Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: മണൽവയലിൽ ക്ലാസ്സ് മുറിയിൽ വച്ച് കണ്ണിൽ പേനായ്ക്ക് കുത്തേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിക്കാൻ മാതാപിതാക്കൾ വരുന്നതും കാത്ത് സ്‌കൂൾ അധികൃതർ. സംഭവത്തിൽ
സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. സ്‌കൂളിൽ വച്ച് വിദ്യാർത്ഥികൾക്ക് എന്തെങ്കിലും പരിക്ക് പറ്റിയാൽ ആശുപത്രിയിലെത്തിക്കാൻ മാതാപിതാക്കൾ വരുന്നത് വരെ കാത്തുനിൽക്കേണ്ടെന്നാണ് നിലപാട്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ നിർദേശം നൽകിയിട്ടുണ്ടെന്നും ബാലാവകാശ കമ്മീഷൻ പി.സുരേഷ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

എ.കെ.ടി.എം എൽ.പി സ്‌കൂൾ എൽ.കെ.ജി വിദ്യാർത്ഥിയായ തൻവീറിനാണ് സഹപാഠിയുടെ പേനകൊണ്ടുള്ള കുത്തേറ്റ് കണ്ണിന് പരിക്ക് പറ്റിയത്.
ഉച്ചയ്ക്ക് 12.30 ന് പരിക്കേറ്റ വിദ്യാർത്ഥിയെ അമ്മ മൂന്ന് മണിക്ക് സ്‌കൂളിൽ എത്തിയതിന് ശേഷമാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കുട്ടിയുടെ കൃഷ്ണമണിക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം സംബന്ധിച്ച് ക്ലാസ് ടീച്ചർ യഥാസമയം ഹെഡ്മാസ്റ്ററെ വിവരം അറിയിച്ചില്ലെന്നാണ് കുട്ടിയുടെ മാതാവിന്റെ ആരോപണം. കുട്ടിയുടെ അമ്മയാണ് മറ്റ് അധ്യാപകരെ വിവരം അറിയിക്കുന്നത്.