‘വൈഫ് മേള’ നടത്തിയ സർക്കാർ ഉദ്യോഗസ്ഥനെ പിടികൂടിയ സംഭവത്തിൽ പുറത്ത് വരുന്നത് നിർണ്ണായക വിവരങ്ങൾ ; സനു 15ലേറെ സ്ത്രീകളെ ലൈംഗീകമായി പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഹാർഡ് ഡിസ്‌കിൽ നിന്നും കണ്ടെടുത്തു : യുവാവിന് വിനയായത് യുവതിയെ ഗ്രൂപ്പ് സെക്‌സിന് നിർബന്ധിച്ചത്

സ്വന്തം ലേഖകൻ തിരുവനന്തപുരം : സൂംബാ ഡാൻസ് പഠിക്കാനെത്തിയ യുവതികളെ പീഡിപ്പിച്ച സംഭവത്തിൽ പുറത്തുവരുന്നത് നിർണ്ണായക വിവരങ്ങൾ. ക്യഷി വകുപ്പ് ജീവനക്കാരനായ സനു ആർ എസിനെ സൈബർ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ പതിനഞ്ചിലേറെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും, മറ്റുള്ളവർക്ക് കാഴ്ചവെക്കുകയും ചെയ്തു എന്നതിന് നിർണായകമായ തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. യുവതിയെ ഗ്രൂപ്പ് സെക്‌സിന് ഇയാൾ നിർബന്ധിച്ചിരുന്നു. ഇത് വിസമ്മതിച്ച യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് സനുവിനെ പൊലീസ് പിടികൂടിയത്.തുടർന്ന് സനുവിന്റെ ഹാർഡ് ഡിസ്‌കിലും ഫോണിലും ലാപ്പിലുമായി നടത്തിയ പരിശോധനയിൽ ഇയാൾ […]

‘വൈഫ് എക്‌സ്‌ചേഞ്ച് മേള’ നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : തലസ്ഥാനത്ത് വൈഫ് എക്‌സ്‌ചേഞ്ച് മേള നടത്തിയിരുന്ന സർക്കാർ ഉദ്യോഗസ്ഥൻ പൊലീസ് പിടിയിൽ. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയായ സനുവിനെയാണ് പൊലീസ് പിടികൂടിയത്. സൂമ്പാ ഡാൻസ് പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കി നഗ്‌നചിത്രങ്ങൾ എടുത്ത് അശ്ലീലസൈറ്റിൽ ഇടുകയും ഒപ്പം ഭീഷണിപ്പെടുത്തുന്നതുമാണ് യുവാവിന്റെ രീതി. ഇയാളുടെ ഭീഷണിയ്ക്കിരയായ ഒരു സ്ത്രീ നൽകിയ പരാതിയെ തുടർന്നാണ് സംഭവം പുറംലോകമറിയുന്നത്. വലയിലാക്കുന്ന സ്ത്രീകളെ വൈഫ് എക്‌സ്‌ചേഞ്ച് എന്ന പേരിൽ ഇയാൾ കൈമാറുകയും ചെയ്തിരുന്നു. തലസ്ഥാനത്തെ പ്രമുഖരുൾപ്പടെ നിരവധി പേർ ഇയാളുടെ വലയിൽപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്ന് […]

ഡി.വൈ.എസ്.പി സുരേഷ് ബാബു കേസ് ഏറ്റെടുത്തത് സുബീറയെ കാണാതായി 31-ാം ദിവസം ; കൊലപാതക സാധ്യത വിലയിരുത്തി നടത്തിയ അന്വേഷണം അവസാനഘട്ടത്തിൽ എത്തിയത് മൂന്നുപേരിലേക്ക് ; തുമ്പായത് മണ്ണ് മാറ്റിയപ്പോൾ ദുർഗന്ധം വന്നുവെന്ന ജെ.സി.ബി ഡ്രൈവറുടെ മൊഴി : അൻവറിന്റെ സ്വഭാവത്തിലെ ചതി തിരിച്ചറിഞ്ഞ് പ്രതിയെ പിടികൂടിയപ്പോൾ തിളങ്ങുന്നത് സുരേഷ് ബാബുവിന്റെ അന്വേഷണ മികവ്

സ്വന്തം ലേഖകൻ മലപ്പുറം: വളാഞ്ചേരിയിൽ നിന്നും സുബീറയെന്ന യുവതിയെ കാണാതായി ഒരു മാസത്തോളം ഒരു തുമ്പും ലഭിക്കാതെ ഇരുട്ടിൽ തപ്പുകയായിരുന്നു പൊലീസ്. 31-ാം ദിവസം അന്വേഷണം ഡി.വൈ.എസ്.പി കെ.എസ് സുരേഷ് ബാബു ഏറ്റെടുത്തതോടെയാണ് കേസിൽ വഴിത്തിരിവ് ഉണ്ടാകുന്നത്. യുവതിയുടെ തിരോധാനത്തിന് പിന്നാലെ സിസിടിവി പരിശോധിപ്പോൾ അപ്രത്യക്ഷമാകൽ വീടിനടുത്തുതന്നെ എന്നുറപ്പിക്കുകയായിരുന്നു.സുബീറയുടെ മൊബൈൽ കോളുകൾക്ക് പിന്നാലെ പോയിട്ടും യാതൊരു ഫലവും ഉണ്ടാകാതെ വരികെയായിരുന്നു. കൊലപാതക സാധ്യത വിലയിരുത്തി നടന്ന അന്വേഷണം അവസാനഘട്ടത്തിൽ എത്തിയത് മൂന്നു പേരിലേയ്ക്ക്. ഇതേ തുടർന്ന് അന്വേഷണത്തിന് പിന്നാലെ നടത്തിയ തെളിവെടുക്കൽ ഫലംകണ്ടത് 38-ാം […]

സോളാർ തട്ടിപ്പ് കേസ് : സരിത എസ്. നായർ അറസ്റ്റിൽ ; അറസ്റ്റ് ചെയ്തത് തുടർച്ചയായി കോടതിയിൽ ഹാജരാവാതിരുന്നതിനെ തുടർന്ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും വിവാദമായ സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ അറസ്റ്റിൽ. കേസുമായി ബന്ധപ്പെട്ട് തുടർച്ചയായി കോടതിയിൽ ഹാജരാവാതിരുന്നതിനെ തുടർന്നാണ് സരിതയെ പൊലീസ് പിടികൂടിയത്. കോഴിക്കോട് പൊലീസാണ് തിരുവനന്തപുരത്ത് എത്തിയ സരിതയെ അറസ്റ്റ് ചെയ്തത്. നേരത്തെ, കേസിൽ ജാമ്യം റദ്ദാക്കിയ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, സരിതയ്ക്കും കൂട്ടുപ്രതി ബിജു രാധാകൃഷ്ണനുമെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. സോളാർ പാനൽ സ്ഥാപിക്കാൻ കോഴിക്കോട് സ്വദേശി അബ്ദുൾ മജീദിൽ നിന്ന് 42,70,000 രൂപ സരിതയും ബിജു രാധാകൃഷ്ണനും വാങ്ങി […]

വൈഫ് എക്‌സ്‌ചേഞ്ച് മേള തിരുവനന്തപുരത്ത്….! സൂമ്പാ പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കും ; സൗഹൃദത്തിലായ ശേഷം നഗ്നചിത്രങ്ങൾ അശ്ലീലസൈറ്റിൽ ഇട്ട് ഭീഷണി : വലയിലാക്കുന്ന സ്ത്രീകളെ ‘വൈഫ് എക്‌സ്‌ചേഞ്ച്’ എന്ന പേരിൽ സുഹൃത്തുക്കൾക്ക് കൈമാറിയിരുന്ന യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സൂമ്പാ ഡാൻസ് പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കി നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തിയിരുന്ന യുവാവ് പൊലീസ് പിടിയിൽ.തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയായ സനുവിനെയാണ് സൈബർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി കൃഷി വകുപ്പിൽ ക്ലർക്കായി ജോലി ചെയ്ത് വരുന്ന ഇയാൾ പാർട്ട് ടൈമായിട്ടാണ് സൂമ്പാ പരിശീലനം നടത്തിയിരുന്നത്. പരിശീലനത്തിന് എത്തുന്ന പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം നഗ്നചിത്രങ്ങളെടുത്ത് അശ്ലീല സൈറ്റുകളിൽ ഇടുന്നതും ഭീഷണിപ്പെടുത്തുന്നതുമാണ് ഇയാളുടെ പതിവ്. ഇയാളുടെ ഭീഷണിയ്ക്കിരയായ ഒരു സ്ത്രീ നൽകിയ പരാതിയെ തുടർന്നാണ് സംഭവം പുറംലോകമറിയുന്നത്. […]

വൈഗയെ കൊലപ്പെടുത്തിയത് പിതാവ് സനുമോഹൻ ഒറ്റയ്ക്ക് ; സനുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി, ചുമത്തിയിരിക്കുന്നത് കൊലക്കുറ്റം : സ്ഥിരതയില്ലാത്ത മൊഴികളാണ് ഇയാൾ നൽകുന്നതെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി : മുട്ടാർ പുഴയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ കൊലപാതകത്തിൽ പിതാവ് സനു മോഹന് അല്ലാതെ മറ്റാർക്കും പങ്കില്ലെന്ന് പൊലീസ്. സനുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊലക്കുറ്റമാണ് ഇയാൾക്കെതിെ പൊലീസ് ചുമത്തിയിരിക്കുന്നത്. എന്നാൽ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്നാമതൊരാൾ കൊലയ്ക്ക് പിന്നിൽ ഉണ്ടെന്ന സംശയം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വന്നെന്നും സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു പറഞ്ഞു. കടബാധ്യതയും മറ്റ് ആശങ്കകളുമാണ് കുട്ടിയെ കൊലപ്പെടുത്താൻ കാരണമെന്നാണ് സനു മോഹൻ പൊലീസിനോട് പറഞ്ഞ്. […]

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ വിളിച്ചുവരുത്തും ; കാറിൽ കയറ്റി ഉപദ്രവിച്ച ശേഷം പണവും സ്വർണ്ണവും കവർന്നശേഷം വഴിയിൽ ഉപേക്ഷിക്കും : വൈക്കം സ്വദേശിയും ഭാര്യയും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി: പെൺകുട്ടികളെ കബളിപ്പിച്ച് സ്വർണ്ണവും പണവും തട്ടിയെടുക്കുന്ന യുവ ദമ്പതികൾ പൊലീസ് പിടിയിൽ. തൃപ്പൂണിത്തുറ എരൂരിൽ വാടകയ്ക്കു താമസിക്കുന്ന വൈക്കം ചെമ്പ് സ്വദേശിയായ മ്യാലിൽ വീട്ടിൽ എം.എസ്. ഗോകുൽ(ഉണ്ണി26), ഭാര്യ കട്ടപ്പന ഉടുമ്പഞ്ചോല സ്വദേശിനിയായ ആതിര പ്രസാദ്(അമ്മു27) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ വിളിച്ചു വരുത്തി കാറിൽ കയറ്റിയ ശേഷം ഭീഷണിപ്പെടുത്തിയും ദേഹോപദ്രവം ഏൽപ്പിച്ചും പണവും സ്വർണാഭരണവും തട്ടുന്നതാണ് യുവദമ്പതികളുടെ മോഷണരീതി. പെൺകുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർ അറസ്റ്റിലായത്. 13ന് കലൂർ സ്റ്റേഡിയം മെട്രോ […]

കൂട്ടത്തിൽ സുന്ദരി ഗംഗാദേവി, ആളുകളെ ആകർഷിച്ച് അവരുമായി ചങ്ങാത്തം കൂടി വലയിൽ വീഴ്ത്തും ; മോഷണം നടത്തുന്നത് സംഘത്തിലെ മറ്റ് രണ്ട് പേർ ; വൻ പദ്ധതികൾ ആസൂത്രണം ചെയ്ത് മോഷണം നടത്തുന്ന മൂവർ സംഘത്തിന്റെ കഥ ഇങ്ങനെ

സ്വന്തം ലേഖകൻ ചാത്തന്നൂർ: വൻ പദ്ധതികൾ ആസൂത്രണം ചെയ്ത് സംസ്ഥാനത്ത് ഉടനീളം മോഷണം നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശിനികളായ മൂവൻ സംഘം അറസ്റ്റിൽ. മോഷണശ്രമത്തിനിടെ കഴിഞ്ഞ ദിവസമാണ് മൂവരും ചാത്തന്നൂർ പൊലീസിന്റെ പിടിയിലായത്. തെങ്കാശി പഴയകുറ്റാലം സ്വദേശികളും ബന്ധുക്കളുമായ ബിന്ദു (48), സിന്ധു (40), ഗംഗാദേവി (27) എന്നിവരാണ് മോഷണ ശ്രമത്തിനിടയിൽ പൊലീസിന്റെ വലയിലായത്. ആശുപത്രിയിൽ നിന്നും മരുന്ന് വാങ്ങി കല്ലുവാതുക്കൽ എത്തി ഓട്ടോ വിളിച്ച് നടയ്ക്കലിലേക്ക് പോയ വീട്ടമ്മപോയ വീട്ടമ്മയുടെ താലിമാല നഷ്ടപ്പെടുകയും വീട്ടമ്മ പരാതിയുമായി സ്‌റ്റേഷനിൽ എത്തിയതോടെയാണ് തട്ടിപ്പ് കഥകൾ പുറത്തുവന്നത്. ഓട്ടോ […]

മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ ; പിടിയിലായത് എടവണ്ണ സ്വദേശി

സ്വന്തം ലേഖകൻ മലപ്പുറം: സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ.പൂക്കോട്ടുംപാടം പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. എടവണ്ണ മുണ്ടേങ്ങര സ്വദേശി പൈക്കാട്ടുപറമ്പൻ ജംഷീറി(33)നെയാണ് പൊലീസ് പിടികൂടിയത്. അമരമ്പലം സൗത്തിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രിയോടെയാണ്  സംഭവം. യുവാവിൽ നിന്നും ഗ്രാമിന് 3000 രൂപ മുതൽ 5000 രുപ വരെ വില വരുന്ന മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ തിരൂർ മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കി. പൂക്കോട്ടുംപാടം ഇൻസ്‌പെക്ടർ ടി.കെ ഷൈജുവിന്റെ നിർദ്ദേശപ്രകാരം എസ്‌ഐ പി.അബ്ദുൾ കരീം അറസ്റ്റ് ചെയ്തത്. സിപിഓമാരായ […]

ഭാര്യയുടെ 31 പവൻ സ്വർണ്ണം കൈക്കലാക്കി ഗൾഫിലേക്ക് കടന്ന യുവാവ് പൊലീസ് പിടിയിൽ ; യുവാവ് കടന്നുകളഞ്ഞത് 20കാരിയെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചതിന് ശേഷം

സ്വന്തം ലേഖകൻ നാദാപുരം: ഭാര്യയുടെ 31 പവൻ സ്വർണം കൈക്കലാക്കി മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ച് നാടുവിട്ട യുവാവ് പൊലീസ് പിടിയിൽ. കോടഞ്ചേരി സ്വദേശിനിയായ ഷിഹാന തസ്‌നീം(20)നെ ഉപേക്ഷിച്ചാണ് യുവാവ് കടന്നുകളഞ്ഞത്. സംഭവത്തിൽ താനക്കോട്ടൂർ അന്തോളച്ചാലിൽ ഞാലിയോട്ടുമ്മൽ ജാഫർ (27)നെയാണ് പൊലീസ് പിടികൂടിയത്. വിവാഹ സമയത്ത് യുവതിക്ക് വീട്ടുകാർ നൽകിയ സ്വർണാഭരണത്തിൽ 31 പവൻ കൈക്കലാക്കിയ ശേഷം മുത്തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിച്ച ശേഷം ഗൾഫിലേക്ക് കടക്കുകയായിരുന്നു. തിരികെ നാട്ടിലേക്ക് വരുന്ന വഴി കണ്ണൂർ വിമാനത്താവളത്തിൽ വച്ചായിരുന്നു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. വളയം പോലീസ് […]