രോഗിയെ അഡ്മിറ്റ് ചെയ്യാത്തതിലുള്ള  വിരോധം..! രാമപുരം ഹെൽത്ത് സെന്ററിൽ അതിക്രമിച്ച് കയറി ഡോക്ടറെയും ജീവനക്കാരെയും അസഭ്യം പറഞ്ഞു; രണ്ടുപേർ പിടിയിൽ

രോഗിയെ അഡ്മിറ്റ് ചെയ്യാത്തതിലുള്ള വിരോധം..! രാമപുരം ഹെൽത്ത് സെന്ററിൽ അതിക്രമിച്ച് കയറി ഡോക്ടറെയും ജീവനക്കാരെയും അസഭ്യം പറഞ്ഞു; രണ്ടുപേർ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

രാമപുരം: രോഗിയെ അഡ്മിറ്റ് ചെയ്യാത്തത്തിനുള്ള വിരോധം മൂലം ഡോക്ടറെയും മറ്റു ഹോസ്പിറ്റൽ ജീവനക്കാരെയും അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടുപേരെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം , ഇടയനാൽ ഭാഗത്ത് അർത്തിയിൽ വീട്ടിൽ സ്കറിയ മകൻ സ്റ്റാൻലി (58), കുന്നപ്പള്ളി ഭാഗത്ത് വടയാറ്റു കുന്നേൽ വീട്ടിൽ ദേവസ്യ മകൻ മനു(35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരും ഈ മാസം പത്താം തീയതിയിൽ രാത്രി 08.00 മണിയോടെ രാമപുരം ഹെൽത്ത് സെന്ററിൽ രോഗിയുമായി എത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോക്ടർ പരിശോധിച്ച് വിടാൻ തുടങ്ങിയപ്പോൾ രോഗിയെ അഡ്മിറ്റ് ആക്കണം എന്നുള്ള ആവശ്യവുമായി ഇരുവരും വരികയും അതിൽ വഴങ്ങാതിരുന്ന ഹോസ്പിറ്റൽ ജീവനക്കാരെ അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്തുകയും ആയിരുന്നു.

തുടർന്ന് ഹോസ്പിറ്റൽ ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയും രാമപുരം സ്റ്റേഷൻ എസ്. എച്ച്. ഓ ജിഷ്ണു വിന്റെ നേതൃത്വത്തിൽ എസ്. ഐ മാരായ സാബു, ജോബി ജോർജ്, ജോബി ജേക്കബ്, സിപിഓ മാരായ സ്റ്റീഫൻ, പ്രശാന്ത് ബിജോ കെ രമേശ്‌ എന്നിവരടങ്ങുന്ന പോലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കുകയും ചെയ്തു_