മേലുകാവ് നീലൂരിൽ മദ്യലഹരിയിലുണ്ടായ സംഘർഷത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട കേസ്; കോട്ടയം സ്വദേശികളായ രണ്ടുപേർ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം : മേലുകാവ് നീലൂർ ഭാഗത്ത് മദ്യലഹരിയിലെ സംഘർഷത്തെ തുടർന്ന് ഗൃഹനാഥൻ കൊല്ലപ്പെട്ട കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മേലുകാവ് കടനാട്, പുതിയെറ്റുപാറ ഭാഗത്ത് കവിതയാം കുന്നിൽ വീട്ടിൽ വിജയൻ മകൻ സുനിൽ(42), കോട്ടയം അയ്മനം കുടയമ്പടി ഭാഗത്ത്, പുള്ളിക്കപ്പറമ്പിൽ വീട്ടിൽ ജെയിംസ് മകൻ ലോജി ജെയിംസ് (29) എന്നിവരെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. മൂവരും ചേർന്ന് മദ്യപിച്ചശേഷം ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഇരുവരും ഗൃഹനാഥനെ മർദ്ദിച്ച് മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. അവശനിലയിലായ ഇദ്ദേഹത്തെ ഗുരുതര പരുക്കുകളോടെ തൊടുപുഴ കാരിക്കോട് […]

ചതിച്ചാശാനേ!!കെഎസ്ഇബി ചതിച്ചാശാനേ…! പോസ്റ്റിലൂടെ വലിച്ചുവെന്ന് ആരോപിച്ച് എരുമേലിയിൽ പൊലീസ് സ്ഥാപിച്ചിരുന്ന നാല്പതോളം സിസിടിവി ക്യാമറകളുടെ കേബിളുകൾ ഇലക്ട്രിസിറ്റി ബോർഡ് കട്ട് ചെയ്തു..! അയ്യപ്പഭക്തരുടെയടക്കം സുരക്ഷയുടെ കടയ്ക്കൽ കത്തി വെച്ച് കെഎസ്ഇബി

സ്വന്തം ലേഖകൻ കോട്ടയം : എരുമേലിയിൽ പോലീസ് സ്ഥാപിച്ചിരുന്ന നാല്പതോളം സിസിടിവി ക്യാമറകളുടെ കേബിളുകൾ ഇലക്ട്രിസിറ്റി ബോർഡ് കട്ട് ചെയ്തു. വലിയമ്പലം, കൊരട്ടി ജംഗ്ഷൻ,എരുമേലി ബസ്റ്റാൻഡ് തുടങ്ങിയ ഭാഗങ്ങളിലെല്ലാം സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളുടെ കേബിളുകളാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ കട്ട് ചെയ്തത്. കേബിളുകൾ ഇലക്ട്രിസിറ്റി പോസ്റ്റിലൂടെ വലിച്ചുവെന്ന് പറഞ്ഞാണ് യാതൊരു മുന്നറിയിപ്പും ഇല്ലാതെ കെഎസ്ഇബി ഉദ്യോഗസ്ഥർ ഈ അതിക്രമം കാണിച്ചത് . ഇതോടെ പ്രതിസന്ധിയിലായത് പാവം പോലീസുകാരാണ്. ശബരിമലയുടെ പ്രധാന ഇടത്താവളമായ എരുമേലിയിൽ മണ്ഡലകാലമായാൽ ഭക്ത ജനത്തിരക്കേറെയാണ്. ജാതിമതഭേദമന്യേ നടക്കുന്ന എരുമേലി പേട്ടതുള്ളലിനും ചടങ്ങുകൾക്കുമായി ലക്ഷങ്ങളാണ് […]

രോഗിയെ അഡ്മിറ്റ് ചെയ്യാത്തതിലുള്ള വിരോധം..! രാമപുരം ഹെൽത്ത് സെന്ററിൽ അതിക്രമിച്ച് കയറി ഡോക്ടറെയും ജീവനക്കാരെയും അസഭ്യം പറഞ്ഞു; രണ്ടുപേർ പിടിയിൽ

സ്വന്തം ലേഖകൻ രാമപുരം: രോഗിയെ അഡ്മിറ്റ് ചെയ്യാത്തത്തിനുള്ള വിരോധം മൂലം ഡോക്ടറെയും മറ്റു ഹോസ്പിറ്റൽ ജീവനക്കാരെയും അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടുപേരെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം , ഇടയനാൽ ഭാഗത്ത് അർത്തിയിൽ വീട്ടിൽ സ്കറിയ മകൻ സ്റ്റാൻലി (58), കുന്നപ്പള്ളി ഭാഗത്ത് വടയാറ്റു കുന്നേൽ വീട്ടിൽ ദേവസ്യ മകൻ മനു(35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ഈ മാസം പത്താം തീയതിയിൽ രാത്രി 08.00 മണിയോടെ രാമപുരം ഹെൽത്ത് സെന്ററിൽ രോഗിയുമായി എത്തുകയായിരുന്നു. ഡോക്ടർ പരിശോധിച്ച് […]

പ്രണയാഭ്യർത്ഥന നിരസിച്ചു..!വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമം; ഭർത്താവിനു നേരെ ഭീഷണി; ചിങ്ങവനം സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം:പ്രണയാഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ നിരന്തരം ശല്യം ചെയ്യുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും, ഇവരുടെ ഭർത്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവിനെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. ചിങ്ങവനം, പനച്ചിക്കാട്, കുഴിമറ്റം ഭാഗത്ത് ഓലയിടം വീട്ടിൽ ജോണി വർഗീസ് മകൻ സച്ചു മോൻ(28) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടമ്മയുടെ അനിഷ്ടം അറിയിചിട്ടും നിരന്തരം ഫോണിലൂടെയും നേരിട്ടും ശല്യം ചെയ്യുകയും വീട്ടിൽ കയറി ആക്രമിക്കുകയും ചെയ്തിരുന്നു. കൂടാതെ ഇവരുടെ ഭർത്താവിനെ ചീത്തവിളിക്കുകയും ഭീക്ഷണി പെടുത്തുകയും ചെയ്തു. തുടർന്ന് വീട്ടമ്മ പോലീസിന് നൽകിയ പരാതിയെ […]

അയൽവാസിയായ വീട്ടമ്മയോട് ലൈംഗികാതിക്രമം; രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണി ; വാഴൂർ സ്വദേശിയായ മധ്യവയസ്കൻ പോലീസ് പിടിയിൽ

സ്വന്തം ലേഖകൻ പള്ളിക്കത്തോട്: അയൽവാസിയായ വീട്ടമ്മയെ ലൈംഗിക നേട്ടങ്ങൾക്കായി നിർബന്ധിക്കുകയും നിരന്തരം ശല്യം ചെയ്യുകയും ചെയ്തയാളെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ മൈലാട് പാറ ഭാഗത്ത് ചോവിട്ടുകുന്നേൽ വീട്ടിൽ വർഗീസ് (60) എന്ന ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ കുറെ നാളുകളായി വീട്ടമ്മയോട് ലൈംഗികത കലർന്ന പരാമർശങ്ങൾ നടത്തുകയും, അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം രാത്രി എട്ടു മണിയോടുകൂടി ഇയാൾ വീട്ടമ്മയുടെ വീടിന്റെ മുൻവശത്ത് വരികയും കയ്യിൽ കരുതിയിരുന്ന കത്തി കാണിച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് വീട്ടമ്മ നൽകിയ […]

കോട്ടയത്ത് നിയന്ത്രണം നഷ്ടമായ കെഎസ്ആർടിസി ബസ്സ് പിന്നിലേയ്ക്കുരുണ്ട് അപകടം; നാല് വാഹനങ്ങളിൽ ഇടിച്ചു; അപകടം നടന്നത് പുളിമൂട് ജംഗ്ഷനിൽ

സ്വന്തം ലേഖകൻ കോട്ടയം:കോട്ടയം നഗരമധ്യത്തിൽ നിയന്ത്രണം നഷ്ടമായ കെഎസ്ആർടിസി ബസ് പിന്നിലേയ്ക്കുരുണ്ട് അപകടം. കോട്ടയം പുളിമൂട് ജംഗ്ഷനിൽ രാവിലെ 11.30 ഓടെയാണ് അപകടം ഉണ്ടായത്.പിന്നിലേയ്ക്കുരുണ്ട കെഎസ്ആർടിസി ബസ് നാല് വാഹനങ്ങൾ ഇടിക്കുകയായിരുന്നു. പുളിമൂട് ജംഗ്ഷനിൽ നിർത്തിയ ശേഷം മുന്നോട്ടെടുത്ത് ടിബി റോഡിലേയ്ക്കു പോകുന്നതിനിടെ ബസ് ഓഫായി പോവുകയും പിന്നിലേയ്ക്ക് ഉരുണ്ട ബസ് പിന്നാലെ എത്തിയ രണ്ടു കാറിലും, ഒരു ഓട്ടോയിലും ഒരു സ്കൂട്ടറിലും ഇടിക്കുകയുമായിരുന്നു. ആലപ്പുഴയിൽ നിന്നും കോട്ടയത്തേയ്ക്കു വരികയായിരുന്ന ആലപ്പുഴ ഡിപ്പോയിലെ കെഎസ്ആർടിസി ബസാണ് അപകടത്തിൽ പെട്ടത്.അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. പിന്നോട്ടുരുണ്ട ബസ് […]

മുൻവൈരാഗ്യം..! തൃക്കൊടിത്താനത്ത് യുവാക്കളെ പെപ്പർസ്പ്രേയും, ചുറ്റികയും ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമം; സഹോദരങ്ങൾ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം : തൃക്കൊടിത്താനത്ത് യുവാക്കളെ പെപ്പർ സ്പ്രേയും, ചുറ്റികയും ഉപയോഗിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് കലുങ്കിൽ വീട്ടിൽ സുന്ദരൻ മകൻ സൂരജ് (23), ഇയാളുടെ സഹോദരൻ സുബിൻ (22) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ദിവസം രാത്രി പത്തര മണിയോടെ തെങ്ങണ മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപം റോഡിൽ വച്ച് ഇവരെ കാണുകയും തുടര്‍ന്ന് സുബിൻ അവരുടെ നേരെ കുരുമുളക് സ്പ്രേ അടിക്കുകയും, ഈ സമയം സൂരജ് […]

ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു, കത്തികൊണ്ട് കുത്തി..! കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസ്; തിരുവഞ്ചൂർ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം : തിരുവഞ്ചൂരിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവഞ്ചൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ മാത്യുമകൻ സിബി മാത്യു (47), തിരുവഞ്ചൂർ ലക്ഷംവീട് കോളനി പടിഞ്ഞാറെ പോളച്ചിറ വീട്ടിൽ പത്രോസ് മകൻ ലാലു എം.പി (41) എന്നിവരെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് ശനിയാഴ്ച രാത്രി തിരുവഞ്ചൂർ സ്വദേശിയായ ഷൈജുവിനെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞദിവസം രാവിലെ യുവാവിനെ വീട്ടമ്മയുടെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പോലീസ് […]

പാസ്റ്റര്‍ ദമ്പതികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവം ;യുപി പൊലിസിന്റെ നടപടി രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വെല്ലുവിളി: എന്‍.എം.രാജു

സ്വന്തം ലേഖകൻ കോട്ടയം: മതപരിവര്‍ത്തനം ആരോപിച്ച് ഗാസിയാബാദില്‍ പാസ്റ്റര്‍ ദമ്പതികളെ അറസ്റ്റ് ചെയ്തു ജയിലിലടച്ച യുപി പൊലിസിന്റെ നടപടി രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വെല്ലുവിളിയാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ട്രഷറര്‍ എന്‍.എം.രാജു. സ്വന്തം മതത്തില്‍ വിശ്വസിക്കാനും ആ വിശ്വാസം പ്രകടിപ്പിക്കാനും ഭരണഘടന നല്കുന്ന മൗലിക അവകാശത്തെയാണ് അറസ്റ്റിലൂടെ ചോദ്യം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടരുന്ന വേട്ടയാടലിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. വിശ്വാസം ഏറ്റുപറയുന്നത് എങ്ങനെ മതപരിവര്‍ത്തനമാകും? ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധത പരിധിവിട്ടിരിക്കുകയാണെന്ന് ഈ അനുഭവം ഓര്‍മ്മിപ്പിക്കുന്നു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം. […]

ടെസ്റ്റ് ചെയ്യുന്ന ഓരോ വാഹനത്തിനും 500 രൂപ വീതം കൈക്കൂലി; പൊൻകുന്നം ആർടി ഓഫീസിലെ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ടെസ്റ്റ് ചെയ്യുന്ന ഓരോ വാഹനത്തിനും 500 രൂപ വീതം കൈക്കൂലി; പൊൻകുന്നം ആർടി ഓഫീസിലെ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ സ്വന്തം ലേഖകൻ പൊൻകുന്നം : പൊൻകുന്നം ആർടി ഓഫീസിൽ കൈക്കൂലി വാങ്ങിയതിനെ തുടർന്ന് നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കാഞ്ഞിരപ്പള്ളി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസിലെ മോട്ടോർ വൈഹിക്കിൾ ഇൻസ്പെക്ടർ അരവിന്ദ്, അസിസ്റ്റന്റ് മോട്ടോർ വൈഹിക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത്, സീനിയർ ക്ലർക്ക്മാരായ ടിജോ ഫ്രാൻസിസ് , സുൽഫത്ത് നീ എം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. പബ്ലിക് […]