ക്യാപ്റ്റന്‍ സിദ്ധരാമയ്യ..! ഉപമുഖ്യമന്ത്രിയായി ഡികെ; കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റു

സ്വന്തം ലേഖകൻ ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ സത്യപ്രതിജ്ഞചെയ്ത് സ്ഥാനമേറ്റു. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിയായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. എട്ടു മന്ത്രിമാരാണ് ഇന്ന് മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും ഒപ്പം സ്ഥാനമേറ്റത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിളങ്ങുന്ന ജയം നേടിയതിന് ഒരാഴ്ചയ്ക്കു ശേഷമാണ് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. സിദ്ധരാമയ്യയും ഡികെ ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചതോടെയാണ് സര്‍ക്കാര്‍ രൂപീകരണം നീണ്ടത്. ഇതു രണ്ടാം വട്ടമാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായി […]

‘ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ സാധിക്കട്ടെ’..! കർണാടകയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺഗ്രസിനെ അഭിനന്ദിച്ച് മോദി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ കോൺഗ്രസ് പാർട്ടിക്ക് സാധിക്കട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെയാണ് കോൺഗ്രസിനെ അഭിനന്ദിച്ച് മോദി ട്വിറ്റ് ചെയ്തത്. ആശംസകൾ നേരുന്നതായും മോദി പറഞ്ഞു . തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ചവർക്കും അദ്ദേഹം നന്ദി പറഞ്ഞു. പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു. വരും കാലങ്ങളിലും കൂടുതൽ ഊർജസ്വലതയോടെ കർണാടകയെ സേവിക്കുമെന്നും അദ്ദേഹം കുറിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി, പാർട്ടി പ്രവർത്തകരുടെ ആത്മവിശ്വാസം വാനോളം ഉയർത്തുന്നതാണ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് ജയം. മോദി മുന്നിൽ നിന്നു […]

കർണാടകയിൽ കോൺഗ്രസ് തേരോട്ടം ..! ലീഡ് നില മാറി മറിയുന്നു ..! ആസ്ഥാനത്ത് ആഘോഷം തുടങ്ങി…! പ്രതീക്ഷിച്ച മുന്നേറ്റമില്ലാതെ ജെ ഡി എസ്

സ്വന്തം ലേഖകൻ ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. കോൺഗ്രസ് നൂറിൽ കൂടുതൽ സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഇതോടെ ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് ആഘോഷം തുടങ്ങി. വരുണയിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും കനകപുരിയിൽ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറും മുന്നിലാണ്. അതേസമയം ചന്നപട്ടണത്ത് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമിയും ഹുബ്ബള്ളി–ധാർവാഡ് മണ്ഡ‍ലത്തിൽ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും പിന്നിലാണ്. 224 മണ്ഡലങ്ങളിലേക്ക് ഈ മാസം 10നാണ് തിരഞ്ഞെടുപ്പ് നടന്നത്. 36 കേന്ദ്രങ്ങളിലായി രാവിലെ 8 […]

മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 21ൽ നിന്ന് 18ലേക്ക് ; കർണാടകയിൽ മദ്യം വാങ്ങാനുള്ള പ്രായം കുറയ്ക്കാൻ ആലോചന; ഇത് സംബന്ധിച്ച കരട് സംസ്ഥാന സർക്കാർ പുറത്തിറക്കി

സ്വന്തം ലേഖകൻ കർണാടക : കർണാടകയിൽ മദ്യം വാങ്ങാനുള്ള പ്രായം കുറയ്ക്കാൻ ആലോചന. നിലവിൽ 21 വയസാണ് മദ്യം വാങ്ങാനുള്ള മിനിമം പ്രായം. ഇത് 18 ആക്കി കുറയ്ക്കാനാണ് ആലോചന. ഈ നിർദേശം ഉൾപ്പെടുത്തിയുള്ള കർണാടക എക്സൈസ് റൂൾസ് 2023-ന്റെ കരട് സംസ്ഥാന സർക്കാർ പുറത്തിറക്കി. നിലവിൽ ഗോവ, സിക്കിം, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് ഇപ്പോൾ 18 വയസ്സിൽ മദ്യം വാങ്ങാൻ അനുമതിയുള്ളത്. കേരളത്തിൽ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 23 ആണ്. കഴിഞ്ഞ വർഷം മദ്യം വിറ്റത് വഴി മാത്രം […]

പട്ടികജാതിക്കാരനായ സുധര്‍മ്മന്‍ അടുത്തിരുന്ന് ആഹാരം കഴിച്ചത് ഇഷ്ടപ്പെട്ടില്ല; മൂക്ക് തകര്‍ന്ന് അബോധാവസ്ഥയിലായിട്ടും തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ച് കോണ്‍ട്രാക്ടര്‍ ഉദയന്‍; കര്‍ണ്ണാടകയിലെ ഉള്‍പ്രദേശങ്ങളിലേക്ക് പട്ടികജാതിക്കാരെ ജോലിക്ക് കൊണ്ടുപോകുന്ന മലയാളി കോണ്‍ട്രാക്ടര്‍ ഉദയനെതിരെ നടപടിയെടുക്കാതെ പോലീസ്

സ്വന്തം ലേഖകന്‍ കൊല്ലം: പട്ടികജാതിക്കാരനായ തൊഴിലാളിയെ മര്‍ദ്ദിച്ചതിന് കൊല്ലം കരീപ്ര പഞ്ചായത്തില്‍ കടയ്ക്കോട് ഉദയാ സദനത്തില്‍ ടി.ഉദയനെതിരെ പരാതി. ഡിസംബര്‍ 22 നാണ് കുടവട്ടൂര്‍ സ്വദേശികളായ കെ.എം സുധര്‍മ്മന്‍,സുഭാഷ് എന്നിവരെ കിണര്‍ പണിക്കായാണ് കോണ്‍ട്രാക്ടറായ ഉദയന്‍ കര്‍ണ്ണാടകത്തിലേക്ക് കൊണ്ട് പോയത്. ഉത്തര കര്‍ണ്ണാടകയിലെ കാര്‍വാര്‍ ജില്ലയില്‍ മജാളി പഞ്ചയത്തിലാണ് ഇവരെ തൊഴിലിനായി എത്തിച്ചത്. ഉദയന്‍ ഏര്‍പ്പാടാക്കിയ സ്ഥലത്താണ് താമസം നല്‍കിയിരുന്നത്. ജോലിക്ക് ശേഷം രാത്രി 8.30 യോട് കൂടി സുധര്‍മ്മന്‍ പാചകം ചെയ്ത ഭക്ഷണം എല്ലാവും ഒരുമിച്ചിരുന്ന് കഴിക്കവെ കോണ്‍ട്രാക്ടര്‍ ഉദയന് സമീപം ഭക്ഷണവുമായി […]

ബി.ജെ.പിയ്ക്ക് ആശ്വാസം നൽകി കർണാടക ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകൾ

  സ്വന്തം ലേഖിക ബംഗളൂരു: കർണാടകയിൽ 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു.ആദ്യഫല സൂചനകൾ ബിജെപിയ്ക്ക് ആശ്വാസം നൽകുന്നതാണ്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ ബിജെപിക്കാണ് മുൻ തൂക്കം. അനുകൂലമായ എക്‌സിറ്റ് പോൾ ഫലത്തിലാണ് ബി.ജെ.പി.യുടെ മുഴുവൻ പ്രതീക്ഷയും. എന്നാൽ സിറ്റിങ് സീറ്റുകൾ നിലനിർത്തുമെന്നാണ് കോൺഗ്രസിന്റെയും ജെ.ഡി.എസിന്റെയും അവകാശവാദം. ഇവിടെ ജെ.ഡി.എസിന്റെ നിലപാടാണ് നിർണായകം. സീറ്റ് നിലനിർത്തണമെങ്കിൽ ബിജെപിക്ക് ജെ.ഡി.എസിന്റെ പിന്തുണ തേടേണ്ടിവരും. അതേസമയം ബി.ജെ.പി.ക്ക് ഭൂരിപക്ഷം ഉറപ്പാക്കാനായില്ലെങ്കിൽ ജെ.ഡി.എസുമായി സഖ്യത്തിന് തയ്യാറാണെന്ന് കോൺഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. സഖ്യസർക്കാരിനുള്ള […]