play-sharp-fill

ചാലക്കുടിയിൽ വൻകഞ്ചാവ് വേട്ട ; ഒരാൾ പൊലീസ് പിടിയിൽ : മറ്റൊരാൾ ഓടി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ തൃശൂർ : ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട. തൃശൂർ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം നടത്തിയ പരിശോധനയിൽ 150 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. തൃശൂർ പൊലീസ് മേധാവിയുടെ നിർദ്ദേശ നുസരണം ചാലക്കുടി ഡി.വൈ.എസ്.പി പി.സി.ആർ സന്തോഷ് , സി.ഐ കെ.എസ്. സന്ദീപും സംഘവും ചേർന്ന് പിടികൂടിയത്. വിശാഖപ്പട്ടണത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് കണ്ടെയ്‌നർ ലോറിയിൽ കടത്തിക്കൊണ്ടുപോവുകയായിരുന്നു. ലോറിയിൽ ഉണ്ടായിരുന്ന ഒരാളെ പൊലീസ് പിടികൂടി. ലോറിയിലുണ്ടായിരുന്ന കൊല്ലം സ്വദേശി അരുണിനെയാണ് പൊലീസ് പിടികൂടിയത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ആൾ ഓടിരക്ഷപ്പെടുകയായിരുന്നു.

മോഷണത്തിലൂടെ ലഭിച്ച പണവുമായി കുടിച്ച് ഫിറ്റായി റോഡരുകിൽ കിടന്നുറങ്ങി ; ബോധം വീണപ്പോൾ കള്ളൻ കണ്ടത് പൊലീസിനെ : മുപ്പതോളം മോഷണക്കേസുകളിലെ പ്രതി പൊലീസ് പിടിയിലായതിന്റെ ആശ്വാസത്തിൽ നാട്ടുകാരും

സ്വന്തം ലേഖകൻ പാലക്കാട്: മോഷണത്തിലൂടെ ലഭിച്ച പണവുമായി മദ്യപിച്ച് റോഡരുകിൽ കിടന്ന് ഉറങ്ങിയ കള്ളൻ ബോധം വീണപ്പോൾ കണികണ്ടത് പൊലീസിനെ. മുപ്പതോളം മോഷണക്കേസിലെ പ്രതിയായ തൃശൂർ ഒല്ലൂർ മരത്താക്കര ചൂണ്ടയിൽവീട്ടിൽ സോഡാ ബാബു എന്നറിയപ്പെടുന്ന ബാബുരാജ്(40) ആണ് വടക്കഞ്ചേരി പൊലീസിന്റെ പിടിയിൽ കുടുങ്ങിയത്. വെളളിയാഴ്ച രാത്രിയാണ് ബാബുരാജിന്റെ മോഷണ പരമ്പര ആരംഭിച്ചത്. അന്ന് പുതുക്കാട് നിന്നും മോഷ്ടിച്ച ബുള്ളറ്റിൽ മണ്ണുത്തിയിലെത്തി. അവിടുത്തെ ഒരു വീട്ടിൽനിന്നും രണ്ടുപവൻ മാലയും മൊബൈൽ ഫോണും കവർന്നു. പിന്നീട് വടക്കഞ്ചേരിയിലെത്തി സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ മാല പണയംവെച്ചു. ആ പണവുമായി നാലെണ്ണം […]

നഗ്നശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച സംഭവം : രഹ്ന ഫാത്തിമ പൊലീസിന് മുന്നിൽ കീഴടങ്ങി

സ്വന്തം ലേഖകൻ കൊച്ചി: നഗ്നശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ രഹ്‌ന ഫാത്തിമ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കേസിൽ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷൻ സിഐക്ക് മുന്നിലാണ് കീഴടങ്ങിയത്. കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ സുപ്രീം കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രായപൂർത്തിയാകാത്ത മക്കളെ തന്റെ അർധ നഗ്ന ശരീരത്തിൽ ചിത്രം വരയ്ക്കാൻ അനുവദിക്കുകയും ഒപ്പം അതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനുമാണ് കേസ്. രഹ്നയ്‌ക്കെതിരെ പോക്‌സോ, ഐടി നിയമങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ സംസ്ഥാന […]

ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്തുകൊടുക്കാത്തതിൽ വിരോധം ; യുവതിയുടെ ഫോട്ടോയും വീഡിയോകളും മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ മലപ്പുറം: ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്തുകൊടുക്കാത്തതിൽ പ്രതിഷേധിച്ചതിനെ തുടർന്നുണ്ടായ വിരോധത്തിൽ പെൺകുട്ടിയുടെ ഫോട്ടോകളും, വീഡിയോകളും മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളുണ്ടാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം പടിഞ്ഞാറ്റുമുറി ചെരപ്പറമ്പിൽ സുജിഷ്ണു (26) ആണ് പൊലീസ് പിടിയിലായത്. തുടക്കത്തിൽ പെൺകുട്ടിയെ മോർഫ് ചെയ്ത അശ്ലീല വീഡിയോകളും ഫോട്ടോകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടൊപ്പം യുവതിയിൽ നിന്നും പല തവണകളിലായി യുവാവ് പണം തട്ടിയിരുന്നുവെന്നും പൊലീസ് അറിയിച്ചു. യുവതിയെ വിവാഹം കഴിച്ച് കൊടുക്കാത്തതിലുള്ള വിരോധം വച്ചാണ് യുവതിയുടെ പിന്നാലെ നടന്നു ശല്യം […]

ഭർത്താവിനെയും മൂന്ന് വയസുള്ള പെൺകുഞ്ഞിനെയും ഉപേക്ഷിച്ച് ഹൈസ്‌കൂൾ കാമുകനൊപ്പം പോയ 23കാരി പൊലീസ് പിടിയിൽ ; പഴയ കാമുകനെ യുവതി വീണ്ടും കണ്ടുമുട്ടിയത് പൂർവ്വ വിദ്യാർത്ഥി സംഗമത്തിനിടയിൽ

സ്വന്തം ലേഖകൻ മലപ്പുറം :  മൂന്ന് വയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് ഹൈസ്‌കൂൾ കാലത്തെ കാമുകനൊപ്പം ഒളിച്ചോടിയ യുവതി പൊലീസ് പിടിയിൽ. സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് പോയ പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയാണ് പൊലീസ് പിടിയിലായത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതി കുഞ്ഞിനെ വീട്ടിൽ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോവുകയായിരുന്നു. യുവതിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. അഞ്ച് വർഷം മുൻപായിരുന്നു യുവതിയുടെ വിവാഹം. എന്നാൽ പഴയ എസ്.എസ്.എൽ.സി ബാച്ചിലെ പൂർവവിദ്യാർത്ഥി സംഘമത്തിനിടെ പഠന കാലത്തെ കാമുകനെ കാണുകയും ഇരുവരും വീണ്ടും പ്രണയത്തിലാവുകയുമായിരുന്നു. തുടർന്ന് ഭർത്താവുമായി […]

അന്തർ സംസ്ഥാന വാഹന മോഷ്ടാവ് പൊലീസ് പിടിയിൽ ; യുവാവ് പിടിയിലായത് പൊലീസിന്റെ ഒരുമാസം നീണ്ട അന്വേഷണത്തിനൊടുവിൽ മോഷ്ടിച്ച ബൈക്കുമായി

സ്വന്തം ലേഖകൻ പാലക്കാട്: അന്തർ സംസ്ഥാന ഇരുചക്ര വാഹന മോഷ്ടാവ് മലമ്പുഴ പോലീസിന്റെ പിടിയിലായി. ഒരു മാസത്തോളമായി ജില്ലയിലെ വിവിധയിടങ്ങളിൽ നിന്ന് ബൈക്കുകൾ മോഷണം പോയ സംഭവത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി കഴിഞ്ഞ ദിവസം പൊലീസ് വലയിലായത്. മലമ്പുഴ, ആനക്കൽ സ്വദേശി വിഷ്ണു ദാസ് (29) ആണ് മോഷ്ടിച്ച ബൈക്കുമായി പൊലീസിന്റെ പിടിയിലായത്. മണ്ണാർക്കാട്, വടക്കഞ്ചേരി , കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നായി നാല് ബൈക്കുകളാണ് മോഷ്ടിച്ചത്. കൂടാതെ മലമ്പുഴയിൽ രാത്രി വീടിനകത്തു കയറി ഉറങ്ങിക്കിടന്നിരുന്ന സത്രീയുടെ മാല പൊട്ടിച്ച കേസ്സിനും തുമ്പായി. പ്രതി കൂടുതൽ […]

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ ടിക് ടോക് താരം പൊലീസ് പിടിയിൽ ; യുവാവ് പെൺകുട്ടിയുമായി അടുത്തത് വിവാഹിതനായ കാര്യം മറച്ചുവെച്ച്

സ്വന്തം ലേഖകൻ കൊച്ചി •: വിവാഹിതനായ വിവരം മറച്ചുവച്ച് യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ടിക് ടോക് താരം അറസ്റ്റിൽ.ടിക് ടോക് താരമായ കൊല്ലം സ്വദേശി ഷാനവാസിനെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം പൊന്നാനി സ്വദേശിനിയായ 23 കാരിയുടെ പരാതിയിലാണ് അറസ്റ്റ്. ടിക് ടോക് വഴിയാണ് ഷാനവാസും യുവതിയും തമ്മിൽ പരിചയപ്പെട്ടത്. ഷാനവാസ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും സ്വർണവും പണവും തട്ടിയെടുത്തെന്നും യുവതി ഡി.സി.പി പൂങ്കുഴലിയ്ക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ വിവാഹിതനായ പ്രതി ഇക്കാര്യം മറച്ചുവച്ചാണ് പെൺകുട്ടിയുമായി […]

തിരുവനന്തപുരത്ത് എ.ടി.എം കൗണ്ടർ ഗ്രൈൻഡിങ്ങ് മെഷീൻ ഉപയോഗിച്ച് തകർത്ത് കവർച്ച ചെയ്യാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ ; പ്രതിയെ പിടികൂടാൻ തുമ്പായത് ഉപേക്ഷിച്ച് പോയ ഹാൻഡ് കട്ടർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്ത് പവ്വർഹൗസ് റോഡിലെ കാനറ ബാങ്ക് എടിഎം കൗണ്ടർ ഹാൻഡ് ഗ്രൈൻഡിങ് മെഷീൻ ഉപയോഗിച്ച് തകർത്ത് കവർച്ച ചെയ്യാൻ ശ്രമിച്ച ആൾ പൊലീസ് പിടിയിൽ. എ.ടി.എം കവർച്ച ചെയ്യാൻ ശ്രമിച്ച സമ്പത്ത് എന്ന് വിളിക്കുന്ന രാജഗോപി (45) യെയാണ് പൊലീസ് പിടികൂടിയത്. ഒന്നര ദിവസത്തിനുള്ളിലാണ് ഫോർട്ട് പൊലീസ് ഇയാളെ പിടികൂടിയത്. ജൂലൈ പതിനാറിന് പുലർച്ചെ രണ്ടരയ്ക്കും മൂന്നിനും ഇടയിലാണ് മോഷണശ്രമം നടന്നത്. ഇൻസ്‌പെക്ടർ രാകേഷ് ജെ, എസ്‌ഐമാരായ സജു എബ്രഹാം, സെൽവിയസ്, സിപിഒമാരായ ബിനു, പ്രമോദ് രാജ്, സാബു, പ്രസാദ് […]

ഭാര്യ അറിയാതെ നാട്ടിലെത്തി ക്വാറന്റൈന് ശേഷം ഭാര്യയുടെ രഹസ്യക്കാരനെ പിടികൂടാൻ വീട്ടിലെത്തി ഒളിച്ചിരുന്നു ; രാത്രിമറപ്പറ്റിയെത്തിയ രഹസ്യക്കാരൻ ഓടിരക്ഷപ്പെട്ടു : രക്ഷപ്പെടാൻ ശ്രമിച്ച ഭാര്യയെ വാടിവാളുകൊണ്ട് വെട്ടി ; പരിക്കേറ്റ യുവതി ആശുപത്രിയിൽ

സ്വന്തം ലേഖകൻ കൊല്ലം: കൊറോണക്കാലത്ത് ഭാര്യ അറിയാതെ നാട്ടിലെത്തിയ യുവാവ് ക്വാറന്റൈന് ശേഷം ഭാര്യയുടെ രഹസ്യക്കാരനെ പിടികൂടാൻ വീട്ടിലെത്തി ഒളിച്ചിരുന്നു. പതിവുപോലെ രാത്രിയിൽ വീട്ടിലെത്തിയ കാമുകനെ കയ്യോടെ പിടികൂടി. എന്നാൽ ഇയാൾ യുവാവിന്റെട കൈതട്ടി മാറ്റി ഓടി രക്ഷപ്പെടുകായായിരുന്നു. എന്നാൽ ഇതിനിടെ ഒാടി രക്ഷപ്പെടാൻ ശ്രമിച്ച ഭാര്യയെ കൊടുവാളിന് വെട്ടി. തെന്മല ഇടമൺ റെയിൽവേ സ്റ്റേഷന് സമീപത്തെ താമസക്കാരിയായ 36കാരിക്കാണ് വെട്ടേറ്റത്. നെറ്റിയിലാണ് ഇവർക്ക് വെട്ടേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെറ്റിയിൽ ഏറ്റ മുറിവിന് പന്ത്രണ്ട് തുന്നിക്കെട്ട് വേണ്ടി വന്നു. ഒരു മാസം മുൻപാണ് […]

മുക്കത്ത് ഓട്ടോറിക്ഷാ യാത്രാക്കാരിയായ വയോധികയെ ബോധരഹിതയാക്കി പീഡിപ്പിക്കുകയും കവർച്ച നടത്തുകയും ചെയ്ത സംഭവം : പ്രതിയായ ഓട്ടോറിക്ഷാ ഡ്രൈവർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കോഴിക്കോട് : മുക്കം മുത്തേരിയിൽ ഓട്ടോറിക്ഷാ യാത്രക്കാരിയായ വയോധികയെ ബോധരഹിതയാക്കി പീഡിപ്പിച്ച് ആഭരണങ്ങൾ കവർന്ന കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർ പൊലീസ് പിടിയിൽ. കേസിൽ പ്രതിയായ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സ്വദേശിയായ മുജീബാണ് പൊലീസ് പിടിയിലായിരിക്കുന്നത്. കേസിൽ വയോധികയുടെ മൊഴിയുടെയും പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പൊലീസ് പിടിയിലാവുന്നത്. സംഭവത്തിൽ നേരത്തെ പ്രതിക്കായി വ്യാപകമായ അന്വേഷണം നടന്നിരുന്നെങ്കിലും ആദ്യഘട്ടത്തിൽ തെളിവൊന്നും ലഭിക്കാതെ വരികെയായിരുന്നു. പിന്നീട് മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് അടുക്കുന്നത്. […]