play-sharp-fill

കണ്ണൂർ എക്സിക്യൂട്ടീവ് എക്‌സ്പ്രസിലെ തീപിടുത്തം; 100 മീറ്റർ അകലെ ഇന്ധന സംഭരണ കേന്ദ്രം..!! ശുചിമുറിയോട് ചേര്‍ന്നുള്ള ചില്ല് തകര്‍ത്ത നിലയില്‍; അന്വേഷണം ആരംഭിച്ച് എൻഐഎ..!! ഒഴിവായത് വൻ ദുരന്തം

സ്വന്തം ലേഖകൻ കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ച സംഭവത്തിൽ ഒഴിവായത് വൻദുരന്തം. തീപിടിച്ച കോച്ചിൽ നിന്ന് 100 മീറ്റർ മാത്രം അകലെയാണ് ബിപിസിഎല്ലിന്റെ ഇന്ധനസംഭരണ കേന്ദ്രം പ്രവർത്തിക്കുന്നത്. അതിനാൽ അന്വേഷണ ഏജൻസികൾ അട്ടിമറി സംശയിക്കുന്നതായാണ് റിപ്പോർട്ട്. ഫോറൻസിക് പരിശോധന കഴിഞ്ഞാൽ മാത്രമേ ഒരു നിഗമനത്തിൽ എത്താൻ സാധിക്കൂ എന്നാണ് റെയിൽവേയുടെ വിശദീകരണം. അതിനിടെ കത്തിയ കോച്ചിന്റെ ശുചിമുറിയോട് ചേർന്നുള്ള ചില്ല് തകർത്ത നിലയിൽ കണ്ടെത്തി. കോച്ചിന് തീപിടിക്കുന്നതിന് തൊട്ടുമുൻപ് കാനുമായി ബോഗിയിലേക്ക് ഒരാൾ കയറുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. […]

എക്കോണമി കോച്ചില്‍ കണ്ണൂരിലേക്ക് ഭക്ഷണമടക്കം 1400 രൂപ; എക്‌സിക്യൂട്ടീവ് കോച്ചില്‍ നിരക്ക് 2400 രൂപ..! വന്ദേഭാരതിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും നിശ്ചയിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും നിശ്ചയിച്ചു. രാവിലെ 5.10 ന് തിരുവനന്തപുരത്തു നിന്നും ട്രെയിന്‍ പുറപ്പെടും. ഉച്ചയ്ക്ക് 12.30 ന് കണ്ണൂരിലെത്തും. ഉച്ചയ്ക്ക് രണ്ടു മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് രാത്രി 9.20 ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. ട്രയല്‍ റണ്‍ നടത്തിയ സമയക്രമം തന്നെയാണ് റെയില്‍വേ നിശ്ചയിച്ചിട്ടുള്ളത്. എക്കോണമി കോച്ചില്‍ കണ്ണൂരിലേക്ക് ഭക്ഷണം അടക്കം 1400 രൂപയാകും നിരക്ക്. വന്ദേഭാരതിന് 78 സീറ്റ് വീതമുള്ള 12 എക്കോണമി കോച്ചുകളാണ് ഉണ്ടാകുക. എക്‌സിക്യൂട്ടീവ് കോച്ചില്‍ നിരക്ക് 2400 രൂപയാണ്. രണ്ട് […]

കണ്ണൂർ കൂത്തുപറമ്പിൽ വീടിൻ്റെ അടുക്കളത്തോട്ടത്തിൽ കഞ്ചാവ് ചെടികൾ; പ്രതി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ കണ്ണൂർ: കൂത്തുപറമ്പ് കൈതേരി ലക്ഷംവീട് കോളനിയിലെ ഒരു വീടിൻറെ അടുക്കളത്തോട്ടത്തിൽ വളർത്തിയ മൂന്ന് കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കണ്ടെത്തി. കൂത്തുപറമ്പ് സർക്കിൾ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. സംഭവത്തിൽ കൈതേരി കപ്പണ്ണ സ്വദേശി പി.വി സിജീഷിനെതിരെ കേസെടുത്തു. കൂത്തുപറമ്പ് സർക്കിൾ എക്സൈസ് ഇൻസ്പെക്ടറുടെ ചുമതല വഹിക്കുന്ന പിണറായി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സുബിൻരാജുവും സംഘവും അവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. സജീഷ് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. കൂത്തുപറമ്പ് മാനന്തവാടി പോലീസ് സ്റ്റേഷനുകളിലെ […]

സുരേഷ് ഗോപി കണ്ണൂരിലേക്ക് വരട്ടെ, മുഖം നോക്കാന്‍ കഴിയാത്ത വിധം തോൽപ്പിക്കും; സുരേഷ് ഗോപി വന്നാല്‍ കോണ്‍ഗ്രസിന് വോട്ടുകൂടും; എം വി ജയരാജന്‍

സ്വന്തം ലേഖകൻ കണ്ണൂ‍ര്‍ : കണ്ണൂരിൽ എൽഡിഎഫ് ലെ ആരു മത്സരിച്ചാലും ജയിക്കുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സുരേഷ് ഗോപി കണ്ണൂരിൽ മത്സരിക്കാൻ വരുന്നത് നല്ലത്. കണ്ണൂരില്‍ മത്സരിച്ചാല്‍ സ്വന്തം മുഖം നോക്കാന്‍ കഴിയാത്ത വിധം സുരേഷ് ഗോപി തോല്‍ക്കും ജയരാജൻ പറഞ്ഞു. തലശ്ശേരിയില്‍ നേരത്തെ ഷംസീറിനെ തോല്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ച ആളാണ് സുരേഷ് ഗോപിയെന്നും എം വി ജയരാജന്‍ പരിഹസിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോക്സഭയിലേക്ക് തൃശ്ശൂരില്‍ നിന്നോ […]

‘ഡി-ഡാഡ്’ എത്തുന്നു: കുട്ടികളിലെ ഡിജിറ്റല്‍ ആസക്തി മാറ്റാനും സുരക്ഷിതമായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ പഠിപ്പിക്കാനും കേരള പൊലീസിന്‍റെ ‘ഡി-ഡാഡ്’

സ്വന്തം ലേഖകൻ കണ്ണൂര്‍: കുട്ടികളിലെ ഡിജിറ്റല്‍ ആസക്തി മാറ്റാനും സുരക്ഷിതമായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ പഠിപ്പിക്കാനും കേരള പൊലീസിന്‍റെ ‘ഡി-ഡാഡ്’. സംസ്ഥാനത്ത് ഡിജിറ്റല്‍ ഡീ അഡിക്ഷന്‍ സെന്‍റര്‍ (ഡി-ഡാഡ്) സ്ഥാപിക്കാന്‍ സോഷ്യല്‍ പോലീസിങ് ഡയറക്ടറേറ്റാണ് ഒരുങ്ങുന്നത്. കുട്ടികളിലെ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം, ഓണ്‍ലൈന്‍ ഗെയിം ആസക്തി, അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കല്‍, സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചെലവഴിക്കല്‍, വ്യാജ ഷോപ്പിംഗ് സൈറ്റുകളിലൂടെ പണം നഷ്ടപ്പെടല്‍ എന്നിവ മാറ്റുകയാണ് കൗണ്‍സിലിങ്ങിലൂടെ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കൊച്ചി, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളിലാണ് ആദ്യ ആറ് കേന്ദ്രങ്ങള്‍ […]

കണ്ണൂരില്‍ 11 കാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ കാമുകന്‍ കീഴടങ്ങി

സ്വന്തം ലേഖകൻ കണ്ണൂര്‍: പോക്സോ പീഡന കേസില്‍ പ്രതി കീഴടങ്ങി. കണ്ണൂര്‍ കാട്ടാമ്ബള്ളി സ്വദേശിയ യഹിയയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. 11 വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് യഹിയ. പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകനാണ് ഇയാളെന്ന് പൊലീസ് പറയുന്നു. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു. പിന്നീട് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. എന്നാല്‍ ജാമ്യ ഹര്‍ജി കോടതി തള്ളി. ഇതോടെ മറ്റ് വഴികളില്ലാതെ കീഴടങ്ങുകയായിരുന്നു.

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, ലീഗ് നേതാവിന്റെ മകൻ അടക്കം 3 യുവാക്കൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ ഇരിട്ടി: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ 3 യുവാക്കൾ അറസ്റ്റിൽ. മട്ടന്നൂര്‍ പാലോട്ടുപള്ളി സ്വദേശികളായ മൂന്ന് പേരാണ് സംഭവത്തിൽ കര്‍ണാടകയില്‍ അറസ്റ്റിലായിരിക്കുന്നത് മട്ടന്നൂരിലെ ലീഗ് നേതാവിന്റെ മകനും സംഭവത്തിൽ പിടിയിലായിട്ടുണ്ട്. കര്‍ണാടകയിലെ കുടക് ജില്ലയിലെ നാപ്പോക്കിലാണ് സംഭവം നടന്നത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ അറസ്റ്റിലായ ഷമ്മാസ് , റഹീം, ഷബീര്‍ എന്നിവര്‍ ചേര്‍ന്ന് ബലമായി കാറില്‍ കയറ്റി തട്ടികൊണ്ട് പോകാന്‍ ശ്രമിക്കുകയും പെണ്‍ക്കുട്ടി ബഹളം വയ്ക്കുകയും ചെയ്തു. ഇത് കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിവരം […]

കണ്ണൂർ സെൻട്രൽ ജയിലിൽ ഗുണ്ടകൾ ഏറ്റുമുട്ടിയ സംഭവം ; കാപ്പ തടവുകാരെ സെല്ലിന് പുറത്ത് ഇറക്കരുതെന്ന് നിർദ്ദേശം ; തടവുകാർ തീർത്തും അക്രമാസക്തരാണെന്ന് ജയിൽ വകുപ്പ് അധികൃതർ

കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരെ സെല്ലിന് പുറത്ത് ഇറക്കരുതെന്ന് നിർദ്ദേശം. ഇന്നലെ ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് ഗുരുതര പരിക്കേറ്റ സാഹചര്യത്തിലാണ് നിർദ്ദേശം. കാപ്പ തടവുകാർ തീർത്തും അക്രമാസക്തരാണെന്ന് ജയിൽ വകുപ്പ് അധികൃതർ പറയുന്നു. കഴിഞ്ഞദിവസം നടന്ന ജയിൽ ദിനാഘോഷത്തിനിടെയാണ് സെൻട്രൽ ജയിലിൽ തടവുകാര്‍ തമ്മിൽ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിൽ കാപ്പ തടവുകാരനായ വിവേകിൻ്റെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിലാണ് വിവേകിന് പരുക്കേറ്റത്. കാപ്പ തടവുകാര്‍ തമ്മിൽ വാക്കേറ്റവും സംഘര്‍ഷവും സ്ഥിരം സംഭവമാണെന്നാണ് ജയിൽ അധികൃതര്‍ പറയുന്നത്.

കണ്ണൂരിൽ ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതിന് യുവാവിന് ക്രൂരമർദ്ദനം പരാതി നൽകി രണ്ടു ദിവസം കഴിഞ്ഞിട്ടും കേസെടുക്കാതെ പോലീസ്

കണ്ണൂര്‍: ലഹരി സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന് ക്രൂരമർദ്ദനം . കണ്ണൂര്‍ പന്നേംപാറ സ്വദേശി അല്‍ത്താഫിനാണ് പരിക്കേറ്റത്. ലഹരി ഉപയോഗിക്കുന്നത് ചോദ്യംചെയ്തതിനായിരുന്നു യുവാവിനെ ഇവർ ആക്രമിച്ചത് മൂർച്ചയുള്ള ആയുധം കൊണ്ട് കണ്ണിലേക്ക് കുത്തുകയായിരുന്നു രണ്ട് ദിവസം കഴിഞ്ഞിട്ടും പൊലീസ് എഫ്ഐആര്‍ ഇട്ടില്ല. കേസെടുക്കാത്തത് പാര്‍ട്ടി സ്വാധീനം കൊണ്ടാണെന്ന് അല്‍ത്താഫ് പറഞ്ഞു. പ്രണോഷ്, റിഷിത്ത്, അശ്വന്ത്, അശ്വിന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അക്രമികളില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ മകനുമുണ്ട്. അതേസമയം പരാതി പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. 

മദ്യലഹരിയിലായിരുന്ന യുവതി ഓടിച്ച കാറിടിച്ച് അപകടം ; സ്കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ക്കും കുട്ടിക്കും പരിക്ക്; മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്തവരെ യുവതി കയ്യേറ്റം ചെയ്തു ; യുവതിക്കെതിരെ പോലീസ് കേസ്

കണ്ണൂര്‍: മാഹിയിൽ മദ്യലഹരിയിലായിരുന്ന യുവതിയോടിച്ച കാറിടിച്ച് സ്കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരിക്ക്. പന്തക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പന്തോക്കാവിന് സമീപത്ത് ബുധനാഴ്ച വൈകുന്നേരം 5.30 നായിരുന്നു സംഭവം.മദ്യലഹരിയിൽ യുവതി ഓടിച്ച കാർ സ്കൂട്ടർ യാത്രക്കാരെ ഇടിച്ചതോടെ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു. ഇവർക്കൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന കുട്ടിക്കും പരിക്കേറ്റു. മൂഴിക്കര സ്വദേശികളായ ദമ്പതികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. വടക്കുമ്പാട് കൂളിബസാറിലെ റസീന [29] യാണ് മദ്യ ലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയത്. അപകടം നടന്നയുടനെ പരിസരവാസികൾ കൂട്ടമായി സ്ഥലത്തെത്തിയതോടെ യുവതി കാറിൽ നിന്നിറങ്ങി അക്രമാസക്തയായി. മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം […]