കൂടത്തായി കൊലപാതക പരമ്പര ; മുസ്ലീം ലീഗ് പ്രാദേശിക നേതാവ്‌ ഇമ്പിച്ചി മൊയ്തീന്റെ വീട്ടിൽ റെയ്ഡ്

  സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പരകളിലെ പ്രതി ജോളിയുടെ അയൽക്കാരനും മുസ്ലിം ലീഗ് പ്രാദേശിക നേതാവും ശാഖാ പ്രസിഡന്റുമായ ഇമ്പിച്ചി മൊയ്തീന്റെ വീട്ടിൽ പൊലീസ് റെയ്ഡ നടത്തി . അറസ്റ്റിനു മുമ്പ് ഭൂ നികുതി രേഖകൾ, റേഷൻ കാർഡ് തുടങ്ങിയവ ഇമ്പിച്ചി മൊയ്തീനെ ഏൽപ്പിച്ചുവെന്ന് ജോളി മൊഴി നൽകിയിരുന്നു. ഇതേതുടർന്നാണ് പൊലീസ് നടപടി. എന്നാൽ, പൊലീസിന് പരിശോധനയിൽ രേഖകളൊന്നും കണ്ടെത്താനായില്ല. പിടിയിലാകുന്നതിന് മുമ്പ് ജോളി ലീഗ് നേതാവ് ഇമ്പിച്ചി മൊയ്തീനെ നിരവധി തവണ വിളിച്ചതായുള്ള ഫോൺ രേഖകൾ പൊലീസിന് ലഭിച്ചിരുന്നു. ഇമ്പിച്ചി […]

കൂടത്തായ് കൊലക്കേസ് : ‘ പൊന്നാമറ്റം വീടിന് ദോഷമുണ്ട്, അതുകൊണ്ടാണ് കൂടുതൽ ആളുകൾ മരിക്കുന്നത് ‘ ജോളി അയൽവാസികളോട് പറഞ്ഞതിങ്ങനെ

  സ്വന്തം ലേഖിക കോഴിക്കോട് : പൊന്നാമറ്റം വീടിനു ദോഷമുണ്ടെന്നും അതിനാൽ കൂടുതൽ കുടുംബാംഗങ്ങൾ മരിക്കാൻ സാധ്യതയുണ്ടെന്നും ജോളി നാട്ടുകാർക്കിടയിൽ പറഞ്ഞിരുന്നതായി അയൽവാസികൾ. കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതിയായ ജോളിയെ തങ്ങളാരും സംശയിച്ചിരുന്നില്ലെന്നും അയൽവാസികൾ പറയുന്നു. പൊന്നാമറ്റം വീടിനു ദോഷമുള്ളതുകൊണ്ട് കുടുംബത്തിലെ കൂടുതൽ പേർ മരിക്കുമെന്നു കട്ടപ്പനയിലുള്ള ജ്യോത്സ്യൻ പറഞ്ഞതായി ജോളി തങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് അയൽവാസികൾ പറയുന്നു. കൊല്ലപ്പെടുന്നതിനു മുൻപ് ജോളിയുടെ ആദ്യ ഭർത്താവ് റോയിയും ഈ കഥ വിശ്വസിച്ചു. ദോഷം മാറ്റാനുള്ള പൂജകളും പരിഹാര ക്രിയകളും റോയി നടത്തിയിരുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. […]

വാഴവരയിലെ നാടൻപെൺകുട്ടി കേരളത്തെ വിറപ്പിച്ച കൊലപാതകിയായതെങ്ങനെ ….?

സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായിയിലെ ക്രൂരയായ കൊലയാളി പൊന്നാമറ്റം കുടുംബത്തിലെ മരുമകൾ ജോളി, ഇടുക്കി കട്ടപ്പന വാഴവരയിലെ നാട്ടുകാർക്ക് ഒരു നാടൻ പെൺകുട്ടിയാണ്. ആറ് കൊലപാതകങ്ങൾ നടത്തിയവളാണ് ജോളിയെന്ന് കേട്ടപ്പോൾ നാടൊന്നാകെ ഞെട്ടിയിരിക്കുകയാണ്. 1998ൽ ഭർത്താവ് റോയി തോമസിന്റെ കൈപിടിച്ച് താമരശ്ശേരി കൂടത്തായി പൊന്നാമറ്റം കുടുംബത്തിലേക്ക് പോകുന്നതുവരെ അവളെ ശരിക്കും അറിയുന്നവരാണ് ഈ നാട്ടുകാർ. കാമാക്ഷി പഞ്ചായത്തിൽ വാഴവരയ്ക്ക് സമീപം മത്തായിപ്പടിയിലെ ചോറ്റയിൽ തറവാട്ടിലാണ് ജോളി വളർന്നത്. പിതാവ് കുഞ്ഞേട്ടൻ എന്നുവിളിക്കുന്ന ജോസഫിന് കൃഷിയും റേഷൻ കടയുമുണ്ട്. രണ്ട് റേഷൻ കടകൾ ജോസഫ് നടത്തിയിരുന്നു. […]

കൂടത്തായി കൊലക്കേസിൽ ജോളിയ്ക്ക് വേണ്ടി ഹാജരാകും ; ആളൂർ

സ്വന്തം ലേഖിക കോഴിക്കോട് : കൂടത്തായി കൊലക്കേസിൽ ജോളിയ്ക്ക് വേണ്ടി കോടതിയിൽ ഹാജരാകുമെന്ന് അഡ്വ. ആളൂർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ കുറേ കാലങ്ങളായി കേരളത്തിൽ നടന്ന കുപ്രസിദ്ധ കുറ്റകൃത്യങ്ങളിൽ പ്രതികളുടെ വക്കീൽ സ്ഥാനത്ത് സ്ഥിരം പേരുകാരനാണ് ബി.എ ആളൂർ എന്ന അഡ്വക്കേറ്റ് ബിജു ആന്റണി ആളൂർ. ജിഷ കേസിലും സൗമ്യ കേസിലുമടക്കം പ്രതികൾക്ക് വേണ്ടി ഹാജരായിട്ടുണ്ട്. പ്രതിക്ക് വേണ്ടി ഹാജരാകണമെന്ന ആവശ്യം ഉന്നയിച്ച് തന്നെ ചിലർ ബന്ധപ്പെട്ടതായി ആളൂർ തേർഡ് ഐ ന്യൂസിനോട് പ്രതികരിച്ചു. പ്രതിക്ക് താൽപര്യമുണ്ടെങ്കിൽ കേസ് ഏറ്റെടുക്കുമെന്നും ആളൂർ […]