മുക്കത്ത് ഓട്ടോറിക്ഷാ യാത്രാക്കാരിയായ വയോധികയെ ബോധരഹിതയാക്കി പീഡിപ്പിക്കുകയും കവർച്ച നടത്തുകയും ചെയ്ത സംഭവം : പ്രതിയായ ഓട്ടോറിക്ഷാ ഡ്രൈവർ പൊലീസ് പിടിയിൽ

മുക്കത്ത് ഓട്ടോറിക്ഷാ യാത്രാക്കാരിയായ വയോധികയെ ബോധരഹിതയാക്കി പീഡിപ്പിക്കുകയും കവർച്ച നടത്തുകയും ചെയ്ത സംഭവം : പ്രതിയായ ഓട്ടോറിക്ഷാ ഡ്രൈവർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

കോഴിക്കോട് : മുക്കം മുത്തേരിയിൽ ഓട്ടോറിക്ഷാ യാത്രക്കാരിയായ വയോധികയെ ബോധരഹിതയാക്കി പീഡിപ്പിച്ച് ആഭരണങ്ങൾ കവർന്ന കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർ പൊലീസ് പിടിയിൽ.

കേസിൽ പ്രതിയായ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സ്വദേശിയായ മുജീബാണ് പൊലീസ് പിടിയിലായിരിക്കുന്നത്. കേസിൽ വയോധികയുടെ മൊഴിയുടെയും പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പൊലീസ് പിടിയിലാവുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ നേരത്തെ പ്രതിക്കായി വ്യാപകമായ അന്വേഷണം നടന്നിരുന്നെങ്കിലും ആദ്യഘട്ടത്തിൽ തെളിവൊന്നും ലഭിക്കാതെ വരികെയായിരുന്നു. പിന്നീട് മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് അടുക്കുന്നത്.

ജൂലൈ മാസം രണ്ടിന് രാവിലെയാണ് ഓമശ്ശേരി ഹോട്ടൽ ജീവനക്കാരിയായ സ്ത്രീ ജോലിക്ക് പോകുന്നതിനായി മുജീബിന്റെ ഓട്ടോയിൽ കയറിയത് .

എന്നാൽ യാത്രയ്ക്കിടയിൽ ഓട്ടോറിക്ഷാ തകരാറിലായെന്ന് പറഞ്ഞ് വാഹനം നിർത്തിയ മുജീബ്, വയോധികയെ ബോധം കെടുത്തുകയും തുടർന്ന് അടുത്തുള്ള കാപ്പുമലയിലെ ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി കൈയ്യും കാലും കെട്ടിയിട്ട് പീഡിപ്പിച്ച് ശേഷം ആഭരണങ്ങൾ കവർന്നെടുക്കുകയുമായിരുന്നു.