യുവാവുമായുള്ള മകളുടെ ബന്ധം ചോദ്യം ചെയ്ത അച്ഛനെ മകള്‍ പോക്‌സോ കേസില്‍ കുടുക്കി, സംഭവത്തിൽ വഴിത്തിരിവ്

യുവാവുമായുള്ള മകളുടെ ബന്ധം ചോദ്യം ചെയ്ത അച്ഛനെ മകള്‍ പോക്‌സോ കേസില്‍ കുടുക്കി, സംഭവത്തിൽ വഴിത്തിരിവ്

Spread the love

സ്വന്തം ലേഖകൻ

തൃശൂര്‍: അമ്മയോടൊപ്പം ചേർന്ന് പിതാവിനെ പോക്സോ കേസിൽ കുടുക്കിയ സംഭവത്തിൽ വഴിത്തിരിവ്. മറ്റൊരാളുമായുള്ള ബന്ധം ചോദ്യം ചെയ്തതിനെ തുടർന്നാണ് പിതാവിനെതിരെ പതിനാലുകാരിയായ പെൺകുട്ടി പരാതി നൽകിയത്. ഇരയ്ക്കപ്പെട്ട പിതാവിന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യ മനസിലായതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

പെൺകുട്ടിയുടെ പിതാവും മാതാവും തമ്മിൽ അകന്നു കഴിയുകയാണ്. ഇവരുടെ വിവാഹമോചന കേസ് കോടതിയിൽ നടന്നു വരികയാണ്. പതിനാലുകാരിയായ മകൾ അഞ്ചാമത്തെ വയസ് മുതൽ അച്ഛനോടൊപ്പം താമസിച്ച് വരികയാണ്. വാടാനപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ദിവസം രാത്രി മകളെ കാണാതായതോടെ അന്വേഷിച്ചെത്തിയപ്പോള്‍ വീട്ടുപറമ്പില്‍ മകളെയും മറ്റൊരു യുവാവിനെയും കണ്ടെത്തി. ഇത് ചോദ്യം ചെയ്തതോടെ മകള്‍ ദേഷ്യത്തില്‍ പിറ്റേ ദിവസം അമ്മ സാമസിക്കുന്ന ഇരിങ്ങാലക്കുടയിലെ വീട്ടില്‍ പോയി. കുട്ടിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോളൊന്നും കിട്ടിയില്ല.പിന്നീട് വാടാനപ്പള്ളിയില്‍ പരാതിപ്പെടാന്‍ പോയപ്പോഴാണ് തനിക്കെതിരെ മകള്‍ പോക്‌സോ കേസ് നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ് അച്ഛനെ അറസ്റ്റ് ചെയ്തത്. മകളുടെ പരാതിയില്‍ അറസ്റ്റിലായ ജയിലായ പിതാവ് ഇപ്പോള്‍ ജാമ്യത്തിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷത്തിലാണ് അമ്മയും പൊലീസും ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയെ കുറിച്ച് പുറത്തറിയുന്നത്. അമ്മയുടെ പ്രേരണയെ തുടര്‍ന്നാണ് കുട്ടി പരാതി നല്‍കിയതെന്നാണ് സൂചന. കുട്ടിയുടെ പരാതി ലഭിച്ചപ്പോള്‍ അന്വേഷണം ഒന്നും നടത്താതെ അറസ്റ്റ് ചെയ്ത ഇയാളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും വിവരമുണ്ട്.

തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തത് കള്ളക്കേസാണെന്നും പൊലീസും ഇതിന് കൂട്ടുനിന്നെന്നാണ് പിതാവിന്റെ പരാതിയില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് തെളിവ് സഹിതം മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണം നടത്തി ഉടന്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.