ആഡംബരജീവിതം നയിക്കാൻ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച്‌  കാമുകനൊപ്പം കടന്ന് യുവതി;സ്വര്‍ണപ്പണയ സ്ഥാപനങ്ങളില്‍ നടത്തിയത് വൻ തട്ടിപ്പ്;ആഡംബര കാറിലെത്തി തട്ടിപ്പ് നടത്തിയ നാലംഗ സംഘം പിടിയിൽ

ആഡംബരജീവിതം നയിക്കാൻ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം കടന്ന് യുവതി;സ്വര്‍ണപ്പണയ സ്ഥാപനങ്ങളില്‍ നടത്തിയത് വൻ തട്ടിപ്പ്;ആഡംബര കാറിലെത്തി തട്ടിപ്പ് നടത്തിയ നാലംഗ സംഘം പിടിയിൽ

സ്വന്തം ലേഖകൻ

കൊല്ലം: ആഡംബര കാറിലെത്തി സ്വകാര്യ സ്വര്‍ണപ്പണയ സ്ഥാപനങ്ങളില്‍ നിന്ന് മുക്കുപണ്ടം പണയം വച്ച്‌ പണം തട്ടുന്ന നാലംഗ സംഘത്തെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു .

ആദിനാട് വടക്ക് ഒറകാറശ്ശേരില്‍ വിഷ്ണു (27), ആദിനാട് തെക്ക് മരങ്ങാട്ട് ജംക്ഷനു സമീപം പുത്തന്‍വീട്ടില്‍ ഗുരുലാല്‍ (29), കൊല്ലം പള്ളിമണ്‍ വട്ടവിള കോളനിയില്‍ കരിങ്ങോട്ട് കിഴക്കേതില്‍ നിസ (25), കരുനാഗപ്പള്ളി കുലശേഖരപുരം ആദിനാട് വടക്ക് കുറുങ്ങാട്ട് മുക്ക് ആദിശ്ശേരില്‍ ശ്യാംകുമാര്‍ (33) എന്നിവരാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതര സംസ്ഥാന രജിസ്‌ട്രേഷനിലുള്ള ആഡംബര കാറിലാണ് ഇവര്‍ എത്തിയതെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശങ്കരമംഗലത്ത് പൊലീസ് കാര്‍ തടഞ്ഞ് സംഘത്തെ പിടികൂടുകയായിരുന്നു.

ഒരു സ്ഥാപന ഉടമയ്ക്ക് തോന്നിയ സംശയമാണ് തട്ടിപ്പ് സംഘത്തെ വലയിലാക്കാന്‍ സഹായകമായത്.

കഴിഞ്ഞ ദിവസം നീണ്ടകരയില്‍ നിന്ന് 1,82,800 രൂപയാണ് സംഘം പുത്തന്‍തുറയിലെ 3 പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും തട്ടിയെടുത്തത്. 2 വളകള്‍ പണയം വച്ച്‌ 64,000 രൂപ എഎംസി ജംക്ഷനിലെ സ്ഥാപനത്തില്‍ നിന്നും പുത്തന്‍തുറയിലെ ഒരിടത്ത് 2 വളകള്‍ നല്‍കി 58,800 രൂപയും സമീപത്തെ മറ്റൊരിടത്ത് വളകള്‍ നല്‍കി 60,000 രൂപയും തട്ടി.

വ്യാജമെന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത മുക്കുപണ്ടങ്ങളാണ് പണയം വച്ചത്. സമാന രീതിയില്‍ ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തിയതായി സൂചനയുണ്ട്. ഒരു മണിക്കൂറിനിടെയാണ് മൂന്നു സ്ഥാപനങ്ങളിലും തട്ടിപ്പ് നടത്തിയത്.

സംഘത്തിലെ നിസ എന്ന സ്ത്രീ ഭര്‍ത്താവിനെയും 2 മക്കളെയും ഉപേക്ഷിച്ച്‌ വിഷ്ണുവിനൊപ്പം കൂടുകയായിരുന്നു. നിലവില്‍ ഇവര്‍ക്കെതിരെ കുട്ടികളെ ഉപേക്ഷിച്ച്‌ പോയതിനു കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്.

ആഡംബര ജീവിതമാണ് ഇവര്‍ നയിക്കുന്നത്. പണയം വയ്ക്കുന്ന ഉരുപ്പടികളില്‍ 916 എന്ന് വ്യാജമായി രേഖപ്പെടുത്തി വിശ്വാസം ആര്‍ജിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും പൊലീസ് പറയുന്നു.

Tags :