കൂടത്തായി കൊലപാതക പരമ്പര ; റോജോയുടെ തെളിവെടുപ്പ് പൂർത്തിയായി

കൂടത്തായി കൊലപാതക പരമ്പര ; റോജോയുടെ തെളിവെടുപ്പ് പൂർത്തിയായി

Spread the love

സ്വന്തം ലേഖിക

കോഴിക്കോട് : റോജോയുടെ മൊഴിയെടുപ്പ് പൂർത്തിയായി. എല്ലാ രേഖകളും അന്വേഷണസംഘത്തിനു കൈമാറിയെന്ന് റോജോ. അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ട്. കൂടുതൽ അറസ്റ്റുണ്ടായേക്കാം.അറിയാവുന്ന കാര്യങ്ങളെല്ലാം സത്യസന്ധമായി പറഞ്ഞു. താനും സഹോദരിയും മക്കളും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടുമാത്രമാണെന്നും റോജോ. കേസുമായി ബന്ധപ്പെട്ടു പരാതി പിൻവലിക്കുന്നതിന് ജോളിയുടെ സമ്മർദമുണ്ടായിരുന്നു.

വസ്തു ഇടപാടിലെ ധാരണയ്ക്ക് പകരം കേസ് പിൻവലിക്കാനായിരുന്നു ആവശ്യം. പരാതി പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്നെന്നും റോജോ. 9 മണിക്കൂർ നേരം റോജോയുടെ മൊഴിയെടുത്തിരുന്നു. കേസിൽ ഇത്രയും വ്യാപ്തി പ്രതീക്ഷിച്ചില്ല. ചില സംശയങ്ങളും സൂചനകളും അനുസരിച്ചാണ് പരാതി നൽകിയത്. എസ്പി കെ.ജി. സൈമണിൽ വിശ്വസിക്കുന്നുവെന്നും റോജോ പ്രതികരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കൂടത്തായി കൊലപാതകപരമ്ബരയിൽ ജോളി ഉൾപ്പെടെയുള്ള പ്രതികളുടെ കസ്റ്റഡി വെളളിയാഴ്ച വരെ നീട്ടി. ജോളി അടക്കമുളള പ്രതികളുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും. കൂട്ടുപ്രതി പ്രജികുമാറുമായി സംസാരിക്കാൻ ഭാര്യയ്ക്ക് 10 മിനിറ്റു സമയം കോടതി അനുവദിച്ചു. മൂന്നുദിവസം കസ്റ്റഡി നീട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി രണ്ടു ദിവസമാണ് അനുവദിച്ചത്. ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി.