അഞ്ചുവയസുകാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം : കുട്ടിയുടെ അമ്മയും കേസിൽ പ്രതിയായേക്കും ; രണ്ടാനച്ഛൻ മകളെ ഉപദ്രവിച്ചത് അറിഞ്ഞിട്ടും അമ്മ മനഃപൂർവ്വം മറച്ചുവച്ചുവെന്ന് പൊലീസ്

സ്വന്തം ലേഖകൻ പത്തനംതിട്ട: കുമ്പഴയിൽ അഞ്ചുവയസുകാരിയെ രണ്ടാനച്ഛന്റെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മയും പ്രതി ആയേക്കുമെന്ന് റിപ്പോർട്ട്. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ എടുക്കും.രണ്ടാനച്ഛൻ കുട്ടിയെ നിരന്തരം അതിക്രൂരമായി ഉപദ്രവിച്ചത് അറിഞ്ഞിട്ടും അമ്മ മനഃപൂർവം മറച്ചുവച്ചുവെന്നാണ് പൊലീസിന്റെ സംശയം. കുട്ടി നിരന്തരം തുടർച്ചയായി ക്രൂരമായ മർദനത്തിന് ഇരയായിട്ടുണ്ടെന്ന് കുട്ടിയുടെ മരണശേഷം അമ്മ മൊഴിനൽകിയിരുന്നു. കുട്ടി മർദ്ദനത്തിനൊപ്പം ലൈംഗിക പീഡനത്തിനും ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോട്ടിലുണ്ട്. ഒപ്പം 60ലെറെ മുറിപ്പാടുകൾ കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. മകൾ […]

വയോധികയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച ഹോംനേഴ്‌സ് പൊലീസ് പിടിയിൽ ; സ്വർണ്ണം മോഷ്ടിച്ചത് ഭർത്താവ് വോട്ട് ചെയ്യാൻ പുറത്ത് പോയതോടെ : ഹോംനഴ്‌സിനെ മണിക്കൂറുകൾക്കുള്ളിൽ പൊക്കി പൊലീസ്

സ്വന്തം ലേഖകൻ കൊരട്ടി: ഭർത്താവ് വോട്ട് ചെയ്യാൻ പുറത്തുപോയ സമയത്ത് കിടപ്പിലായ വയോധികയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച ഹോംനഴസ് പൊലീസ് പിടിയിൽ. സ്വർണ്ണം മോഷ്ടിച്ച കൊട്ടാരക്കര സ്വദേശിനി സൂര്യകുമാരിയെയാണ് (38)മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടിയത്. കട്ടപ്പുറം സ്വദേശിനിയായ 80 കാരിയുടെ രണ്ടു പവൻ തൂക്കമുള്ള സ്വർണ വളകളാണ് ഇവർ മോഷ്ടിച്ചത്. വോട്ടെടുപ്പ് ദിവസം രാവിലെയാണ് സംഭവം. വയോധികയുടെ ഭർത്താവ് തിരികെയെത്തിയപ്പോൾ കണ്ടത് സൂര്യകുമാരിയെ കൈകൾ പുറകിലായി ബന്ധിച്ച നിലയിൽ കസേരയിൽ ഇരിക്കുന്നതായിരുന്നു. തുടർന്ന് ഇയാൾ വിവരം തിരക്കിയപ്പോൾ കാറിലെത്തിയ പ്രാർഥനാ സംഘത്തിലെ രണ്ടുപേർ ഇവിടെ വന്നുവെന്നും തന്നെ […]

‘ലീഗുകാർ ഈ ദിവസം വർഷങ്ങളോളം ഓർത്തുവയ്ക്കും’…! മൻസൂറിനെ വെട്ടിക്കൊലപ്പെടുത്തുന്നതിന് മുൻപ് പ്രതിയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇങ്ങനെ ; കൊലപാതക ഭീഷണി പൊലീസിനെ അറിയിച്ചിട്ടും ഫലമുണ്ടായില്ല : കൂത്തുപറമ്പിലേത് ആസൂത്രിത രാഷ്ട്രീയ കൊലപാതകം

സ്വന്തം ലേഖകൻ കണ്ണൂർ: ഓപ്പൺ വോട്ടിനെ ചൊല്ലിയുള്ള തർക്കങ്ങളാണ് കൂത്തുപറമ്പിലെ മുസ്ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. കൂത്തുപറമ്പ് പുല്ലൂക്കരയിലെ പാറാൽ മൻസൂറിനെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. മൻസൂറിന്റെ സഹോദരൻ മുഹസിന്(27) സാരമായ പരുക്കുണ്ട്. സിപിഎം ആണ് അക്രമത്തിന് പിന്നിലെന്ന് ലീഗിന്റെ ആരോപണം.എന്നാൽ സംഭവത്തിൽ ഇതുവരെ സിപിഎം നേതൃത്വം പ്രതികരിച്ചിട്ടില്ല. മൻസൂറിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകൻ ഷിനോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട മൻസൂറിന്റെ അയൽവാസിയാണ് ഷിനോസ്. അക്രമി സംഘത്തിലെ 11 പേരെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള […]

ക്ഷേത്ര ഭണ്ഡാരവും ഓഫീസും കുത്തിതുറന്ന് മോഷണം ; കവർച്ചയ്ക്ക് ശേഷം തൊണ്ടിമുതലുമായി ക്ഷേത്രമുറ്റത്ത് കിടന്നുറങ്ങിയ യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ മലപ്പുറം : ക്ഷേത്ര ഭണ്ഡാരവും ഓഫീസും കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. നിലമ്പൂർ മമ്മുള്ളി കുട്ടിച്ചാത്തൻ കാവ് ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയ വഴിക്കടവ് കമ്പളക്കല്ല് സ്വദേശി കുന്നുമ്മൽ ആബിദിനെയാണ് (35) നിലമ്പൂർ പൊലീസ് പിടികൂടിയത്. ക്ഷേത്രത്തിലെ ഭണ്ഡാരവും ഓഫിസും കുത്തിത്തുറന്ന് കവർച്ച നടത്തിയ ശേഷം തൊണ്ടിമുതലുമായി ആബിദ് ക്ഷേത്രമുറ്റത്ത് കിടന്നുറങ്ങിപോകുകയായിരുന്നു. പുലർച്ചെ ക്ഷേത്രത്തിൽ വിളക്ക് വെക്കാനെത്തിയ ക്ഷേത്ര ഭാരവാഹിയാണ് ഓഫിസിന് സമീപത്ത് കിണറിനോട് ചേർന്ന് ഒരാൾ കിടന്നുറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇയാൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി […]

കണ്ണൂരിൽ ഇനിയും അവസാനിക്കാതെ രാഷ്ട്രീയ കൊലപാതകം….! വോട്ടെടുപ്പ് കഴിഞ്ഞതോടെ ലീഗുകാർക്കുനേരെ ബോംബ് എറിഞ്ഞ് സി.പി.എമ്മിന്റെ ആക്രമണം ; ഓപ്പൺ വോട്ടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മുസ്ലീം ലീഗ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി ; ഒപ്പമുണ്ടായിരുന്ന സഹോദരന് പരിക്ക്: സി.പി.എം പ്രവർത്തകൻ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കണ്ണൂർ: വോട്ടെടുപ്പ് കഴിഞ്ഞതോടെ കണ്ണൂരിന്റെ മണ്ണിൽ രാഷ്ട്രീയ കൊലപാതകം. കടവത്തൂരിനടുത്ത് മുക്കിൽ പീടികയിൽ ലീഗ്-‌സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ വെട്ടേറ്റ ലീഗ് പ്രവർത്തകൻ മരിച്ചു. ചൊക്ലി പുല്ലൂക്കര സ്വദേശി മൻസൂർ(22)ആണ് ആക്രമണത്തിൽ മരിച്ചത്.മൻസൂറിനൊപ്പമുണ്ടായിരുന്ന സഹോദരൻ മുഹസിന് ഗുരുതര പരിക്ക്. കാഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മൻസൂർ മരിച്ചത്. ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയാണ് മേഖലയിൽ സംഘർഷമുണ്ടായത്. ഒരു സംഘം സിപിഎം പ്രവർത്തകർ മൻസൂറിന്റെ വീടിന് മുന്നിൽ സംഘടിച്ചെത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷം ആക്രമിക്കുകയായിരുന്നു. കൂത്തുപറമ്പ് മണ്ഡലത്തിലാണ് സംഭവം. സംഭവത്തിൽ […]

പെൺവാണിഭ സംഘത്തിന് എല്ലാ സഹായവും ചെയ്ത് നൽകിയിരുന്നത് വൈശാഖ് ; പതിവ് ഗുണ്ടാ പിരിവ് കിട്ടാതായതോടെ എല്ലാം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ ജീവനെടുത്തു; ശരീരത്തിൽ എഴുപതിലേറെ മുറിവുകൾ : വൈശാഖിന്റെ മരണത്തോടെ പുറത്ത് വരുന്നത് വാണിഭ സംഘത്തിന്റെ ക്രൂരതകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കരമനയിൽ സ്വകാര്യ അപ്പാട്ട്‌മെന്റിലെ ബാൽക്കണിയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വലിയശാല സ്വദേശി വൈശാഖിന്റെ മരണമാണ് കൊലപാതകമാണെന്നു പൊലീസ് സ്ഥിരീകരിച്ചത്. ഈ മേഖലയിൽ പെൺവാണിഭ സംഘങ്ങൾ സജീവമായിരുന്നു. ഇവരിൽ നിന്നും ഗുണ്ടാപിരിവ് നടത്തുന്നവരിൽ ഒരാളായിരുന്നു വൈശാഖ്. എന്നാൽ ഇടക്കാലത്ത് പെൺവാണിഭ സംഘങ്ങൾ പണം നൽകാൻ മടികാട്ടുകായിരുന്നു. ഇത് വൈശാഖ് ചെയ്തതാണ് കയ്യാങ്കളിയിലും പിന്നീട് കൊലപാതകത്തിലും കലാശിച്ചത്. പതിവ് പിരിവ് നൽകാതെ വന്നതോടെ പെൺവാണിഭ സംഘത്തെ കുറിച്ച് പുറത്തു പറയുമെന്നും കച്ചവടം പൂട്ടിക്കുമെന്നും […]

മോഷണത്തിനിടയിൽ പൊലീസിനെ കണ്ട് ഭാര്യയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു ; വാഹനമോഷണത്തിലും കുപ്രസിദ്ധനായ ലാലാ കബീർ ഹണിട്രാപ് കേസിൽ ഒളിവിൽ കഴിഞ്ഞത് 13 വർഷം ; ലഹരിമരുന്ന് വിൽപ്പനയ്ക്കിടയിൽ എക്‌സൈസിനെ കണ്ട് പുഴയിൽ ചാടിയ പ്രതിയെ ‘ഐസുമായി’ പിടികൂടിയത് സാഹസികമായി

സ്വന്തം ലേഖകൻ കാസർകോട്: ഹണിട്രാപ് കേസിൽ വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ലഹരി വിൽപ്പനയ്ക്കിടെ എക്‌സൈസ് സംഘം സാഹസികമായി പിടികൂടി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കാസർഗോഡ് പള്ളിക്കര മാസ്തിഗുഡ ദേശത്ത് അബ്ദുൾ മജീദിന്റെ മകൻ ലാലാ കബീറിനെയാണ് ലഹരിമരുന്നുമായി കഴിഞ്ഞ ദിവസം എക്‌സൈസ് പിടികൂടിയത്. വലിയ പറമ്പ് മാവിലാകടപ്പുറം ഒരിയര പുലിമുട്ട് സമീപത്ത് വച്ചാണ് ഇയാളെ പിടികൂടിയത്. എക്‌സൈസിനെ കണ്ട് പുലിമുട്ടിന് അടുത്തുള്ള പുഴയിലേക്ക് ചാടുകയായിരുന്ന പ്രതിയെ അതിസാഹസികമായിട്ടാണ് സംഘം അറസ്റ്റ് ചെയ്തത്. ഉപഭോക്താക്കളുടെ ഇടയിൽ ഐസ് […]

കരമനയിൽ അപ്പാർട്ട്‌മെന്റിൽ യുവാവിനെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം : കൊലപാതകത്തിൽ കലാശിച്ചത് പെൺവാണിഭ സംഘത്തിലെ തർക്കങ്ങൾ; യുവാവിന്റെ നെഞ്ചിലും ജനനേന്ദ്രിയത്തിലും കുത്തിപ്പരിക്കേൽപ്പിച്ചത് സ്‌ക്രൂഡ്രൈവർ പോലുള്ള ആയുധം ഉപയോഗിച്ച്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കരമനയിൽ അപ്പാർട്ട്‌മെന്റിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് വനിതകൾ ഉൾപ്പടെ നാല് പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. വലിയശാല മൈലാടിക്കടവ് പാലത്തിന് സമീപം തുണ്ടിൽ വീട്ടിൽ വൈശാഖിനെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺവാണിഭ സംഘത്തിലെ തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. പെൺവാണിഭം നടക്കുന്നതായി ആരോപിച്ചു അപ്പാർട്‌മെന്റിൽ എത്തി ബഹളം വച്ച വൈശാഖിനെ പ്രതികൾ സംഘം ചേർന്നു […]

അച്ഛനും മകനും ഒരേ പറമ്പിൽ താമസം, രണ്ട് വീട്ടുകാർക്കും കൂടിയുള്ളത് ഒരു കിണർ ; ടാങ്കിലെ വെള്ളം തീർന്നപ്പോൾ മകന്റെ വീട്ടിലെ പൈപ്പിൽ നിന്നും കുടിക്കാൻ വെള്ളമെടുത്ത അച്ഛനെ മകനും മരുമകളും ക്രൂരമായി മർദ്ദിച്ചു ; നൈനാനെ തല്ലിച്ചതച്ച ചെറിയാനും സൂസമ്മയും അഴിയ്ക്കുള്ളിൽ

സ്വന്തം ലേഖകൻ മലപ്പുറം: മകന്റെ വീട്ടിലെ പൈപ്പിൽ നിന്നും വെള്ളമെടുത്തതിന് മകനും മരുമകളും അച്ഛനെ ക്രൂരമായി മർദ്ദിച്ചു. മകന്റെ വീട്ടിൽ നിന്നും വെള്ളമെടുക്കാൻ ശ്രമിച്ച നിലമ്പൂർ രാമംകൂത്ത് പനയ്ക്കാമറ്റം നൈനാനാണ് (89) ക്രൂരമർദ്ദനമേറ്റത്. സംഭവത്തിൽ നൈനാനെ മർദ്ദിച്ച മുത്തമകൻ ചെറിയാൻ, ഭാര്യ സൂസമ്മ എന്നിവർ ചേർന്നാണ് മർദ്ദിച്ചത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചെറിയാൻ താമസിക്കുന്ന വീടിന് സമീപത്ത് തന്നെയാണ് പിതാവ് നൈനാൻ താമസിക്കുന്നത്. നൈനാൻ തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്. മകനുമായി പലപ്പോഴും വഴക്കുണ്ടാകാറുണ്ട്. നൈനാന് മർദ്ദനം […]

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; യുവാക്കൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കണ്ണൂർ: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാക്കൾ പൊലീസ് പിടിയിൽ. കാസർകോട് ബദിയടുക്കം പുത്തൂർ രാജീവ് കോളനിയിലെ ടിഎ ഫായിസ്(26), കാസർകോട് ബദിയടുക്ക കമ്പറിലെ പാലത്തൊട്ടി ഹൗസിൽ അബ്ദുൾ മന്നാൻ (25) എന്നിവരെയാണ് കൂത്തുപറമ്പ് പൊലീസ് പിടികൂടിയത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട 14കാരിയെ കൂത്തുപറമ്പ് മൂന്നാംപീടിക കണ്ടംകുന്നിലുള്ള ലോഡ്ജിൽ എത്തിച്ച ശേഷമാണ് പ്രതികൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് യുവാക്കൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. മാർച്ച് 24നാണ് സംഭവം നടന്നത്. എന്നാൽ തിരിച്ചു വീട്ടിലെത്തിയ പെൺകുട്ടി […]