ടെസ്റ്റ് ചെയ്യുന്ന ഓരോ വാഹനത്തിനും 500 രൂപ വീതം കൈക്കൂലി; പൊൻകുന്നം ആർടി ഓഫീസിലെ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

സ്വന്തം ലേഖകൻ

പൊൻകുന്നം : പൊൻകുന്നം ആർടി ഓഫീസിൽ കൈക്കൂലി വാങ്ങിയതിനെ തുടർന്ന് നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കാഞ്ഞിരപ്പള്ളി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസിലെ മോട്ടോർ വൈഹിക്കിൾ ഇൻസ്പെക്ടർ അരവിന്ദ്, അസിസ്റ്റന്റ് മോട്ടോർ വൈഹിക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത്, സീനിയർ ക്ലർക്ക്മാരായ ടിജോ ഫ്രാൻസിസ് ,
സുൽഫത്ത് നീ എം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. പബ്ലിക് സർവെന്റ് എന്ന നിലയിൽ അധികാര ദുർവിനിയോഗം നടത്തുന്നതായും ആർടി ഏജന്റ്മാർ മുഖാന്തരം കൈക്കൂലി വാങ്ങുന്നതായും പരിശോധനയിൽ കണ്ടെത്തി.

അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് ആർടി ഏജന്റ് മാരായ അബ്ദുൽ സമദ്, മാർട്ടിൻ എന്നിവരുടെ പക്കൽ നിന്നും കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിരുന്നു. ടെസ്റ്റ് ചെയ്യുന്ന ഓരോ വാഹനത്തിനും 500 രൂപ വീതമാണ് കൈക്കൂലി വാങ്ങിയിരുന്നത്.

പാലാ പൊൻകുന്നം റോഡിലെ ആർട്ടിക്കൽ ഭാഗത്തുള്ള പഴയ ആർടി ഓഫീസിന് സമീപവും, പൊൻകുന്നത്ത് പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി ട്രാൻസ്പോർട്ട് ഓഫീസിലുമാണ് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്