Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളെ അടിമുടി മാറ്റാന്‍ ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന്.പൊലീസ് സംവിധാനത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ നിര്‍ദേശിച്ച് ഡിജിപി റാവാഡ ചന്ദ്രശേഖര്‍ ആഭ്യന്തര വകുപ്പിന് പുതിയ ശുപാര്‍ശ സമര്‍പ്പിച്ചു.

video
play-sharp-fill

നിലവിലെ സംസ്ഥാനത്തെ പോലീസ് സ്റ്റേഷന്‍ ഭരണസംവിധാനത്തില്‍ നിരവധി അപാകതകളുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് ഡിജിപിയുടെ ഈ പുതിയ റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ വലിയതും തന്ത്രപ്രധാനവുമായ 63 സ്റ്റേഷനുകളില്‍ മാത്രം ഇന്‍സ്‌പെക്ടര്‍മാര്‍ നേരിട്ട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആയാല്‍ മതിയെന്നാണ് ഡിജിപിയുടെ പ്രധാന ശുപാര്‍ശ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംവിധാനം നിലവിൽ വരുന്നതോടെ പോലീസിൽ 20 വർഷത്തിലേറെയായി എസ്.ഐ മാരുടെ പണി ചെയ്തുകൊണ്ടിരിക്കുന്ന സി.ഐ മാരുടെ പരാതിക്ക് പരിഹാരമാവുന്നു.

ഇതിനൊപ്പം സംസ്ഥാനത്ത് 210 പൊലീസ് സര്‍ക്കിളുകള്‍ രൂപീകരിക്കാന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. സാധാരണ പൊലീസ് സ്റ്റേഷനുകളുടെ ചുമതല സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് (SI) നല്‍കുകയും, അവര്‍ക്ക് മുകളില്‍ മേല്‍നോട്ടത്തിനായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കുകയും ചെയ്യുന്ന രീതിയാണിത്.

ഈ പുതിയ ക്രമീകരണം വഴി ക്രമസമാധാന ചുമതലയില്‍ നിന്നും ഒഴിവാക്കപ്പെടുന്ന 206 ഇന്‍സ്‌പെക്ടര്‍ തസ്തികകള്‍ പൊലീസിന്റെ മറ്റ് പ്രധാന മേഖലകളിലേക്ക് മാറ്റി നിയമിക്കാനും ശുപാര്‍ശയുണ്ട്.

സൈബര്‍ കുറ്റകൃത്യങ്ങള്‍, ലഹരിമരുന്ന് കേസുകള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവ അന്വേഷിക്കുന്ന സ്‌പെഷ്യല്‍ വിങ്ങുകളെ ശക്തിപ്പെടുത്താനാണ് ഈ തസ്തികകള്‍ വിനിയോഗിക്കുക.

ഇതിന്റെ ഭാഗമായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ സൈബര്‍ പൊലീസ് സ്റ്റേഷനുകളില്‍ രണ്ട് വീതം അധിക ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കും.

കൂടാതെ, എല്ലാ ജില്ലകളിലെയും ക്രൈം ബ്രാഞ്ച്, സ്‌പെഷ്യല്‍ ബ്രാഞ്ച്, ഡി.സി.ആര്‍.ബി എന്നിവയ്ക്ക് ഓരോ ഇന്‍സ്‌പെക്ടര്‍ തസ്തിക വീതവും, ജില്ലാ ആന്റി നാര്‍ക്കോട്ടിക് സെല്‍ & പോക്‌സോ ടീമുകള്‍ക്കായി രണ്ട് വീതവും തസ്തികകള്‍ നല്‍കും.

തലത്തില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയിലേക്ക് (VACB) 32 തസ്തികകളും, ഇക്കണോമിക് ഒഫന്‍സ് വിങ്ങിലേക്ക് (EOW) 25 തസ്തികകളും, സംസ്ഥാന ക്രൈം ബ്രാഞ്ചിലേക്ക് 15 തസ്തികകളും, ആന്റി ടെററിസ്റ്റ് സ്‌ക്വാഡിലേക്ക് (ATS) 6 തസ്തികകളും മാറ്റിവെക്കും.

നിലവില്‍ സബ് ഇന്‍സ്‌പെക്ടര്‍ തസ്തികകള്‍ ഇല്ലാത്ത 59 പൊലീസ് സ്റ്റേഷനുകളിലേക്ക് മറ്റ് വിങ്ങുകളില്‍ നിന്നുള്ള പുനര്‍വിന്യാസം വഴി എസ്.ഐ തസ്തികകള്‍ ഉറപ്പാക്കാനും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.