ചാലക്കുടിയിൽ വൻകഞ്ചാവ് വേട്ട ; ഒരാൾ പൊലീസ് പിടിയിൽ : മറ്റൊരാൾ ഓടി രക്ഷപ്പെട്ടു

ചാലക്കുടിയിൽ വൻകഞ്ചാവ് വേട്ട ; ഒരാൾ പൊലീസ് പിടിയിൽ : മറ്റൊരാൾ ഓടി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ

തൃശൂർ : ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട. തൃശൂർ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം നടത്തിയ പരിശോധനയിൽ 150 കിലോയോളം കഞ്ചാവാണ് പിടികൂടിയത്.

തൃശൂർ പൊലീസ് മേധാവിയുടെ നിർദ്ദേശ നുസരണം ചാലക്കുടി ഡി.വൈ.എസ്.പി പി.സി.ആർ സന്തോഷ് , സി.ഐ കെ.എസ്. സന്ദീപും സംഘവും ചേർന്ന് പിടികൂടിയത്. വിശാഖപ്പട്ടണത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് കണ്ടെയ്‌നർ ലോറിയിൽ കടത്തിക്കൊണ്ടുപോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോറിയിൽ ഉണ്ടായിരുന്ന ഒരാളെ പൊലീസ് പിടികൂടി. ലോറിയിലുണ്ടായിരുന്ന കൊല്ലം സ്വദേശി അരുണിനെയാണ് പൊലീസ് പിടികൂടിയത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ആൾ ഓടിരക്ഷപ്പെടുകയായിരുന്നു.