസ് റോഡിലുള്ള ബുള്ളറ്റ് ഷോറൂമിന്റെ വാതിൽ കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ വിലവരുന്ന പുതിയ ബുള്ളറ്റും ഒന്നരലക്ഷം രൂപയും ഷൂസും ജാക്കറ്റും ബാഗും മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇപ്പോൾ പൊലീസിന്റെ പിടിയിലായിരിക്കുന്നത്. . ഒഴൂർ കോറാട്ട് പൈനാട്ട് വീട്ടിൽ നൗഫലിനെയാണ് കുറ്റിപ്പുറം റെയിൽവെ സ്റ്റേഷൻ പരിസരത്തുനിന്ന് പോലീസ് പിടിച്ചത്. […]

കടൽപ്പാലം തകർന്നു ; 13 പേർക്ക് പരിക്ക്

സ്വന്തം ലേഖിക കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിൽ പഴയ പാലം തകർന്നു. പഴയ പാലത്തിന്റെ അവശേഷിച്ചിരുന്ന ഭാഗങ്ങളാണ് തകർന്ന് വീണത്. ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ 13 പേർക്ക് പരിക്കേറ്റതായാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം. തകർന്ന് വീണ പാലത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ലൈഫ് ഗാർഡുകളുടെ നിർദേശം ലംഘിച്ച് കടൽപാലത്തിന് മുകളിൽ കയറിയവരാണ് അപകടത്തിൽപെട്ടത്. ഇവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോഴിക്കോട് സ്വദേശികളായ സുമേഷ്, എൽദോ, റിയാസ്, അനസ്, ശിൽപ, ജിബീഷ്, അഷർ, സ്വരാജ്, ഫാസിൽ, റംഷാദ്, ഫാസിൽ, […]