കണ്ണൂർ കൂത്തുപറമ്പിൽ വീടിൻ്റെ അടുക്കളത്തോട്ടത്തിൽ കഞ്ചാവ് ചെടികൾ; പ്രതി രക്ഷപ്പെട്ടു

കണ്ണൂർ കൂത്തുപറമ്പിൽ വീടിൻ്റെ അടുക്കളത്തോട്ടത്തിൽ കഞ്ചാവ് ചെടികൾ; പ്രതി രക്ഷപ്പെട്ടു

Spread the love

സ്വന്തം ലേഖകൻ
കണ്ണൂർ: കൂത്തുപറമ്പ് കൈതേരി ലക്ഷംവീട് കോളനിയിലെ ഒരു വീടിൻറെ അടുക്കളത്തോട്ടത്തിൽ വളർത്തിയ മൂന്ന് കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കണ്ടെത്തി. കൂത്തുപറമ്പ് സർക്കിൾ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. സംഭവത്തിൽ കൈതേരി കപ്പണ്ണ സ്വദേശി പി.വി സിജീഷിനെതിരെ കേസെടുത്തു.

കൂത്തുപറമ്പ് സർക്കിൾ എക്സൈസ് ഇൻസ്പെക്ടറുടെ ചുമതല വഹിക്കുന്ന പിണറായി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സുബിൻരാജുവും സംഘവും അവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

സജീഷ് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. കൂത്തുപറമ്പ് മാനന്തവാടി പോലീസ് സ്റ്റേഷനുകളിലെ ഒന്നിലധികം കഞ്ചാവ് കേസുകളിലെ പ്രതിയാണ് സിജീഷെന്ന് എക്സൈസ് സംഘം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group