കാപ്പ ചുമത്തിയ പോലീസിൻ്റെ നടപടി ശരി വെച്ച് സർക്കാർ;പ്രതികളുടെ അപ്പീൽ കാപ്പ ഉപദേശക സമിതി തള്ളി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ നിരന്തരം കുറ്റകൃത്യങ്ങൾ നടത്തിയിരുന്ന കൊച്ചച്ചു എന്ന് വിളിക്കുന്ന അനുജിത്‌ കുമാര്‍ , ബിനോയ്‌ മാത്യു , കേന്‍സ്‌ സാബു എന്നിവരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചിരുന്നു. ഇതിനെതിരെ പ്രതികൾ കാപ്പാ ഉപദേശക സമിതിയിൽ അപ്പീലിനു പോയിരുന്നു. എന്നാൽ പ്രതികളുടെ അപ്പീൽ തള്ളിക്കൊണ്ട് കാപ്പാ ചുമത്തിയ പോലീസിന്റെ നടപടി സമിതി ശരിവയ്ക്കുകയും, സർക്കാർ ഇത് അംഗീകരിക്കുകയും ചെയ്തു. കഴിഞ്ഞ കുറെ വർഷങ്ങളായി ഇവർ മൂവരും കോട്ടയം ജില്ലയിലെ പല […]

കോട്ടയത്തെ ഭക്ഷണം അത്ര മോശമോ? മോശം ഭക്ഷണത്തിന് ഈ വർഷം പിഴ ആയി ഈടാക്കിയത് 12 ലക്ഷം രൂപ

സ്വന്തം ലേഖകൻ കോട്ടയം: ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ ഹോട്ടലുകളില്‍ മോശം ഭക്ഷണം പിടിച്ചെടുത്തതിന്റെ പേരില്‍ പിഴയായി ഈടാക്കിയത് 31.29 ലക്ഷം രൂപ. ഹോട്ടല്‍ ഭക്ഷണം കഴിച്ചുണ്ടായ മരണത്തെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയ നടപ്പു സാമ്പത്തിക വര്‍ഷമാണ് ഏറ്റവു കൂടുതല്‍ പിഴ ലഭിച്ചത്. 2016 മുതല്‍ 2022-23 വരെയുള്ള പരിശോധനയുടെ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ജില്ലയിലെ ഒമ്പത് സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്നായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം തുക പിഴയീടാക്കാനായത്. കൊവിഡ് സമയത്താണ് ഏറ്റവും കുറവ് പരിശോധന നടന്നത്. എന്നാല്‍ […]

പ്രൈവറ്റ് ബസുകളിൽ നിന്ന് ബാറ്ററികൾ മോഷ്ടിച്ച ആമ്പല്ലൂർ സ്വദേശി പിടിയിൽ..!

സ്വന്തം ലേഖകൻ വൈക്കം : പ്രൈവറ്റ് ബസ്സുകളുടെ ബാറ്ററികൾ മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആമ്പല്ലൂർ കുലയിറ്റിക്കര ഭാഗത്ത് പൊങ്ങനാത്തുപറമ്പ് വീട്ടിൽ രാധാകൃഷ്ണൻ മകൻ അഖിൽലാൽ പി. ആർ (28) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം രാത്രിയിൽ ദളവാക്കുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് പ്രൈവറ്റ് ബസ്സുകളിൽ നിന്നായി ആറ് ബാറ്ററികളാണ് മോഷ്ടിച്ചുകൊണ്ട് കടന്നുകളഞ്ഞത്. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. […]

കോട്ടയം പള്ളിക്കത്തോട്ടിൽ പെട്രോള്‍ പമ്പിൽ മോഷണം..! ഓഫീസില്‍ സൂക്ഷിച്ചിരുന്ന മൂന്നര ലക്ഷം രൂപയും സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്കും കവർന്നു..!പ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: പള്ളിക്കത്തോട്ടിൽ പെട്രോള്‍ പമ്പിൽ നടന്ന മോഷണത്തിലെ പ്രതികള്‍ക്കായി അന്വേഷണം ഊർജിതം.കവർച്ചയ്ക്ക് ശേഷം പ്രതികൾ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്കുമായാണ് മുങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പമ്പിൽ മോഷണം നടന്നത്. മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപയും സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്കുമാണ് മോഷണം പോയത്. കൊടുങ്ങൂർ റൂട്ടിൽ പ്രവർത്തിക്കുന്ന തെക്കേത്ത് രാജഗോപാലിന്റെ ഉടമസ്ഥതയിലുള്ള പള്ളിക്കത്തോട് ഫ്യൂവൽസ് പമ്പിലാണു മോഷണം. കഴിഞ്ഞ ദിവസം രാത്രി 11 നും 12നും ഇടയിലാണു സംഭവം. രാത്രി 10 മണിയോടെയാണ് ജീവനക്കാർ പമ്പ് അടിച്ചതിനു ശേഷം മടങ്ങിയത്. തുടര്‍ന്ന് […]

ജി 20 ഉച്ചകോടി;കുമരകത്ത് ഒരുക്കം തകൃതി; ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ സുരക്ഷാ മുൻകരുതലുകൾ വിലയിരുത്തി

സ്വന്തം ലേഖകൻ കോട്ടയം : ഈ മാസം അവസാനം ആരംഭിക്കുന്ന ജി 20 ഉച്ചകോടിയോടനുബന്ധിച്ചുഉള്ള സുരക്ഷാ മുന്‍കരുതലുകള്‍ വിലയിരുത്തി; സന്ദര്‍ശനം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ ഈ മാസം അവസാനം ആരംഭിക്കുന്ന ജി ട്വന്റി ഉച്ചകോടിയോടനുബന്ധിച്ചുഉള്ള സുരക്ഷാ മുന്‍കരുതലുകള്‍ വിലയിരുത്തി. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. ജി .20 സെക്യൂരിറ്റി ഡിവിഷൻ ജോയിന്റ് സെക്രട്ടറി ഭാവ്ന സക്സേന ഐ.പി.എസ്, ജി 20 സെക്യൂരിറ്റി ഡിവിഷൻ ഡെപ്യൂട്ടി സെക്രട്ടറി ഇമ് ലി വബാങ്ങ് , എം ഇ എ […]

പാഴാകുന്ന ജീവജലം…! കോട്ടയം ശാസ്ത്രീ റോഡിൽ നമ്പർ പ്ലേറ്റ് കടകൾക്ക് മുൻപിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു; തിരിഞ്ഞു നോക്കാതെ അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം ശാസ്ത്രീ റോഡിൽ നമ്പർ പ്ലേറ്റ് കടകൾക്ക് മുൻപിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നു. പൈപ്പ് പൊട്ടിയിട്ട് ദിവസങ്ങളായിട്ടും തിരിഞ്ഞു നോക്കാതെ വാട്ടർ അതോറിറ്റി നിംസംഗത തുടരുകയാണ്. ദിനംപ്രതി പതിനായിരകണക്കിന് ലിറ്റർ വെള്ളമാണ് പാഴാകുന്നത്. കടുത്ത വേനലിൽ ദാഹജലത്തിനായി കോട്ടയത്തെ ജനങ്ങൾ നെട്ടോട്ടം പായുമ്പോൾ നൂറ് കണക്കിന് കുടുംബങ്ങൾക്കുള്ള കുടിവെള്ളമാണ് പാഴായി പോകുന്നത്. മുട്ടമ്പലം,കൊല്ലാട്,മൂലേടം, നഗരത്തിന്റെ പടിഞ്ഞാറൻ മേഖലകൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാംകടുത്ത കുടിവെള്ളക്ഷാമം നേരിടുമ്പോഴാണ് അധികൃതരുടെ ഈ അനാസ്ഥ. വേനലിന്റെ തുടക്കത്തിൽ തന്നെ കോട്ടയത്തിന്റെ […]

കർഷകരെ കണ്ണീരിലാഴ്ത്തി പോളശല്യം..! ജെ ബ്ലോക്ക് ഒൻപതിനായിരം പുത്തൻതോട്ടിൽ പോളനിറഞ്ഞതോടെ നെൽ കർഷകർ ദുരിതത്തിൽ..! പോള നീക്കാൻ പരാതി നൽകിയിട്ടും പരിഹാരം കാണാതെ അധികൃതർ..!

സ്വന്തം ലേഖകൻ കോട്ടയം : നെൽ കർഷകരെ ദുരിതത്തിലാക്കി പോള ശല്യം. പതിനഞ്ചിൽക്കടവ്, കാഞ്ഞിരം, വെട്ടിക്കാട് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന പുത്തൻതോട്ടിൽ പോളനിറഞ്ഞതോടെ നെല്ല് എങ്ങനെ പുറത്തെത്തിക്കുമെന്നതാണ് കർഷകരുടെ ആശങ്ക. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ ജെ ബ്ലോക്ക് ഒൻപതിനായിരം മറ്റു പാടശേഖരങ്ങളായ നമ്പുകാട്മുട്ട്, തൈ ബ്ലോക്ക്, 15ൽകടവ് വെട്ടിക്കാട് എന്നിവിടങ്ങളിലും പോള ശല്യം വ്യാപകമാണ്. ഇവിടങ്ങളിലെ 1800 ഏക്കർ പാടശേഖരങ്ങളിൽ 20% മാത്രമാണ് കരപ്പാടം ഉൾനാടൻ പാടങ്ങളിലേക്ക് എത്താൻ കർഷകരുടെ പ്രധാന ആശ്രയം വള്ളമാണ്. എന്നാൽ പോള കയറി നിറഞ്ഞതോടെ അതും നിലച്ച മട്ടാണ്. […]

ഇല്ലിക്കൽ കവലയിൽ യാതൊരു നിയന്ത്രണവുമില്ലാതെ അനധികൃത കച്ചവടങ്ങൾ..! 2021ൽ തിരുവാർപ്പ് പഞ്ചായത്ത് ഒഴിപ്പിച്ച അനധികൃത കച്ചവടങ്ങൾ മാസങ്ങൾക്കുള്ളിൽ പഴയപടിയായി…! നാട്ടുകാർ നിരന്തരം പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പഞ്ചായത്ത് അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം : ഇല്ലിക്കൽ കവലയിൽ യാതൊരു നിയന്ത്രണവും ഇല്ലാതെ അനധികൃത കച്ചവടങ്ങൾ പെരുകുന്നു. 2021 നവംബറിൽ തിരുവാർപ്പ് പഞ്ചായത്ത് ഒഴിപ്പിച്ച ഇല്ലിക്കൽ കവലയിലെ അനധിക്യത കച്ചവടങ്ങളാണ് വീണ്ടും ആരംഭിച്ചത്. പത്രവാർത്തയും നാട്ടുകാരുടെയും ലൈസൻസ് ഉള്ള വ്യാപാരികളുടെയും , വാഹനയാത്രക്കാരുടെയുമൊക്കെ നിരന്തര പരാതിയെ തുടർന്നാണ് പഞ്ചായത്ത് നോട്ടിസ് നൽകി അനധികൃത കച്ചവടങ്ങൾ ജെ സി ബി ഉപയോഗിച്ച് ഒഴിപ്പിച്ചത്. എന്നാൽ ഒഴിപ്പിച്ച് മാസങ്ങൾക്കുള്ളിൽ കച്ചവടങ്ങൾ വീണ്ടും പഴയപടി ആയി. അനധികൃത കച്ചവടങ്ങൾ നിയന്ത്രിക്കെണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ പഞ്ചായത്തിന് രേഖാ മൂലം പരാതിയും നൽകിയിരുന്നു. എന്നാൽ […]

മണ്ണെടുക്കുന്നതിന് 2000രൂപ വേണമെന്ന് ആവശ്യം; കങ്ങഴ സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടി…! മൂന്നുപേർ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം : യുവാവ് മണ്ണ് എടുക്കുന്ന സ്ഥലത്ത് ചെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മീനടം മുണ്ടിയാക്കൽ ഭാഗത്ത് ആലക്കുളം വീട്ടിൽ സാജൻ വർഗീസ് മകൻ രഞ്ജിത്ത് സാജൻ (37), പുതുപ്പള്ളി മലകുന്നം ഭാഗത്ത് കുറ്റിപ്പുറം വീട്ടിൽ സണ്ണി പാനോസ് മകൻ മുത്ത് എന്ന് വിളിക്കുന്ന ബിബിൻ തോമസ് (32), മീനടം എടാട്ടുപടി ഭാഗത്ത് വെളുത്തേടത്ത് പറമ്പിൽ വീട്ടിൽ കുര്യാക്കോസ് മകൻ റ്റോം കുര്യാക്കോസ് (53) എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ […]

മേലുകാവ് നീലൂരിൽ മദ്യലഹരിയിലുണ്ടായ സംഘർഷത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട കേസ്; കോട്ടയം സ്വദേശികളായ രണ്ടുപേർ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം : മേലുകാവ് നീലൂർ ഭാഗത്ത് മദ്യലഹരിയിലെ സംഘർഷത്തെ തുടർന്ന് ഗൃഹനാഥൻ കൊല്ലപ്പെട്ട കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മേലുകാവ് കടനാട്, പുതിയെറ്റുപാറ ഭാഗത്ത് കവിതയാം കുന്നിൽ വീട്ടിൽ വിജയൻ മകൻ സുനിൽ(42), കോട്ടയം അയ്മനം കുടയമ്പടി ഭാഗത്ത്, പുള്ളിക്കപ്പറമ്പിൽ വീട്ടിൽ ജെയിംസ് മകൻ ലോജി ജെയിംസ് (29) എന്നിവരെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. മൂവരും ചേർന്ന് മദ്യപിച്ചശേഷം ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഇരുവരും ഗൃഹനാഥനെ മർദ്ദിച്ച് മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. അവശനിലയിലായ ഇദ്ദേഹത്തെ ഗുരുതര പരുക്കുകളോടെ തൊടുപുഴ കാരിക്കോട് […]