മദ്യലഹരിയിലായിരുന്ന യുവതി ഓടിച്ച കാറിടിച്ച് അപകടം ; സ്കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ക്കും കുട്ടിക്കും പരിക്ക്; മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്തവരെ യുവതി കയ്യേറ്റം ചെയ്തു ; യുവതിക്കെതിരെ പോലീസ് കേസ്

മദ്യലഹരിയിലായിരുന്ന യുവതി ഓടിച്ച കാറിടിച്ച് അപകടം ; സ്കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ക്കും കുട്ടിക്കും പരിക്ക്; മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്തവരെ യുവതി കയ്യേറ്റം ചെയ്തു ; യുവതിക്കെതിരെ പോലീസ് കേസ്

Spread the love

കണ്ണൂര്‍: മാഹിയിൽ മദ്യലഹരിയിലായിരുന്ന യുവതിയോടിച്ച കാറിടിച്ച് സ്കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരിക്ക്. പന്തക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പന്തോക്കാവിന് സമീപത്ത് ബുധനാഴ്ച വൈകുന്നേരം 5.30 നായിരുന്നു സംഭവം.മദ്യലഹരിയിൽ യുവതി ഓടിച്ച കാർ സ്കൂട്ടർ യാത്രക്കാരെ ഇടിച്ചതോടെ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു. ഇവർക്കൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന കുട്ടിക്കും പരിക്കേറ്റു. മൂഴിക്കര സ്വദേശികളായ ദമ്പതികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്.

വടക്കുമ്പാട് കൂളിബസാറിലെ റസീന [29] യാണ് മദ്യ ലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയത്. അപകടം നടന്നയുടനെ പരിസരവാസികൾ കൂട്ടമായി സ്ഥലത്തെത്തിയതോടെ യുവതി കാറിൽ നിന്നിറങ്ങി അക്രമാസക്തയായി. മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനായ പാനൂർ സ്വദേശിയുടെ മൊബൈൽ ഫോൺ ഇവർ എറിഞ്ഞുടച്ചു.

പരിസരത്ത് ഓടി വന്ന മറ്റു ചിലരേയും യുവതി കയ്യേറ്റം ചെയ്തു. ഇതോടെ നാട്ടുകാര്‍ പന്തക്കൽ പൊലീസിൽ വിവരമറിയിച്ചു. ഇതോടെ പൊലീസ് സംഘമെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ യുവതി മദ്യപിച്ചതായി തെളിഞ്ഞിട്ടുണ്ടെന്ന് പന്തക്കൽ പൊലീസ് പറഞ്ഞു. യുവതിയുടെ പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group