അന്തർ സംസ്ഥാന വാഹന മോഷ്ടാവ് പൊലീസ് പിടിയിൽ ; യുവാവ് പിടിയിലായത് പൊലീസിന്റെ ഒരുമാസം നീണ്ട അന്വേഷണത്തിനൊടുവിൽ മോഷ്ടിച്ച ബൈക്കുമായി

അന്തർ സംസ്ഥാന വാഹന മോഷ്ടാവ് പൊലീസ് പിടിയിൽ ; യുവാവ് പിടിയിലായത് പൊലീസിന്റെ ഒരുമാസം നീണ്ട അന്വേഷണത്തിനൊടുവിൽ മോഷ്ടിച്ച ബൈക്കുമായി

സ്വന്തം ലേഖകൻ

പാലക്കാട്: അന്തർ സംസ്ഥാന ഇരുചക്ര വാഹന മോഷ്ടാവ് മലമ്പുഴ പോലീസിന്റെ പിടിയിലായി. ഒരു മാസത്തോളമായി ജില്ലയിലെ വിവിധയിടങ്ങളിൽ നിന്ന് ബൈക്കുകൾ മോഷണം പോയ സംഭവത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി കഴിഞ്ഞ ദിവസം പൊലീസ് വലയിലായത്.

മലമ്പുഴ, ആനക്കൽ സ്വദേശി വിഷ്ണു ദാസ് (29) ആണ് മോഷ്ടിച്ച ബൈക്കുമായി പൊലീസിന്റെ പിടിയിലായത്. മണ്ണാർക്കാട്, വടക്കഞ്ചേരി , കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നായി നാല് ബൈക്കുകളാണ് മോഷ്ടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ മലമ്പുഴയിൽ രാത്രി വീടിനകത്തു കയറി ഉറങ്ങിക്കിടന്നിരുന്ന സത്രീയുടെ മാല പൊട്ടിച്ച കേസ്സിനും തുമ്പായി. പ്രതി കൂടുതൽ കളവുകൾ നടത്തിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരുന്നു. പ്രതിയെ കോവിഡ് പരിശോധനക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.

പാലക്കാട് ഡി.വൈ.എസ്.പി മനോജ് കുമാറിന്റെ നിർദ്ദേശ പ്രകാരം മലമ്പുഴ എസ്.എച്ച്.ഒ ശശികുമാർ , എസ്.ഐമാരായ വിജയരാഘവൻ, പപ്പൻ, എസ്‌സിപിഒമാരായ സുജയബാബു, സത്യൻ , സിപിഒമാരായ മനീഷ്, ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ എസ് ജലീൽ, അബ്ദുൾ സലാം സജി റഹ്മാൻ, ആർ.കിഷോർ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ്, എസ്. ഷമീർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.