
സ്വന്തം ലേഖകന്‍
കോട്ടയം : ചെറിയൊരു ഇടവേളയ്ക്ക് ശേഷം പാലാ വീണ്ടും രാഷ്ട്രീയ ചര്‍ച്ചകളുടെ ഇടമാവുകയാണ്. മാണി സി. കാപ്പന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉടന്‍. രണ്ട് ദിവസത്തിനകം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇതിന്റെ ഭാഗമായി കേരള എന്‍സിപി എന്ന പേരിലുള്ള പാര്‍ട്ടിയുടെ നയരൂപീകരണത്തിനായി കാപ്പന്‍ വിഭാഗം ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. മൂന്ന് സീറ്റുകള്‍ ഉറപ്പാക്കി യുഡിഎഫ് പ്രവേശനം സാധ്യമാക്കാനാണ് പദ്ധതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലാ സീറ്റ് ഉറപ്പായെങ്കിലും മറ്റ് രണ്ട് സീറ്റുകളില്‍ കൂടി ധാരണയുണ്ടാക്കി യുഡിഎഫ് ഘടകകക്ഷി ആവുക എന്നതാണ് മാണി സി. കാപ്പന്റെ ലക്ഷ്യം. എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും ആശയങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് കാപ്പന്റെ പുതിയ നീക്കം. കേരള എന്‍സിപി എന്നതാകും പാര്‍ട്ടിയുടെ പേരെന്ന് മാണി സി. കാപ്പന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഭരണഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഇന്ന് തിരുവനന്തപുരത്ത് നേതാക്കള്‍ പ്രത്യേക യോഗം ചേരുന്നത്. ബാബു കാര്‍ത്തികേയന്‍, സലിം പി. മാത്യു, സുള്‍ഫിക്കര്‍ മയൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. ഇതിനുശേഷം ജില്ലാ നേതാക്കളുടെ യോഗവും ചേരുന്നുണ്ട്. 24 ന് പാര്‍ട്ടിയും ജില്ലാ ഭാരവാഹികളെയും പ്രഖ്യാപിക്കും.
പാലായ്ക്ക് പുറമെ കായംകുളവും, മലബാര്‍ മേഖലയില്‍ ഒരു സീറ്റും ചര്‍ച്ചകളിലുണ്ട്. എന്നാല്‍ കാപ്പനെ ഘടക കക്ഷിയാക്കാതെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിക്കാനാണ് യുഡിഎഫിലെ ഒരു വിഭാഗം നേതാക്കളുടെ താത്പര്യം.