നാഥനില്ല കളരിയായി സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകൾ ; 76 സ്റ്റേഷനുളിൽ സി.ഐമാരില്ല, മേധാവിമാർ ഇപ്പോഴും എസ്.ഐമാർ തന്നെ ; പിണറായി സർക്കാർ പൊലീസിൽ നടത്തിയ ഏറ്റവും കാതലായ മാറ്റങ്ങളിലൊന്ന് നാല് വർഷം പിന്നിട്ടിട്ടും പൂർത്തിയായില്ല ; ഗുണ്ടാ ആക്രമണങ്ങൾ ഉൾപ്പടെയുള്ള അതിക്രമങ്ങൾ തുടരുമ്പോഴും സംസ്ഥാന പൊലീസിൽ ആവശ്യത്തിന് സി.ഐമാരെ കിട്ടാനില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം : പിണറായി സർക്കാർ പൊലീസിൽ നടത്തിയ ഏറ്റവും കാതലായ മാറ്റങ്ങളിലൊന്നാണ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാരിൽ നിന്ന് സി.ഐമാർക്ക് നൽകിയത്. 2018ലാണ് പിണറായി സർക്കാർ ഈ തീരുമാനം നടപ്പിലാക്കിയത്. എന്നാൽ നാല് വർഷം കഴിയുമ്പോഴും ഇത് പൂർത്തിയാക്കാൻ പിണറായി സഖാവിന് കഴിഞ്ഞിട്ടില്ല. ഇതോടെ 76 സ്റ്റേഷനുളിൽ മേധാവിമാര് ഇപ്പോഴും എസ്.ഐമാർ തന്നെയാണ് ഗുണ്ടാ ആക്രമണങ്ങൾ ഉൾപ്പടെയുള്ള അതിക്രമങ്ങൾ തുടരുന്നതിനിടെയാണ് സംസ്ഥാന പൊലീസിൽ ആവശ്യത്തിന് സി.ഐമാരെ കിട്ടാനില്ലാത്തത്. എസ്.ഐമാരുടെ സ്ഥാനക്കയറ്റം വൈകുന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. 2014 മുതലുള്ള എസ്.ഐമാരുടെ സ്ഥാനക്കയറ്റം കൃത്യമായി […]

കഞ്ചാവ് കേസിലെ പ്രതികൾക്ക് ജാമ്യം ലഭിച്ചു; പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കഞ്ചാവ് കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതില്‍ പൊലീസിന് കോടതിയുടെ വിമർശനം. അന്വേഷണത്തില്‍ അലംഭാവം കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന സംസ്ഥാന പൊലീസ് മേധാവിയോട് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് നിര്‍ദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുടെ പിഴവ് കൊണ്ടാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച സംഭവിച്ചിരിക്കുന്നത്. 2022 ജൂലൈ 16നാണ് 200.6 കിലോ കഞ്ചാവുമായി മൂന്ന് പ്രതികളെ വെഞ്ഞാറമൂട് പൊലീസും റൂറല്‍ ഡാന്‍സാഫ് ടീമും പിടികൂടിയത്. പ്രതികളായ പുനലാല്‍ സ്വദേശി […]

ബലാത്സംഗകേസ് ഒത്തുതീര്‍ക്കാന്‍ സമ്മതിച്ചില്ല; യുവതിയുടെ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കാന്‍ പൊലീസ് ശ്രമിച്ചെന്ന് പരാതി

സ്വന്തം ലേഖകൻ ആലുവ:ബലാത്സംഗകേസ് ഒത്തുതീർക്കാൻ സമ്മതിക്കാത്തതിന് യുവതിയുടെ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി. കേസ് അവസാനിപ്പിച്ചെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്ന് ആലുവ ചെങ്ങാമനാട് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് പരാതി. കഴിഞ്ഞ പത്തൊമ്പതാം തിയ്യതിയാണ് സംഭവത്തിന്റെ തുടക്കം. ഇരയായ യുവതി ആലുവ റൂറൽ എസ്പി ഓഫീസിൽ പ്രതിഷേധവുമായി എത്തിയതോടെ ഭർത്താവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. മൊഴി രേഖപ്പെടുത്താനെന്ന പേരിൽ അതിജീവിതയുട ഭർത്താവിനേയും ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി. പിന്നീട് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.ബലാത്സംഗ കേസ് പിൻവലിച്ചില്ലെങ്കിൽ ജാമ്യമില്ലാ വകുപ്പ് […]

ക്രിമിനല്‍ കേസില്‍ ഉൾപെട്ട പൊലീസുകാരെ പിരിച്ചുവിടുന്ന നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് നിയമവിദഗ്ധർ;പീഡനകേസിൽ ഉൾപെടെ പ്രതിയായ ഇന്‍സ്പെക്ടര്‍ പി.ആര്‍ സുനുവിനെ പിരിച്ചുവിട്ട നടപടിയെ അടക്കം ബാധിക്കാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ക്രിമിനല്‍ കേസില്‍ ഉൾപെട്ടതും ഗുണ്ടാ ബന്ധം സ്ഥിരീകരിച്ചവരുമായ പൊലീസുകാരെ പിരിച്ചുവിടുന്ന സര്‍ക്കാര്‍ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് നിയമവിദഗ്ധര്‍. കേരള നിയമസഭ പാസാക്കിയ കേരള പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റല്‍ എന്‍ക്വയറീസ്, പണിഷ്മെന്‍റ് ആന്‍ഡ് എന്‍ക്വയറീസ് റൂള്‍സ് പ്രകാരം പിരിച്ചുവിടല്‍ നടപടി നിലനില്‍ക്കില്ലെന്നാണ് വാദം. പൊലീസ് എന്‍ക്വയറി റൂള്‍സ് ഭേദഗതി ചെയ്താണ് ക്രിമനല്‍ കേസില്‍ പെട്ടവരും ഗുണ്ടാ-മാഫിയ ബന്ധം സ്ഥിരീകരിച്ചവരുമായ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചു വിടാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. എന്നൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തുന്നതുവരെ പിരിച്ചുവിടാന്‍ കഴിയില്ലെന്നാണ് വിശദീ‍കരണം. ആദ്യമായി പീഡനക്കസുകളില്‍ […]

കുറ്റവാളികളായ പൊലീസുകാരുടെ വിവരം ശേഖരിക്കാന്‍ പൊലീസ് മേധാവിയുടെ നിര്‍ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: പോക്സോ കേസുകളിലും പീഡന കേസുകളിലും മറ്റ് ഗുരുതര കുറ്റകൃത്യങ്ങളിലും പ്രതികളായ പൊലീസുകാരുടെ വിവരം ശേഖരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം. പോലീസ് – ഗുണ്ടാ ബന്ധം സംബന്ധിച്ച നിരവധി തെളിവുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ഡിജിപി അനില്‍കാന്ത് അടിയന്തര യോഗം വിളിച്ചിരുന്നു. സേനയിലെ മുഴുവര്‍ ഉദ്യോഗസ്ഥരുടെയും പശ്ചാത്തലം പരിശോധിക്കാനാണ് നിര്‍ദേശം. ഉദ്യോഗസ്ഥര്‍ക്ക് എതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും മുന്‍കാലങ്ങളിലുള്ള റിപ്പോര്‍ട്ടുകളും പുനപരിശോധിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കെതിരായ നടപടി കടുപ്പിക്കുന്നതിനാണ് വിവരം ശേഖരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് 5 മണിക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. […]

യുവാവുമായുള്ള മകളുടെ ബന്ധം ചോദ്യം ചെയ്ത അച്ഛനെ മകള്‍ പോക്‌സോ കേസില്‍ കുടുക്കി, സംഭവത്തിൽ വഴിത്തിരിവ്

സ്വന്തം ലേഖകൻ തൃശൂര്‍: അമ്മയോടൊപ്പം ചേർന്ന് പിതാവിനെ പോക്സോ കേസിൽ കുടുക്കിയ സംഭവത്തിൽ വഴിത്തിരിവ്. മറ്റൊരാളുമായുള്ള ബന്ധം ചോദ്യം ചെയ്തതിനെ തുടർന്നാണ് പിതാവിനെതിരെ പതിനാലുകാരിയായ പെൺകുട്ടി പരാതി നൽകിയത്. ഇരയ്ക്കപ്പെട്ട പിതാവിന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യ മനസിലായതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. പെൺകുട്ടിയുടെ പിതാവും മാതാവും തമ്മിൽ അകന്നു കഴിയുകയാണ്. ഇവരുടെ വിവാഹമോചന കേസ് കോടതിയിൽ നടന്നു വരികയാണ്. പതിനാലുകാരിയായ മകൾ അഞ്ചാമത്തെ വയസ് മുതൽ അച്ഛനോടൊപ്പം താമസിച്ച് വരികയാണ്. വാടാനപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. […]

സ്വന്തം മകളെ തട്ടിക്കൊണ്ടുപോയി, മലപ്പുറത്ത് പൊലീസുകാരനായ പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു

മലപ്പുറം: മകളെ തട്ടിക്കൊണ്ട് പോയി എന്ന പരാതിയിൽ കുട്ടിയുടെ പിതാവ് കൂടിയായ പൊലീസുകാരനെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. എറണാകുളം ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ കമാണ്ടറും മങ്കട കൂട്ടില്‍ ചേരിയം സ്വദേശി മുണ്ടേടത്ത് അബ്ദുല്‍വാഹിദി(33) നെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസിക്കുന്ന യുവതി നാല് വയസ്സായ മകളെ മഞ്ചേരി കച്ചേരിപ്പടിയിലെ സ്വകാര്യ സ്‌കൂളില്‍ എല്‍ കെ ജിയില്‍ ചേര്‍ത്തിരുന്നു. കഴിഞ്ഞ 18ന് സ്‌കൂളിലെത്തിയ പിതാവ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മാതാവിന്റെയോ […]

ആഡംബരജീവിതം നയിക്കാൻ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം കടന്ന് യുവതി;സ്വര്‍ണപ്പണയ സ്ഥാപനങ്ങളില്‍ നടത്തിയത് വൻ തട്ടിപ്പ്;ആഡംബര കാറിലെത്തി തട്ടിപ്പ് നടത്തിയ നാലംഗ സംഘം പിടിയിൽ

സ്വന്തം ലേഖകൻ കൊല്ലം: ആഡംബര കാറിലെത്തി സ്വകാര്യ സ്വര്‍ണപ്പണയ സ്ഥാപനങ്ങളില്‍ നിന്ന് മുക്കുപണ്ടം പണയം വച്ച്‌ പണം തട്ടുന്ന നാലംഗ സംഘത്തെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു . ആദിനാട് വടക്ക് ഒറകാറശ്ശേരില്‍ വിഷ്ണു (27), ആദിനാട് തെക്ക് മരങ്ങാട്ട് ജംക്ഷനു സമീപം പുത്തന്‍വീട്ടില്‍ ഗുരുലാല്‍ (29), കൊല്ലം പള്ളിമണ്‍ വട്ടവിള കോളനിയില്‍ കരിങ്ങോട്ട് കിഴക്കേതില്‍ നിസ (25), കരുനാഗപ്പള്ളി കുലശേഖരപുരം ആദിനാട് വടക്ക് കുറുങ്ങാട്ട് മുക്ക് ആദിശ്ശേരില്‍ ശ്യാംകുമാര്‍ (33) എന്നിവരാണ് പിടിയിലായത്. ഇതര സംസ്ഥാന രജിസ്‌ട്രേഷനിലുള്ള ആഡംബര കാറിലാണ് ഇവര്‍ എത്തിയതെന്ന് […]

ഗുണ്ടാബന്ധമുള്ള പൊലീസുകാരെ കണ്ടെത്താന്‍ ജില്ലാതല പരിശോധന

സ്വന്തം ലേഖകൻ തിരുവനന്തപുരം:ഗുണ്ടാബന്ധമുള്ള പൊലീസുകാരെ കണ്ടെത്താന്‍ ജില്ലതല പരിശോധന നടത്താന്‍ ഡി.ജി.പി അനില്‍ കാന്ത് ജില്ല പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. ഗുണ്ടാ-മാഫിയ ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണിത്. രഹസ്യാന്വേഷണവിഭാഗത്തിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും നിര്‍ദേശമുണ്ട്. തലസ്ഥാനത്ത് ഗുണ്ട-മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന ഡിവൈ.എസ്.പിമാര്‍, മുന്‍ ഡിവൈ.എസ്.പി എന്നിവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. രഹസ്യവിവരങ്ങള്‍ കൈമാറേണ്ട സ്പെഷല്‍ ബ്രാഞ്ചിലെ ഉന്നതന്‍ ഗുണ്ടാസംഘങ്ങളുടെ ഒത്തുചേരലില്‍ പങ്കെടുത്തെന്ന ആരോപണം പ്രത്യേകം അന്വേഷിക്കും. പല ജില്ലകളിലും പൊലീസുകാരും മാഫിയ സംഘങ്ങളും തമ്മിലെ അവിശുദ്ധ ബന്ധം റിപ്പോര്‍ട്ട് […]

കേരള പൊലീസില്‍ സബ് ഇന്‍സ്പെക്ടര്‍ ജോലി സ്വപ്നം കാണുന്നവര്‍ക്ക് സുവര്‍ണ്ണാവസരം ; പി എസ് സിയുടെ പുതിയ വിജ്ഞാപനമെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള സിവില്‍ പൊലീസിലേക്കും ആംഡ് പൊലീസ് ബറ്റാലിയനിലേക്കും എസ് ഐ തസ്തികയിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്. കേരള പൊലീസിന്‍റെ അറിയിപ്പ് പൂര്‍ണരൂപത്തില്‍ ചുവടെ കേരള പൊലീസില്‍ സബ് ഇന്‍സ്പെക്ടര്‍: ഇപ്പോള്‍ അപേക്ഷിക്കാം കേരള പൊലീസില്‍ സബ് ഇന്‍സ്പെക്ടര്‍ ജോലി സ്വപ്നം കാണുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സിവില്‍ പൊലീസിലേക്കും ആംഡ് പൊലീസ് ബറ്റാലിയനിലേക്കും എസ് ഐ തസ്തികയിലേക്ക് അപേക്ഷിക്കാം. CATEGORY NO: 669/2022, 671/2022 അപേക്ഷിക്കേണ്ട അവസാന […]