Spread the love

കൊച്ചി:കൊച്ചിയിൽ ഇരുപത്തിനാലുകാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത കേസിൽ പ്രതി പിടിയിൽ. കൊല്ലം സ്വദേശിയായ ഫിറോസിനെയാണ് നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

video
play-sharp-fill

തട്ടിക്കൊണ്ടുപോയ ശേഷം കാറിൽവെച്ച് മയക്കുമരുന്ന് നൽകി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ പ്രതി, ഇത് കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.

പീഡനത്തിന് ശേഷം യുവതി പോലീസിൽ പരാതി നൽകി. തുടർന്ന് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം നടത്തിയ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടിയിലായ ഫിറോസ് മുൻപ് പോക്‌സോ അടക്കമുള്ള ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് സൂചന. ഇയാളെ പോലീസ് ചോദ്യംചെയ്തുവരികയാണ്.