കരമനയിൽ അപ്പാർട്ട്‌മെന്റിൽ യുവാവിനെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം : കൊലപാതകത്തിൽ കലാശിച്ചത് പെൺവാണിഭ സംഘത്തിലെ തർക്കങ്ങൾ; യുവാവിന്റെ നെഞ്ചിലും ജനനേന്ദ്രിയത്തിലും കുത്തിപ്പരിക്കേൽപ്പിച്ചത് സ്‌ക്രൂഡ്രൈവർ പോലുള്ള ആയുധം ഉപയോഗിച്ച്

കരമനയിൽ അപ്പാർട്ട്‌മെന്റിൽ യുവാവിനെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം : കൊലപാതകത്തിൽ കലാശിച്ചത് പെൺവാണിഭ സംഘത്തിലെ തർക്കങ്ങൾ; യുവാവിന്റെ നെഞ്ചിലും ജനനേന്ദ്രിയത്തിലും കുത്തിപ്പരിക്കേൽപ്പിച്ചത് സ്‌ക്രൂഡ്രൈവർ പോലുള്ള ആയുധം ഉപയോഗിച്ച്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കരമനയിൽ അപ്പാർട്ട്‌മെന്റിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് വനിതകൾ ഉൾപ്പടെ നാല് പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. വലിയശാല മൈലാടിക്കടവ് പാലത്തിന് സമീപം തുണ്ടിൽ വീട്ടിൽ വൈശാഖിനെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺവാണിഭ സംഘത്തിലെ തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. പെൺവാണിഭം നടക്കുന്നതായി ആരോപിച്ചു അപ്പാർട്‌മെന്റിൽ എത്തി ബഹളം വച്ച വൈശാഖിനെ പ്രതികൾ സംഘം ചേർന്നു ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

നെഞ്ചിലും വയറ്റിലും സ്‌ക്രൂ ഡ്രൈവർ പോലുള്ള ആയുധം കൊണ്ടു ക്രൂരമായി കുത്തി മുറിവേൽപിച്ച ശേഷം ബാൽക്കണിയിലേക്കു തള്ളിയിടുകയായിരുന്നെന്നു പൊലീസ് അറിയിച്ചു. ഒരു മാസമായി കരമന തളിയിലിന് സമീപത്തെ അപ്പാർട്ട്‌മെന്റിൽ രണ്ടു മുറികൾ വാടകയ്‌ക്കെടുത്താണ് പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത്. ബെംഗളൂരു സ്വദേശിനിയായ കവിതയെ കഴിഞ്ഞ ദിവസമാണ് ഇവിടേക്ക് എത്തിച്ചത്.

നവീൻ സുരേഷ്, ശിവപ്രസാദ്, സുജിത്ത്‌, ഷീബ, കവിത എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പൊലീസ് അറിയിച്ചു. യുവാവിന്റെ ജനനേന്ദ്രിയത്തിൽ ഉൾപ്പെടെ ലിംഗത്തിലുൾപ്പെടെ ഇരുപതിലധികം ഇടങ്ങളിൽ മൂർച്ചയേറിയ ആയുധം കൊണ്ട് കുത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള മണക്കാട് സ്വദേശി നവീൻ സുരേഷാണ് കൊലപാതകം നടത്തിയതെന്നാണ് വെഞ്ഞാറമൂട് സ്വദേശിയായ ഷീബ മൊഴി നൽകിയിരിക്കുന്നത്.

എന്നാൽ ഷീബയുടെ ഒപ്പമുണ്ടായിരുന്ന നാലു പേരാണ് കൊലപാതകം സുജിത്ത് നടത്തിയതെന്നാണ്‌ നവീൻ സുരേഷ് പറയുന്നത്.കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുന്നതായി പൊലീസ് വ്യക്തമാക്കി.