വിദേശത്തുള്ള യുവാവിന്റെ പ്രണയത്തെച്ചൊല്ലി നാട്ടിലുള്ള സഹോദരനും മാതാവിനും ആൾക്കൂട്ട മർദ്ദനം

വിദേശത്തുള്ള യുവാവിന്റെ പ്രണയത്തെച്ചൊല്ലി നാട്ടിലുള്ള സഹോദരനും മാതാവിനും ആൾക്കൂട്ട മർദ്ദനം

Spread the love

 

സ്വന്തം ലേഖകൻ

കുന്ദമംഗലം: സഹോദരന്റെ പ്രണയത്തിന്റെ പേരിൽ വീടുകയറി ആക്രമണം. യുവാവിനും മാതാവിനും ആൾക്കൂട്ടമർദ്ദനത്തിൽ പരിക്ക്. കോഴിക്കോട് പതിയമംഗലം സ്വദേശി ഉബൈദാണ് പരാതിയുമായി രംഗത്തെത്തിയത്. ഗൾഫിലുള്ള ജ്യേഷ്ഠൻ ഫർഷാദിന്റെ പ്രണയവുമായി ബന്ധപ്പെട്ടാണ് ഒരു സംഘം യുവാവിന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയത്. മർദ്ദനത്തിൽ ഉബൈദിന്റെ മാതാവ് ഹൈറുന്നീസയ്ക്കും മർദനമേറ്റു.

സഹോദരൻ പ്രണയിക്കുന്ന പെൺകുട്ടിയുടെ ബന്ധുക്കളടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് ഉബൈദ് പറയുന്നത്. പരാതിയുമായി കുന്ദമംഗലം പൊലീസിൽ എത്തിയപ്പോൾ കൃത്യമായ നടപടിയെടുത്തില്ലെന്നും ഉബൈദ് ആരോപിച്ചു. പരാതി നൽകിയതിന് ശേഷവും ചിലർ വീട്ടിലെത്തി സ്ത്രീകളെ അടക്കം ആക്രമിച്ചെന്നും ഉബൈദും കുടുംബവും പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച പതിമംഗംലം അങ്ങാടിയിൽ വച്ചും ഇതേ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഒരു സംഘം ഉബൈദിനെ മർദ്ദിച്ചിരുന്നു. പരിക്കേറ്റ നിലയിൽ കുന്ദമംഗലം പൊലീസ് സ്റ്റേഷനിൽ ചെപ്പോൾ ആശുപത്രിയിൽ പോകാൻ ഓട്ടോറിക്ഷ വിളിച്ചു നൽകുക മാത്രമാണ് പൊലീസ് ചെയ്തതെന്ന് ഉബൈദ് പറയുന്നു. സംഭവത്തിൽ എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. അതേസമയം പരിക്ക് സാരമല്ലാത്തത് കൊണ്ടാണ് ഓട്ടോറിക്ഷ വിളിച്ച് നൽകി ആശുപത്രിയിൽ പോകാൻ പറഞ്ഞതെന്നും പൊലീസ് പറയുന്നു.