play-sharp-fill

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവ ഡോക്ടർ മരിച്ച സംഭവം ; ലോറി ഡ്രൈവർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ താമരശ്ശേരി: ടിപ്പർ ലോറിയിടിച്ച് യുവ ഡോക്ടർ മരിച്ച സംഭവത്തിൽ ടിപ്പർ ലോറി ഡ്രൈവർ പോലീസ് പിടിയിൽ. ഉണ്ണികുളം സ്വദേശിയായ ബനീഷിനെയാണ് പൊലീസ് പിടികൂടിയത്. കൂടത്തായി പാലത്തിന് സമീപം വെള്ളിയാഴ്ചയാണ് ടിപ്പറിടിച്ച് ബൈക്ക് യാത്രികനായ യുവ ഡോക്ടർ മരിച്ചത്. മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജിലെ ഹൗസ് സർജൻ ഹോസ്ദുർഗ് കുഷാൽനഗർ ലക്ഷ്മീഹൗസിൽ വി വി സുബാഷ് കുമാർ (26) മരിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അതേസമയം സംഭവത്തിൽ താമരശ്ശേരി പോലിസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് സുബാഷ് കുമാറിന്റെ ജ്യേഷ്ഠ സഹോദരൻ ഡോ. സുശോബ് കുമാർ […]

ഉടൽ വെന്ത് ഉയിര് നൊന്ത്‌ വള്ളിയമ്മു യാത്രയായി ; തന്നോട് ചോദിക്കാതെ മരുമകളിൽ നിന്നും ചായ വാങ്ങിക്കുടിച്ചതിന് മകൻ തീ കൊളുത്തിയ അമ്മ ആശുപത്രിയിൽ മരിച്ചു

സ്വന്തം ലേഖകൻ തൃശൂർ: തന്നെ നിത്യവും ദ്രോഹിക്കുന്ന മകനെ ജാമ്യത്തിലിറക്കാൻ ഇനി വള്ളിയമ്മു വരില്ല. തന്നോട് ചോദിക്കാതെ മരുമകളിൽ നിന്നും ചായ വാങ്ങിക്കുടിച്ചതിന് മകൻ തീ കൊളുത്തിയ അമ്മ ആശുപത്രിയിൽ വച്ച് മരിച്ചു. മുല്ലശേരി മാനിനക്കുന്നിൽ വാഴപ്പള്ളി വീട്ടിൽ പരേതനായ അയ്യപ്പക്കുട്ടിയുടെ ഭാര്യ വള്ളിയമ്മു ( 85) ആണ് വ്യാഴാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മരിച്ചത്. ഇതോടെ ബന്ധുക്കളും നാട്ടുകാരും നോക്കി നിൽക്കെ അമ്മയെ റോഡിലിട്ടു തീ കൊളുത്തി കൊന്ന കേസിൽ ജയിലിലായ മകൻ ഉണ്ണിക്കൃഷ്ണന് ഇനി അകത്തു തന്നെ കിടക്കേണ്ടി വരും. […]

കുടുംബ വഴക്കിനെ തുടർന്ന് അമ്മയെ മകൻ തീ കൊളുത്തി ; മധ്യവയസ്‌കൻ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തൃശൂർ : മുല്ലശ്ശേരിയിൽ മകൻ വൃദ്ധയായ അമ്മയെ തീ കൊളുത്തി. വാഴപ്പുള്ളി പരേതനായ അയ്യപ്പക്കുട്ടിയുടെ ഭാര്യ വള്ളിയമ്മുവിനെയാണ് (82) കുടുംബവഴക്കിനെ തുടർന്ന് മകൻ തീ കൊളുത്തിയത്. സംഭവത്തിൽ മകൻ ഉണ്ണികൃഷ്ണനെ (60) പാവറട്ടി പൊലീസ് അറസ്റ്റ് ചെയതു. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നത്. വള്ളിയമ്മു രാവിലെ ചായ കുടിച്ച് വീടിനു പുറത്തിറങ്ങിയതോടെ ഉണ്ണികൃഷ്ണൻ വീടിനരികിൽ കരുതി വെച്ചിരുന്ന പെയിന്റ് തിന്നർ എടുത്ത് വള്ളിയമ്മുവിന്റെ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടർന്ന് ഉണ്ണികൃഷ്ണന്റെ ഭാര്യയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തി. […]

പശുക്കിടാവിനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ യുവാവ് പൊലീസ് പിടിയിൽ ; സംഭവം കണ്ണൂരിൽ

സ്വന്തം ലേഖകൻ കണ്ണൂർ: പശുക്കിടാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കി കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂരിലെ ചക്കരക്കല്ലിലാണ് സംഭവം നടന്നത്. പശുക്കിടാവിനെ പ്രതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ബാവോട് സ്വദേശി സുമേഷിനെയാണ് പൊലീസ് പിടികൂടിയത് .മരത്തിനിടയിൽ കെട്ടിയുള്ള പീഡനത്തിനിടെ കഴുത്തിൽ കയർ കുരുങ്ങി പശു ചാവുകയായിരുന്നു . കഴിഞ്ഞ ദിവസം രാത്രിയാണ് സുമേഷ് അയൽവാസിയായ സമീറയുടെ വീട്ടിൽ നിന്ന് പശുക്കിടാവിനെ കയറഴിച്ച് കൊണ്ടുപോവുകയായിരുന്നു. ആളൊഴിഞ്ഞ പറമ്പിൽ മരങ്ങൾക്കിടയിൽ കെട്ടിയായിരുന്നു ക്രൂര പീഡനം നടത്തിയത്. ഇരുകാലുകളും കൂട്ടിക്കെട്ടിയുള്ള പീഡനത്തിനിടെ കഴുത്തിൽ കയർ കുരുങ്ങിയാണ് പശു ചത്തത് . […]

തനിച്ച് താമസിക്കുന്ന വൃദ്ധയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി സ്വർണ്ണവും പണവും കവർന്ന മധ്യവയസ്‌കൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ പാലക്കാട്: വീട്ടിൽ തനിച്ചു താമസിച്ചിരുന്ന വൃദ്ധയെ പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി സ്വർണമാലയും പണവും കവർന്ന മധ്യവയസ്‌കൻ പൊലീസ് പിടിയിൽ. 72 കാരിയായ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ അയൽവാസി ബാബു എന്ന കോഴി  ബാബുവിനെയാണ് (39) പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് പൊള്ളാച്ചി പാതയിൽ എലപ്പുള്ളിയിൽ ആണ് സംഭവം നടന്നത്. വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ അയൽവാസികളാണ് കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അയൽവാസി അറസ്റ്റിലായത്. ചൊവ്വാഴ്ച്ച അർധരാത്രിക്കും ബുധനാഴ്ച പുലർച്ചെയ്ക്കും ഇടയിൽ കൊലപാതകം നടന്നുവെന്നാണ് പൊലീസ് നിഗമനം. പൊലീസ് […]

വഴക്കിനെ തുടർന്ന് യുവതിയെ കൊന്ന് ടോയ്‌ലറ്റിന് സമീപം കുഴിച്ചുമൂടിയ ഭർത്താവ് പൊലീസ് പിടിയിൽ ; സംഭവം വെഞ്ഞാറമൂട്ടിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കൊന്ന് ടോയ്‌ലെറ്റിന് സമീപം കുഴിച്ചുമൂടിയ ഭർത്താവ് പൊലീസ് പിടിയിൽ. വെഞ്ഞാറമൂട്ടിൽ വാലിക്കുന്ന് കോളനിയിൽ കുട്ടനാണ് 32കാരിയായ സിനിയെ കൊലപ്പെടുത്തിയതിന് ശേഷം കുഴിച്ചുമൂടിയത്. വാലിക്കുന്ന് കോളനിയിലാണ് ഇവർ താമസിക്കുന്നത്. സംഭവത്തെ തുടർന്ന് ഭർത്താവ് പൊലീസ് കസ്റ്റഡിലാണ്. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് സിനിയെ കാണാതായത്. മക്കൾ ഇക്കാര്യം പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. അമ്മയെവിടെയെന്ന് ചോദിച്ചപ്പോൾ കുട്ടൻ മക്കളോട് അമ്മയുടെ വീട്ടിൽ പോയെന്നും രണ്ട് ദിവസം കഴിഞ്ഞേ മടങ്ങി വരുമെന്നും പറഞ്ഞു. എന്നാൽ അച്ഛൻ […]

ഒന്നര വയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പൊലീസ് പിടിയിൽ ; സംഭവം മംഗലാപുരത്ത്

സ്വന്തം ലേഖകൻ മംഗലാപുരം : ഒന്നര വയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പൊലീസ് പിടിയിൽ. സംഭവത്തിൽ യുവതിയ്‌ക്കൊപ്പം കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മംഗലാപുരത്താണ് സംഭവം അരങ്ങേറിയത്. ശാസ്തവട്ടം സ്വദേശി അശ്വതി (20), ബിമൽരാജു (34) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. ഒന്നരവയസ് പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ചാണ് അശ്വതി, കാമുകനായ ബിമൽ രാജിനൊപ്പം പോയത്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഇരുവരെയും അറസ്റ്റു ചെയ്യുകയായിരുന്നു. രണ്ടു വർഷം മുൻപ് യുവതി മുണ്ടയ്ക്കൽ സ്വദേശിയായ യുവാവിനോടൊപ്പം ഒളിച്ചോടിയിരുന്നു. ശേഷമാണ് പെൺകുഞ്ഞിന് ജന്മം […]

മകനുമായുള്ള വഴക്കിനെ തുടർന്ന് ചെറുമകന്റെ മുഖത്ത് ആസിഡ് ഒഴിച്ച വൃദ്ധൻ അറസ്റ്റിൽ ; സംഭവം പുനലൂരിൽ

സ്വന്തം ലേഖകൻ പുനലൂർ: മകനുമായി ഉണ്ടായ വഴക്കിനെ തുടർന്ന് ചെറുമകന് നേരെ ആസിഡ് ആക്രമണം നടത്തിയ വൃദ്ധൻ പൊലീസ് പിടിയിൽ. സ്വന്തം മകനുമായി ഉണ്ടായ വഴക്കിനെ തുടർന്ന് ചെറുമകന്റെ മുഖത്താണ് വൃദ്ധൻ ആസിഡ് ഒഴിച്ചത്. കൊല്ലം പുനലൂരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തെന്മല പഞ്ചായത്ത് ഒറ്റക്കൽ പാറക്കടവിൽ നെല്ലിക്കൽ മേലേതിൽ വീട്ടിൽ സുജിത്തിനാണ് (22) പരിക്കേറ്റത്. മുത്തച്ഛനായ വാസുവിനെയാണ് തെന്മല പൊലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ സുജിത്തിന്റെ പിതാവ് അനിൽകുമാറിനെയും അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനെ തുടർന്ന് മകനുമായുണ്ടായ തർക്കത്തിൽ ചെറുമകന്റെ മുഖത്ത് മുത്തച്ഛൻ […]

വഴിത്തർക്കം : അർദ്ധ രാത്രിയിൽ വൃദ്ധ ദമ്പതികളക്കം ആറുപേരെ അക്രമികൾ വീടുകയറി മർദ്ദിച്ചു ; രണ്ട് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ചാരുംമൂട്: വഴിത്തർക്കത്തെ തുടർന്ന് അർദ്ധരാത്രിയിൽ വൃദ്ധ ദമ്പതികളടക്കം ആറ് പേരെ ഒൻപതംഗ സംഘം വീടുകയറി അക്രമിച്ചു. ഒൻപതംഗ സംഘത്തിലെ രണ്ട് പേർ പൊലീസ് പിടിയിലായി. അക്രമത്തിൽ സാരമായി പരിക്കേറ്റ നാലുപേർ ചികിത്സയിലാണ്. നൂറനാട് ഇടപ്പോൺ തറയിൽ സുകുമാരപിളള (75), ഭാര്യ കമലമ്മ (65), മക്കളായ അരുൺ കുമാർ (45 ), അനിൽകുമാർ (35), ചെറുമകൻ അനന്ദു (14), മാവേലിക്കര കാടുമഠത്തിൽ അനീഷ് (38) എന്നിവർക്കാണ് മർദ്ദനമേറ്റത്. ദമ്പതികളൊഴികെയുള്ള നാലു പേരാണ് ഇടപ്പോൺ ജോസ് കോ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം […]

ഏഴുമാസം ഗർഭിണിയായ യുവതി ഭർത്തൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം : ഭർത്തൃ മാതാവ് അറസ്റ്റിൽ ; തെളിവായത് ഗൾഫിലുള്ള ഭർത്താവിന് അയച്ച വാട്‌സപ്പ് സന്ദേശങ്ങൾ

സ്വന്തം ലേഖകൻ തലശേരി: ഏഴുമാസം ഗർഭിണിയായിരുന്ന യുവതി ഭർത്തൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ ഭർതൃ മാതാവ് പൊലീസ് പിടിയിൽ. തലശ്ശേരി ചൊക്ലി ഒളവിലത്തെ കനാക്കുന്നുമ്മൽ താഴെക്കുന്നിൽ മിനിയെയാണ് (52) പൊലീസ് അറസ്റ്റു ചെയ്തത്. ഭർത്തൃ മാതാവിന്റെ പീഡനം ഗൾഫിലുള്ള ഭർത്താവിനെ വാട്‌സപ്പ് വഴിയാണ് അയച്ചിരുന്നു. ഈ സന്ദേശങ്ങളാണ് ഭർത്തൃമാതാവിന്റെ അറസ്റ്റിലേക്ക് നയിച്ചത്. മിനിയുടെ മകന്റെ ഭാര്യയായ കൊച്ചി പറവൂരിലെ രേഷ്മയെ ജനുവരി നാലിന് ചൊക്ലിയിലെ ഭർത്തൃ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ചെയ്ത സമയത്ത് രേഷ്മ ഏഴ് മാസം […]