വയോധികയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച ഹോംനേഴ്‌സ് പൊലീസ് പിടിയിൽ ; സ്വർണ്ണം മോഷ്ടിച്ചത് ഭർത്താവ് വോട്ട് ചെയ്യാൻ പുറത്ത് പോയതോടെ : ഹോംനഴ്‌സിനെ മണിക്കൂറുകൾക്കുള്ളിൽ പൊക്കി പൊലീസ്

സ്വന്തം ലേഖകൻ

കൊരട്ടി: ഭർത്താവ് വോട്ട് ചെയ്യാൻ പുറത്തുപോയ സമയത്ത് കിടപ്പിലായ വയോധികയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച ഹോംനഴസ് പൊലീസ് പിടിയിൽ. സ്വർണ്ണം മോഷ്ടിച്ച കൊട്ടാരക്കര സ്വദേശിനി സൂര്യകുമാരിയെയാണ് (38)മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടിയത്.

കട്ടപ്പുറം സ്വദേശിനിയായ 80 കാരിയുടെ രണ്ടു പവൻ തൂക്കമുള്ള സ്വർണ വളകളാണ് ഇവർ മോഷ്ടിച്ചത്. വോട്ടെടുപ്പ് ദിവസം രാവിലെയാണ് സംഭവം. വയോധികയുടെ ഭർത്താവ് തിരികെയെത്തിയപ്പോൾ കണ്ടത് സൂര്യകുമാരിയെ കൈകൾ പുറകിലായി ബന്ധിച്ച നിലയിൽ കസേരയിൽ ഇരിക്കുന്നതായിരുന്നു.

തുടർന്ന് ഇയാൾ വിവരം തിരക്കിയപ്പോൾ കാറിലെത്തിയ പ്രാർഥനാ സംഘത്തിലെ രണ്ടുപേർ ഇവിടെ വന്നുവെന്നും തന്നെ കെട്ടിയിട്ട ശേഷം വളകൾ മോഷ്ടിച്ചെന്നുമാണ് സൂര്യകുമാരി പറഞ്ഞത്. വിവരമറിഞ്ഞെത്തിയ ബന്ധുക്കളും സമീപവാസികളും നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിൽ കാറോ ആളുകളോ വന്നതായുള്ള സൂചന ലഭിച്ചിരുന്നു. ഇതോട വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസെത്തി തന്ത്രപൂർവം ചോദ്യം ചെയ്‌തോടെ ഇവർ മോഷണം നടത്തിയെന്ന് സമ്മതിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനിൽ മോഷ്ടിച്ച വളകൾ അടുക്കളയ്ക്കു സമീപം മുറ്റത്തു കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.

സൂര്യകുമാരി ജോലിക്കെത്തിയ ആദ്യ ആഴ്ചയിലും ഒരു വള മോഷണം പോയിരുന്നു. ഈ വള ചാലക്കുടിയിലുള്ള സ്വകാര്യ പണമിടപാടു കേന്ദ്രത്തിൽ പണയം വച്ചതായി പൊലീസിനോടു സമ്മതിച്ചു.ഇതിന്റെ രസീതുകളും കണ്ടെത്തി. മോഷണത്തിൽ കൂടുതൽ പേർക്കുള്ള പങ്കിനെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

എസ് എച്ച് ഒ ബി കെ അരുണിനൊപ്പം എസ്‌ഐ എസ് കെ പ്രിയൻ, സ്‌പെഷൽ ബ്രാഞ്ച് എഎസ്‌ഐ മുരുകേഷ് കടവത്ത്, സിപിഒമാരായ വി ആർ രഞ്ജിത്, എ യു റെജി, ജിബിൻ വർഗീസ്, വുമൺ സിപിഒ ടെസി എന്നിവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.