ട്രെയിനിൽ യുവതിക്കു നേരെ ലൈംഗികപ്രദര്‍ശനം നടത്തിയ മെഡിക്കല്‍ റെപ്പ് പിടിയിൽ ; സംഭവം ഷോർണൂർ – നിലമ്പൂർ പാസഞ്ചർ ട്രെയിനിൽ ; തെളിവായത് യുവതി മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ

മലപ്പുറം : ട്രയിനില്‍ യുവതിക്കു നേരെ ലൈംഗികപ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. മലപ്പുറം വണ്ടൂര്‍ സ്വദേശി ഷിഹാബുദ്ദീനാണ് (34) പിടിയിലായത്. ഇയാൾ മെഡിക്കല്‍ റെപ്പാണ്. ഷൊര്‍ണൂര്‍ – നിലമ്ബൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വച്ച്‌ കഴിഞ്ഞ 17ന് രാത്രിയാണ് ഇയാൾ യുവതിക്ക് നേരെ ലൈംഗിക പ്രദർശനം നടത്തിയത്. എറണാകുളത്ത് ജോലിയുള്ള മലപ്പുറം സ്വദേശിയായ യുവതി നിലമ്ബൂര്‍ പാസഞ്ചറില്‍ വാണിയമ്ബലത്തെ ബന്ധുവീട്ടിലേക്ക് പോകുന്ന സമയത്താണ് ലൈംഗിക പ്രദര്‍ശനം . ഈ കോച്ചില്‍ യുവതി തനിച്ചാണെന്ന് കണ്ട യുവാവ് ലൈംഗിക പ്രദര്‍ശനം നടത്തുകയായിരുന്നു. യുവതി അപ്പോള്‍ തന്നെ പ്രതിഷേധം […]

മയക്കുമരുന്ന് വില്പന , കഞ്ചാവ് കടത്ത് ; മോഷണം ; മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി നിരവധി കേസുകൾ ; കാപ്പ കേസിൽ പ്രതി അറസ്റ്റിൽ

മലപ്പുറം:മലപ്പുറത്തു വിവിധ സ്ഥലങ്ങളിൽ മയക്കുമരുന്ന് വില്പന നടത്തിയ പ്രതിയെ കാപ്പ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. കീഴാറ്റൂര്‍ വടക്കുംതല സ്വദേശി എരുകുന്നത്ത് പ്രദീപ് നെയാണ് (47) മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം മലപ്പുറം എകസൈസില്‍ 2.5 കിലോ കഞ്ചവ് കൈവശം വെച്ചതിനും കേസുണ്ട്. വലിയ അളവില്‍ കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ ഇയാളെ ഒരു വര്‍ഷത്തേയ്ക്കാണ് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. 

“കേരള പോലീസ് സുമ്മാവാ” ; കലൂരിൽ പോലീസുകാരെ മർദ്ദിച്ച പ്രതികളെ കയ്യോടെ പിടികൂടി ; കലൂർ സ്വദേശികളായ മൂന്നു പേരാണ് പിടിയിലായത്

സ്വന്തം ലേഖകൻ കൊച്ചി : കലൂരില്‍ പൊലീസുകാരെ മർദിച്ച സംഭവത്തിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അരുണ്‍ ജോര്‍ജ്, ശരത്, റിവിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ കലൂര്‍ സ്വദേശികളാണ്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനുമാണ് കേസ്. ഇന്നലെ വൈകിട്ടാണ് കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപം പൊലീസുകാരെ മർദിച്ചത്. സ്‌റ്റേഡിയം കവാടത്തിലെ ബിഗ് സ്‌ക്രീനില്‍ കളി കണ്ട് മടങ്ങിയവരാണ് ആക്രമണം നടത്തിയത് . കളി കണ്ട് മടങ്ങിയ ഇവര്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കുകയും വാഹനങ്ങള്‍ തടഞ്ഞിരുനിർത്തുകയും ചെയ്തു . ഇത് ഡ്യൂട്ടിയിലുണ്ടായിരുന്ന ലിബിന്‍ എന്ന […]

അമിത വേഗത്തിൽ എത്തിയ വാഹനം സംശയം തോന്നി തടഞ്ഞു ; പരിശോധനയിൽ പിടികൂടിയത് മാരക മയക്കുമരുന്ന് ; പാലക്കാട് സ്വദേശികളായ നാലുപേർ പിടിയിൽ ; കോയമ്പത്തൂരിൽ നിന്നാണ് മയക്കുമരുന്നെത്തിച്ചത്

പാലക്കാട്: അമിതവേഗത്തിൽ എത്തിയ വാഹനം സംശയം തോന്നി തടഞ്ഞു പരിശോധിച്ചു. പരിശോധനയിൽ കണ്ടത് മാരക മയക്കുമരുന്ന്. സംഭവത്തിൽ പാലക്കാട് മണ്ണാർക്കാട് അലനല്ലൂർ സ്വദേശികളായ നാല് യുവാക്കൾ പിടിയിലായി. വാഹനത്തിൽ ഉണ്ടായിരുന്ന മണ്ണാർക്കാട് അലനല്ലൂർ സ്വദേശികളായ ഹാരിസ് പി ബി, ദിനേഷ് എ, സജു സി, ഷെറിൻ കെ എന്നിവരെയാണ് പിടികൂടിയത് . കോയമ്പത്തൂരിൽ നിന്നും കാറിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 150 ഗ്രാം എംഡിഎംഎയാണ് യുവാക്കളിൽ നിന്ന് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പാലക്കാട് ടൗൺ നോർത്ത് പൊലീസ് പാലക്കാട് – കോഴിക്കോട് ബൈപ്പാസിൽ […]

അതി വിദഗ്ധമായി ബൈക്കുകൾ മോഷണം നടത്തി; ഒരു സിസിടിവിയിൽ പോലും മുഖം പതിഞ്ഞില്ല ; ഒടുവിൽ സ്വന്തം ഹെൽമെറ്റിൽ കുടുങ്ങി ; പൊലീസുകാരെ വട്ടം കറക്കിയ മോഷ്ടാവ് പിടിയിൽ

സുല്‍ത്താൻ ബത്തേരി: പൊലീസുകാരെ വട്ടം കറക്കിയ ബൈക്ക് മോഷ്ടാവ് ഒടുവില്‍ സ്വന്തം ഹെല്‍മറ്റിന്റെ പേരില്‍ തന്നെ പിടിയിലായി. പനമരം, ബത്തേരി സ്റ്റേഷന് കീഴിലായി നിരവധി ബൈക്കുകള്‍ മോഷ്ടിച്ച് ആക്രിയാക്കി വിറ്റ് നടന്ന ബത്തേരി കട്ടയാട് റൊട്ടിക്കടയില്‍ എം  ഷഫീഖ് (27) ആണ് പൊലീസ് പിടിയിലായത്. സി സി ടി വി ഇല്ലാത്ത ഇടങ്ങളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളായിരുന്നു മോഷ്ടാവ് നോക്കിവെച്ചിരുന്നത്. മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ ലഭിക്കില്ലെന്ന് മനസിലാക്കിയ പൊലീസ് പിന്നീട് മോഷണം നടന്ന മേഖലയിലെ  റോഡുകളിലെയും കവലകളിലെയും ക്യാമറ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് എല്ലായിടത്തും […]

പിരിച്ചുവിടാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്; ക്രിമിനൽ പൊലീസിനെ വച്ചുപൊറുപ്പിക്കില്ല. സി.ഐ സുനുവിനെ പുറത്താക്കാൻ ശുപാർശ, പൊലീസ് ആസ്ഥാനത്ത് പട്ടിക തയ്യാറാക്കുന്നു.

സ്ത്രീ പീഡനം അടക്കം ആറ് കേസുകളിൽ പ്രതിയാവുകയും 15തവണ വകുപ്പുതല അന്വേഷണവും നടപടിയും നേരിടുകയും ചെയ്ത കോഴിക്കോട്ടെ കോസ്റ്റൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ പി.ആർ. സുനുവിനെ അടക്കം പൊലീസിലെ ക്രിമിനലുകളെ പിരിച്ചുവിടാൻ സർക്കാർ നടപടി തുടങ്ങി. സുനുവിനെ പിരിച്ചുവിടാനുള്ള ശുപാർശ ഡി.ജി.പി നൽകിക്കഴിഞ്ഞു. ഗുരുതര കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്ന എല്ലാവരെയും പിരിച്ചുവിടാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. മൊത്തം കേസുകളുടെ പരിശോധന പൊലീസ് ആസ്ഥാനത്ത് പുരോഗമിക്കുകയാണ്. പൊലീസിലെ ക്രിമിനലുകളെക്കുറിച്ച് ”ക്രിമിനൽത്തൊപ്പി””എന്ന പേരിൽ ‘കേരളകൗമുദി” പരമ്പര പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് പൊലീസിനെ ശുദ്ധീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് […]

.സം​സ്ഥാ​ന​ ​പൊ​ലീ​സ് ​ത​ല​പ്പ​ത്ത് ​വ​ൻ​ ​അ​ഴി​ച്ചു​പ​ണി.; ​ജി​ല്ല​ ​പൊ​ലീ​സ് ​മേ​ധാ​വി​മാ​ര​ട​ക്കം​ 38​ ​എ​സ്.​പി​മാ​രെ​ ​സ്ഥ​ലം​ ​മാ​റ്റി​യാ​ണ് ​ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ​ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

​ജി.​ജ​യ്‌​ദേ​വി​നെ​ ​ആ​ല​പ്പു​ഴ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​സ്ഥാ​ന​ത്ത് ​നി​ന്ന് ​മാ​റ്റി​ ​എ​റ​ണാ​കു​ളം​ ​ആ​ന്റി​ ​ടെ​റ​റി​സ്റ്റ് ​സ്‌​ക്വാ​ഡ് ​(​ഓ​പ​റേ​ഷ​ൻ​)​ ​എ​സ്.​പി​യാ​യി​ ​നി​യ​മി​ച്ച​പ്പോ​ൾ​ ​ചൈ​ത്ര​ ​തെ​രേ​സ​ ​ജോ​ണി​നെ​ ​ആ​ല​പ്പു​ഴ​ ​ജി​ല്ല​ ​പൊ​ലീ​സ് ​മേ​ധാ​വി​യാ​യി​ ​പ​ക​രം​ ​നി​യ​മി​ച്ചു.​ ​ക​ണ്ണൂ​ർ​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മീ​ഷ​ണ​ർ​ ​ആ​ർ.​ഇ​ള​ങ്കോ​യെ​ ​കേ​ര​ള​ ​പൊ​ലീ​സ് ​ഹൗ​സിം​ഗ് ​ആ​ൻ​ഡ് ​ക​ൺ​സ്ട്ര​ക്ഷ​ൻ​ ​കോ​ർ​പ​റേ​ഷ​ൻ​ ​എം.​ഡി​യാ​യി​ ​നി​യ​മി​ച്ച​പ്പോ​ൾ​ ​തി​രു​വ​ന​ന്ത​പു​രം​ ​സി​റ്റി​ ​ഡി.​സി.​പി​ ​അ​ജി​ത് ​കു​മാ​റി​നെ​ ​ക​ണ്ണൂ​ർ​ ​സി​റ്റി​ ​പൊ​ലീ​സ് ​മേ​ധാ​വി​യാ​ക്കി.​ ​കെ.​എ.​പി​ ​ബ​റ്റാ​ലി​യ​ൻ​ ​ക​മാ​ഡ​ന്റ് ​അ​ൻ​കി​ത് ​അ​ശോ​ക​ൻ​ ​തൃ​ശൂ​ർ​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മീ​ഷ​ണ​റാ​കും.​ ​കൊ​ല്ലം​ ​റൂ​റ​ൽ​ ​ജി​ല്ല​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​കെ.​ […]

സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരന്റെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് ഇറക്കാൻ തീരുമാനം;കോഴിക്കോട് കോടഞ്ചേരി സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിന്റെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് ആണ് ഇറക്കുന്നത്.

സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരന്റെ ലുക്ക്‌ ഔട്ട്‌ നോട്ടിസ് ഇറക്കാൻ അന്വേഷണ സംഘം. കോഴിക്കോട് കോടഞ്ചേരി സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിന്റെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് ആണ് ഇറക്കുന്നത്. പെൺകുട്ടികളുടെ അമ്മയെ പീഡിപ്പിച്ചതിനും ഭ്രൂണഹത്യയ്ക്കും മർദനത്തിനും ഇയാൾക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇയാൾക്കെതിരെ പോക്സോ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം 13 മുതൽ മെഡിക്കൽ ലീവ് എടുത്ത ഇയാൾ ഒളിവിൽ പോകുകയായിരുന്നു. വകുപ്പ് തല അന്വേഷണം നടത്തിയ വടകര റൂറൽ എസ്.പി. ഒളിവിൽ പോയ വിനോദ് കുമാറിനെ സസ്പെൻഡ് […]

പൊലീസ് വീണ്ടും പ്രതിക്കൂട്ടിൽ, കൂട്ടബലാത്സംഗക്കേസിൽ സി ഐ അറസ്റ്റിൽ, പിടികൂടിയത് പൊലീസ് സ്റ്റേഷനിൽവച്ച്; പോക്‌സോ കേസിലെ ഇരയെ പീഡിപ്പിക്കാൻ ശ്രമിച്ച എ എസ്‌ ഐ ഒളിവിൽ.നാണക്കേടിന്റെ പടുകുഴിയിൽ കേരളാ പോലീസ്

കൂട്ടബലാത്സംഗ കേസിൽ സർക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ. കോഴിക്കോട് കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടർ സുനുവാണ് പിടിയിലായത്. തൃക്കാക്കരയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. തൃക്കാക്കര പൊലീസ് സി ഐയെ ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുനു അടക്കമുള്ള സംഘം തന്നെ പീഡിപ്പിച്ചെന്നാണ് തൃക്കാക്കര സ്റ്റേഷൻ പരിധിയിലുള്ള വീട്ടമ്മയുടെ പരാതി. കോഴിക്കോട്ടെ പൊലീസ് സ്റ്റേഷനിൽവച്ചാണ് തൃക്കാക്കര പൊലീസ് സുനുവിനെ അറസ്റ്റ് ചെയ്തത്. അതേസമയം, പോക്‌സോ കേസിലെ അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച അമ്പലവയൽ സ്റ്റേഷനിലെ ഗ്രേഡ് എ എസ് ഐ ടി ജി ബാബു […]

വാച്ച് യുവർ നെയ്‌ബർ എന്ന പേരിൽ പദ്ധതികൾ ഇല്ല,​ നടപ്പാക്കുന്നത് മറ്റൊന്ന്,​ വിശദമാക്കി പൊലീസ്.കൊച്ചി സിറ്റി പൊലീസ് നടപ്പാക്കുന്നത് സേ ഹലോ ടു യുവർ നെയ്ബർ എന്ന പദ്ധതിയാണെന്നും പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.അയൽവീടുകൾ നിരീക്ഷിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്‌തെന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് പൊലീസിന്റെ വിശദീകരണം.

വാച്ച് യുവർ നെയ്ബർ എന്ന പേരിൽ നിലവിൽ പദ്ധതികൾ ഇല്ലെന്ന് വ്യക്തമാക്കി പൊലീസ് വകുപ്പ്. കൊച്ചി സിറ്റി പൊലീസ് നടപ്പാക്കുന്നത് സേ ഹലോ ടു യുവർ നെയ്ബർ എന്ന പദ്ധതിയാണെന്നും പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.അയൽവാസികളുമായി മികച്ച ബന്ധം സ്ഥാപിച്ച് പരസ്പരം സൗഹൃദം ഉറപ്പാക്കുന്നത് വഴി പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിന് കൊച്ചി സിറ്റി പൊലീസ് ആരംഭിച്ച സോഷ്യൽ മീഡിയ കാമ്പെയിനാണ് സേ ഹലോ ടു യുവർ നെയ്ബർ എന്നും വാർത്താക്കുറിപ്പിൽ പറയുന്നു. അയൽവീടുകൾ നിരീക്ഷിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്‌തെന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് പൊലീസിന്റെ വിശദീകരണം. ഗരങ്ങളിലെ അപ്പാർട്ട്‌മെന്റ് […]