പതിനെട്ടാമത്തെ അടവ് പയറ്റി ജോളി ; മാനസികരോഗ വിദഗ്ധനെ കാണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടു

പതിനെട്ടാമത്തെ അടവ് പയറ്റി ജോളി ; മാനസികരോഗ വിദഗ്ധനെ കാണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടു

Spread the love

 

സ്വന്തം ലേഖിക

കോഴിക്കോട് : മാനസികാരോഗ്യം വീണ്ടെടുക്കാൻ മാനസികാരോഗ വിദഗ്ധനെ കാണണമെന്ന് കൂടത്തായി കൊലക്കേസ് പ്രതി ജോളി. മനഃപ്രയാസങ്ങൾ ഉണ്ടെന്നും വൈദ്യസഹായം വേണമെന്നുമാണ് ജോളി കോടതിയിൽ ആവശ്യപ്പെട്ടത്. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോയെന്ന ചോദ്യത്തിനായിരുന്നു ജോളിയുടെ മറുപടി. മനോരോഗ വിദഗ്ധനെ കാണണോ എന്നു ചോദിച്ചപ്പോൾ വേണമെന്നു മറുപടി നൽകി

അതേസമയം, വക്കാലത്ത് എടുക്കാൻ ആളില്ലാത്തതിനാൽ കൂടത്തായി സിലി വധക്കേസിൽ പ്രതി ജോളി ജോസഫിന് കോടതിയുടെ സൗജന്യ നിയമസഹായം. റോയ് തോമസ് വധക്കേസിൽ ജോളിയുടെ വക്കാലത്ത് എടുത്തത് അഡ്വ. ബി.എ.ആളൂരായിരുന്നു. എന്നാൽ സൗജന്യ നിയമസഹായമെന്നു കരുതിയാണ് ആ കേസിൽ വക്കാലത്ത് ഒപ്പിട്ടതെന്നു ജോളി പറഞ്ഞിരുന്നു. ഇന്നലെ സിലി വധക്കേസിൽ കോടതിയിൽ ഹാജരാക്കിയപ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ ജോളിക്കുവേണ്ടി ഹാജരായ ആളൂരിന്റെ ജൂനിയർ അഭിഭാഷകർ എത്തിയില്ല. തുടർന്നു കോടതിയുടെ നിർദേശപ്രകാരം സൗജന്യ നിയമസഹായ പാനലിലുള്ള അഡ്വ. കെ.ഹൈദർ ജോളിയുടെ വക്കാലത്ത് എറ്റെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group