കോട്ടയത്ത് നിയന്ത്രണം നഷ്ടമായ കെഎസ്ആർടിസി ബസ്സ് പിന്നിലേയ്ക്കുരുണ്ട് അപകടം; നാല് വാഹനങ്ങളിൽ ഇടിച്ചു; അപകടം നടന്നത് പുളിമൂട് ജംഗ്ഷനിൽ

കോട്ടയത്ത് നിയന്ത്രണം നഷ്ടമായ കെഎസ്ആർടിസി ബസ്സ് പിന്നിലേയ്ക്കുരുണ്ട് അപകടം; നാല് വാഹനങ്ങളിൽ ഇടിച്ചു; അപകടം നടന്നത് പുളിമൂട് ജംഗ്ഷനിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:കോട്ടയം നഗരമധ്യത്തിൽ നിയന്ത്രണം നഷ്ടമായ കെഎസ്ആർടിസി ബസ് പിന്നിലേയ്ക്കുരുണ്ട് അപകടം.

കോട്ടയം പുളിമൂട് ജംഗ്ഷനിൽ രാവിലെ 11.30 ഓടെയാണ് അപകടം ഉണ്ടായത്.പിന്നിലേയ്ക്കുരുണ്ട കെഎസ്ആർടിസി ബസ് നാല് വാഹനങ്ങൾ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുളിമൂട് ജംഗ്ഷനിൽ നിർത്തിയ ശേഷം മുന്നോട്ടെടുത്ത് ടിബി റോഡിലേയ്ക്കു
പോകുന്നതിനിടെ ബസ് ഓഫായി പോവുകയും പിന്നിലേയ്ക്ക് ഉരുണ്ട ബസ് പിന്നാലെ എത്തിയ രണ്ടു കാറിലും, ഒരു ഓട്ടോയിലും ഒരു സ്കൂട്ടറിലും ഇടിക്കുകയുമായിരുന്നു.

ആലപ്പുഴയിൽ നിന്നും കോട്ടയത്തേയ്ക്കു വരികയായിരുന്ന ആലപ്പുഴ ഡിപ്പോയിലെ കെഎസ്ആർടിസി ബസാണ് അപകടത്തിൽ പെട്ടത്.അപകടത്തിൽ ആർക്കും പരിക്കേറ്റില്ല.

പിന്നോട്ടുരുണ്ട ബസ് പെട്ടന്ന് നിന്നതിനാൽ അപകടത്തിന്റെ വ്യാപ്തി കുറയാൻ സാധിച്ചു.അപകടത്തെ തുടർന്ന് റോഡിൽ വൻ ഗതാഗത തടസമുണ്ടായി.പൊലീസ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.