കഥ, തിരക്കഥ, സംഭാഷണം കേരളാ പൊലീസ് : കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര ഇനി കേരളാ പൊലീസിന്റെ യുട്യൂബ് ചാനലിലൂടെ ; സംപ്രേഷണം ഇന്ന് മുതൽ എല്ലാ ചൊവ്വാഴ്ചയും വൈകീട്ട് ആറിന്

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്തെ ഞെട്ടിച്ച പ്രമുഖ കേസുകളുടെ അന്വേഷണ രീതികൾ ചൊവ്വാഴ്ച മുതൽ കേരളാ പൊലീസിന്റെ യുട്യൂബ് ചാനലിലുടെയെത്തും. കേസുകളുടെ ചുരുളഴിക്കുന്ന കുറ്റാന്വേഷണ വെബ് സീരീസുമായിട്ടാണ് കേരള പൊലീസ് എത്തുന്നത്. വെബ് സീരീസിന്റെ തിരക്കഥ, സംവിധാനം, ക്യാമറ, അഭിനയം എല്ലാം കേരളാ പൊലീസ് തന്നെ നിർവഹിക്കുന്നു. ഇന്നു മുതൽ എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് ആറിനാണ് ക്രൈം ത്രില്ലർ വെബ് സീരിസ് കേരളാ പൊലീസിന്റെ യുട്യൂബ് ചാനലിൽ ഉണ്ടാകുക. കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിച്ചതാണ് ആദ്യ രണ്ട് എപ്പിസോഡ്. അന്വേഷണ […]

കൂടത്തായി കൊലപാതക പരമ്പര ; അന്നമ്മ തോമസിന്റെയും സിലിയുടെയും ആഭരണങ്ങൾ ജോൺസൺ വിൽക്കുകയോ പണയംവെക്കുകയോ ചെയ്തിട്ടുണ്ടാകുമെന്ന് ജോളി പോലീസിന് മൊഴി നൽകി

  സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ ജോൺസണെതിരെ കേസിലെ മുഖ്യപ്രതി ജോളിയുടെ മൊഴി. കൊല്ലപ്പെട്ട ഭർതൃമാതാവ് അന്നമ്മ തോമസിെന്റയും രണ്ടാം ഭർത്താവ് ഷാജുവിെന്റ ആദ്യ ഭാര്യ സിലിയുടേയും ആഭരണങ്ങൾ ജോൺസൺ പണയം വെക്കുകയോ വിൽക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് ജോളി മൊഴി നൽകി . ഇന്ന് രാവിലെ ഷാജുവിനെയും അദ്ദേഹത്തിെന്റ പിതാവ് സക്കറിയയെയും ചോദ്യം ചെയ്യുന്ന വടകര കോസ്റ്റൽ പൊലീസ് സ്‌റ്റേഷനിലേക്ക് ജോളിയെയും എത്തിച്ചിരുന്നു. ഇവിടെ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് ജോളി ഇക്കാര്യംപറഞ്ഞത്. ഷാജുവിെന്റ അറിവോടെയാണ് സിലിയെ കൊലപ്പെടുത്തിയതെന്ന് ജോളി ഇന്നലെ മൊഴി […]

പതിനെട്ടാമത്തെ അടവ് പയറ്റി ജോളി ; മാനസികരോഗ വിദഗ്ധനെ കാണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടു

  സ്വന്തം ലേഖിക കോഴിക്കോട് : മാനസികാരോഗ്യം വീണ്ടെടുക്കാൻ മാനസികാരോഗ വിദഗ്ധനെ കാണണമെന്ന് കൂടത്തായി കൊലക്കേസ് പ്രതി ജോളി. മനഃപ്രയാസങ്ങൾ ഉണ്ടെന്നും വൈദ്യസഹായം വേണമെന്നുമാണ് ജോളി കോടതിയിൽ ആവശ്യപ്പെട്ടത്. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോയെന്ന ചോദ്യത്തിനായിരുന്നു ജോളിയുടെ മറുപടി. മനോരോഗ വിദഗ്ധനെ കാണണോ എന്നു ചോദിച്ചപ്പോൾ വേണമെന്നു മറുപടി നൽകി അതേസമയം, വക്കാലത്ത് എടുക്കാൻ ആളില്ലാത്തതിനാൽ കൂടത്തായി സിലി വധക്കേസിൽ പ്രതി ജോളി ജോസഫിന് കോടതിയുടെ സൗജന്യ നിയമസഹായം. റോയ് തോമസ് വധക്കേസിൽ ജോളിയുടെ വക്കാലത്ത് എടുത്തത് അഡ്വ. ബി.എ.ആളൂരായിരുന്നു. എന്നാൽ സൗജന്യ നിയമസഹായമെന്നു കരുതിയാണ് ആ […]

കൂടത്തായി കൊലപാതക പരമ്പര; തഹസിൽദാർ ജയശ്രീയുടെ മകളെയും കൊലപ്പെടുത്താൻ താൻ ശ്രമിച്ചിരുന്നതായി ജോളി സി.ഐയ്ക്ക് മൊഴി നൽകി

      സ്വന്തം ലേഖിക കോഴിക്കോട് : കൂടത്തായി കൊലക്കേസ് പ്രതി ജോളിക്ക് വ്യാജ ഒസ്യത്തുണ്ടാക്കാന്‍ സഹായം നല്‍കിയതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീ വാരിയരുടെ മകളെ കൊല്ലാന്‍ ജോളി രണ്ടുതവണ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ചോദ്യം ചെയ്യലിനിടെ അന്വേഷണസംഘത്തിലെ സി.ഐ.യോടാണ് ജോളി ഇക്കാര്യമറിയിച്ചത്. ജയശ്രീയുടെ കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചതായി നേരത്തേ അന്വേഷണസംഘത്തിനു വിവരം ലഭിച്ചിരുന്നെങ്കിലും രണ്ടുതവണ ശ്രമിച്ചുവെന്ന വെളിപ്പെടുത്തല്‍ ചോദ്യംചെയ്തവരെ ഞെട്ടിച്ചു. മൂന്നുമാസത്തെ ഇടവേളയിലാണ് രണ്ടു ശ്രമങ്ങളും നടന്നത്. എന്നാല്‍, കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു. ഒരുതവണ മെഡിക്കല്‍ […]

ബസിൽ കയറി സ്ഥലപ്പേര് പറഞ്ഞ് ടിക്കറ്റെടുക്കാൻ നാണക്കേട് ; ആകെ പെട്ട് ജോളി ജംഗ്ഷനുകാർ

സ്വന്തം ലേഖിക കൊല്ലം: കോഴിക്കോട് കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യ പ്രതി ജോളി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകളായും മറ്റും വൈറലായിട്ടുണ്ട്. ഇതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് ഒരുകൂട്ടം ജനങ്ങൾ. ബസിൽ കയറി സ്ഥപ്പേര് പറഞ്ഞ് ടിക്കറ്റെടുക്കാൻ നാണക്കേടാണ് കൊല്ലം ഇരവിപുരം മയ്യനാട് റോഡിലെ ജോളി ജംഗ്ഷനിലെ നാട്ടുകാർക്ക്. ഇരവിപുരം മയ്യനാട് റൂട്ടിൽ ഇരവിപുരം പോലീസ് സ്‌റ്റേഷന് സമീപമാണു ‘ജോളി’ യെന്ന പേരിൽ അറിയപ്പെടുന്ന ജംഗ്ഷൻ. പ്രദേശവാസികൾക്കു മാത്രം അറിയാമായിരുന്ന ‘ജോളി ജംഗ്ഷൻ’ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്്. പ്രദേശവാസികളിൽ ആരോ ജോളി ജംഗ്ഷന്റെ പേരെഴുതിയ ബോർഡ് […]

കൂടത്തായി കൊലപാതക പരമ്പര ; എൻ. ഐ. ടി അദ്ധ്യാപികയാണെന്ന് പറഞ്ഞ ജോളി പ്രീഡ്രിഗ്രി പോലും പാസായിട്ടില്ല, അന്വേഷണസംഘത്തിന് ലഭിക്കുന്നത് ബോളിവുഡിനെപ്പോലും ഞെട്ടിക്കുന്ന കഥകൾ

  സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയുടെ എൻ.ഐ.ടി. യാത്രയ്ക്കുപിന്നിലും ദുരൂഹത പുറത്തുകൊണ്ടുവരുന്ന ജോലിയിലാണ് അന്വേഷണ സംഘം. എൻ.ഐ.ടി. അദ്ധ്യാപികയാണെന്ന് പറഞ്ഞാണ് ജോളി ദിവസവും വീട്ടിൽനിന്ന് ഇറങ്ങിയിരുന്നത്. ഉന്നതബന്ധങ്ങളിലേക്കുള്ള പാലമായിരുന്നു ഈ യാത്രയെന്നാണ് അന്വേഷണസംഘത്തിനു കിട്ടിയ വിവരം. വ്യാജ ഒസ്യത്തിൽ ഒപ്പിട്ടവർമുതൽ ഈ ഒസ്യത്തുപ്രകാരം സ്ഥലത്തിന്റെ രജിസ്‌ട്രേഷനാവശ്യമായ സഹായം നൽകിയവർവരെ ഈ യാത്രയിലെ പരിചയക്കാരാണെന്നും പൊലീസ് ലഭിച്ച വിവരത്തിലുണ്ട്. എന്നാൽ എൻ.ഐ.ടി അദ്ധ്യാപികയാണെന്ന് പറഞ്ഞ ജോളി പ്രീഡിഗ്രി പോലും പാസായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. റോയി തോമസുമായുള്ള വിവാഹത്തിന് ശേഷം കൂടത്തായിയിലെത്തിയ […]

കൂടത്തായി കൊലപാതക പരമ്പര ; റോജോയുടെ തെളിവെടുപ്പ് പൂർത്തിയായി

സ്വന്തം ലേഖിക കോഴിക്കോട് : റോജോയുടെ മൊഴിയെടുപ്പ് പൂർത്തിയായി. എല്ലാ രേഖകളും അന്വേഷണസംഘത്തിനു കൈമാറിയെന്ന് റോജോ. അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ട്. കൂടുതൽ അറസ്റ്റുണ്ടായേക്കാം.അറിയാവുന്ന കാര്യങ്ങളെല്ലാം സത്യസന്ധമായി പറഞ്ഞു. താനും സഹോദരിയും മക്കളും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടുമാത്രമാണെന്നും റോജോ. കേസുമായി ബന്ധപ്പെട്ടു പരാതി പിൻവലിക്കുന്നതിന് ജോളിയുടെ സമ്മർദമുണ്ടായിരുന്നു. വസ്തു ഇടപാടിലെ ധാരണയ്ക്ക് പകരം കേസ് പിൻവലിക്കാനായിരുന്നു ആവശ്യം. പരാതി പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്നെന്നും റോജോ. 9 മണിക്കൂർ നേരം റോജോയുടെ മൊഴിയെടുത്തിരുന്നു. കേസിൽ ഇത്രയും വ്യാപ്തി പ്രതീക്ഷിച്ചില്ല. ചില സംശയങ്ങളും സൂചനകളും അനുസരിച്ചാണ് പരാതി നൽകിയത്. എസ്പി […]

കൂടത്തായി കൊലപാതക പരമ്പര ; അന്വേഷണം ജോളിയുടെ ബന്ധുക്കളിലേക്കും നീളും

  സ്വന്തം ലേഖിക കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിൽ കേസന്വേഷണം മുഖ്യപ്രതി ജോളിയുടെ ബന്ധുക്കളിലേക്കും. . അറസ്റ്റിലാകുന്നതിനു തൊട്ടുമുൻപ് ജോളി കട്ടപ്പനയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. മുൻകൂർ ജാമ്യത്തിനായി ബന്ധുവുമൊന്നിച്ച് അഭിഭാഷകനെ കാണാനും പോയി. ഈ സാഹചര്യത്തിലാണ് ജോളിയുടെ ബന്ധുക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്. അന്വേഷണത്തിനായി പ്രതികളെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. മൂന്ന് പ്രതികളുടെയും കസ്റ്റഡി രണ്ടുദിവസം കൂടി നീട്ടിനൽകാൻ താമരശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജഡ്ജി എം അബ്ദുറഹീം ഉത്തരവിട്ടു. ഇവരുടെ ജാമ്യപേക്ഷ ശനിയാഴ്ച പരിഗണിച്ചേക്കും. […]

സഹോദരിയേയും ജോളി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു ; റോജോ

സ്വന്തം ലേഖിക കോഴിക്കോട് : സഹോദരി രഞ്ജി തോമസിനെയും വധിക്കാൻ ശ്രമിച്ചിരുന്നെന്നു സഹോദരൻ റോജോ. താൻ അമേരിക്കയിൽ ആയതിനാൽ തന്റെ നേരെ വധശ്രമമുണ്ടായില്ല.നാട്ടിൽ വരുമ്പോൾ താൻ പൊന്നാമറ്റം വീട്ടിൽ താമസിക്കാറുണ്ടായിരുന്നില്ല.ഭാര്യയുടെ വീട്ടിലും കോഴിക്കോട്ടെ ഹോട്ടലുകളിലുമാണ് താമസിച്ചിരുന്നത്. രഞ്ജി തോമസിനു നേരെയുണ്ടായ വധശ്രമത്തെക്കുറിച്ച് ഇവർ നേരത്തേ പൊലീസിനു മൊഴി നൽകിയിരുന്നു. ജോളി നൽകിയ അരിഷ്ടം കുടിച്ച രഞ്ജി അവശയായെന്നും കണ്ണിൽ മഞ്ഞവെളിച്ചം കണ്ടെന്നുമായിരുന്നു രഞ്ജി പൊലീസിനു നൽകിയ മൊഴി. ലിറ്റർ കണക്കിനു വെള്ളം കുടിച്ച ശേഷമാണു സാധാരണനിലയിലേക്ക് എത്താനായത്. രഞ്ജിയുടെ മകളെയും ജോളി വധിക്കാൻ ശ്രമിച്ചതായി […]

വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ കൂട്ടുനിന്ന തഹസിൽദാർ ജയശ്രീയുടെ പണി പോകും ; നടപടിക്കൊരുങ്ങി റവന്യൂ വകുപ്പ്

  സ്വന്തം ലേഖിക കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി വ്യാജ ഒസ്യത്ത് ഉണ്ടാക്കി ഭൂമി തട്ടിയെടുത്ത സംഭവത്തിൽ അന്നത്തെ ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീ എസ്. വാര്യർക്ക് ജോലി നഷ്ടമാകും. ജയശ്രീയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായതായി കണ്ടെത്തൽ ഉണ്ടായ സാഹചര്യത്തിലാണ് ഇത്. ടോം തോമസിന്റെ മകൻ അമേരിക്കയിലുള്ള റോജോയുടെ പരാതി പ്രകാരം പിന്നീട് ഒസ്യത്ത് റദ്ദാക്കിയിരുന്നു. വസ്തുതട്ടപ്പിലെ റോജോയുടെ സംശയമാണ് കൂട്ടത്തായിയിലെ കൊലപാതകങ്ങൾ വെളിച്ചത്തു കൊണ്ടു വന്നത്. കോഴിക്കോട് ഭൂപരിഷ്‌കരണവിഭാഗം ഡെപ്യൂട്ടി കലക്ടർ സി. ബിജു വകുപ്പതല അന്വേഷണത്തിന്റെ ഭാഗമായി […]