play-sharp-fill
ഭാര്യയുടെ 31 പവൻ സ്വർണ്ണം കൈക്കലാക്കി ഗൾഫിലേക്ക് കടന്ന യുവാവ് പൊലീസ് പിടിയിൽ ; യുവാവ് കടന്നുകളഞ്ഞത് 20കാരിയെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചതിന് ശേഷം

ഭാര്യയുടെ 31 പവൻ സ്വർണ്ണം കൈക്കലാക്കി ഗൾഫിലേക്ക് കടന്ന യുവാവ് പൊലീസ് പിടിയിൽ ; യുവാവ് കടന്നുകളഞ്ഞത് 20കാരിയെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചതിന് ശേഷം

സ്വന്തം ലേഖകൻ

നാദാപുരം: ഭാര്യയുടെ 31 പവൻ സ്വർണം കൈക്കലാക്കി മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ച് നാടുവിട്ട യുവാവ് പൊലീസ് പിടിയിൽ.

കോടഞ്ചേരി സ്വദേശിനിയായ ഷിഹാന തസ്‌നീം(20)നെ ഉപേക്ഷിച്ചാണ് യുവാവ് കടന്നുകളഞ്ഞത്. സംഭവത്തിൽ താനക്കോട്ടൂർ അന്തോളച്ചാലിൽ ഞാലിയോട്ടുമ്മൽ ജാഫർ (27)നെയാണ് പൊലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹ സമയത്ത് യുവതിക്ക് വീട്ടുകാർ നൽകിയ സ്വർണാഭരണത്തിൽ 31 പവൻ കൈക്കലാക്കിയ ശേഷം മുത്തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിച്ച ശേഷം ഗൾഫിലേക്ക് കടക്കുകയായിരുന്നു.

തിരികെ നാട്ടിലേക്ക് വരുന്ന വഴി കണ്ണൂർ വിമാനത്താവളത്തിൽ വച്ചായിരുന്നു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. വളയം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

ഷിഹാന തസ്‌നീം മുസ്ലീം വിമൻസ് പ്രൊട്ടക്ഷൻ ഓഫ് റൈറ്റ് ഓൺ മാരേജ് 2019 ആക്ട് പ്രകാരം നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ജാഫറിന്റെ മാതാപിതാക്കളും ബന്ധുക്കളും കേസിൽ പ്രതികളാണ്.