ഓടുന്ന ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവം ; യുവാക്കൾക്ക് ഒരുവർഷം കഠിന തടവ്

  സ്വന്തം ലേഖിക കണ്ണൂർ : ഓടുന്ന ട്രെയിനിന് നേരേ കല്ലെറിഞ്ഞ കേസിൽ മൂന്ന് യുവാക്കൾക്ക് ഒരു വർഷം കഠിന തടവ് ശിക്ഷ വിധിച്ചു .കണ്ണൂർ ഫസ്റ്റ് ക്ലാസ്സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മാടായി സി.എസ്.ഐ. ചർച്ചിനടുത്ത സുലൈമാൻ ഹാജി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പാടിക്കൽ സി.എച്ച്.അൽഅമീൻ (23), ഏഴോം പുല്ലാഞ്ഞിയിട നെരുവമ്പ്രത്തെ ചിറക്കൽ ഹൗസിൽ സി.ഷാഹിദ് (23), പഴയങ്ങാടി കോഴിബസാറിലെ താഴത്തും കണ്ടിയിൽ ടി.കെ.ഷഫീഖ് (24) എന്നിവരെയാണ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രുഗ്മ എസ്.നായർ ശിക്ഷിച്ചത്. 2015 നവംബർ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത് […]

കനത്ത മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, എം.ജി പരീക്ഷകൾ മാറ്റി

സ്വന്തം  ലേഖകൻ കൊച്ചി : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ  കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  നവംബർ ഒന്നിന് ജില്ലാ കളക്ടർ   അവധി പ്രഖ്യാപിച്ചു. ഇതോടൊപ്പം  തൃശൂര്‍ ജില്ലയിലെ രണ്ട് താലൂക്കുകളിലും അവധി പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂർ  , ചാവക്കാട്  എന്നീ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ്  നവംബർ ഒന്നിന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ എന്നിവയുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍വ്വകലാശാലാ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല. അതേസമയം മഹാത്മാ​ഗാന്ധി സര്‍വകലാശാല നവംബർ ഒന്നിന്  നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തിയതികള്‍ […]

തളിപ്പറമ്പിലേത് പുലിവാൽ കല്യാണം തന്നെ ; വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പോയ വധുവിന്റെ ഫോണിലേക്ക് നിരന്തരം എത്തിയത് കാമുകന്റെ മെസേജ്. വരൻ ചോദിച്ചതോടെ അടിപിടിയായി, ഒടുവിൽ നിർമ്മാണ തൊഴിലാളിയായ കാമുകനൊപ്പം വധു നാടുവിട്ടു

  സ്വന്തം ലേഖിക തളിപ്പറമ്പ്: താലികെട്ട് കഴിഞ്ഞ് വരന്റെ വീട്ടിൽ കയറില്ലെന്ന വാശിപിടിച്ച വധു കാമുകനൊപ്പം പോയി. പയ്യന്നൂർ സ്വദേശിയായ യുവതിയാണ് ബന്ധുക്കളേയും നാട്ടുകാരേയുമെല്ലാം ഞെട്ടിച്ചത്. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ വധു പിണങ്ങി തിരികെ പോയതിന് പിന്നിൽ കാമുകന്റെ വാട്‌സാപ്പ് സന്ദേശമായിരുന്നു. നാടകീയതകൾക്കൊടുവിലാണ് വധു കാമുകനൊപ്പം പോയത്. കല്യാണം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഫോണിലേക്ക് വന്ന സന്ദേശത്തിന് പിന്നിൽ കാമുകന്റെ കുബുദ്ധിയായിരുന്നു. ഈ സന്ദേശവുമായി ബന്ധപ്പെട്ടാണ് തർക്കം ഉടലെടുത്തതും അത് കശപിശയിൽ കലാശിച്ചതും. ദുബായിൽ ജോലി ചെയ്യുന്ന കാഞ്ഞിരങ്ങാട് വണ്ണാരപ്പാര […]

ഇനി ബീഫിനെ പേടിക്കേണ്ട, ഒട്ടകത്തിന്റെ മാംസം കേരളത്തിൽ വിൽപ്പന തുടങ്ങി

  സ്വന്തം ലേഖിക കണ്ണൂർ : കേരളത്തിലുള്ളവർക്ക് ഒട്ടകമാംസത്തിന്റെ രുചി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തരിശിലെ ഒരു കൂട്ടം യുവാക്കൾ രാജസ്ഥാനിൽനിന്ന് കഴിഞ്ഞ ഒട്ടകത്തെ നാട്ടിലെത്തിച്ചു. ഇതിനു വേണ്ടി നാട്ടിലെ ഒരു കൂട്ടം യുവാക്കൾ പാലക്കാട്ടുള്ള ഏജൻസിയുമായി ബന്ധപ്പെടുകയായിരുന്നു. രാജസ്ഥാനിൽനിന്ന് പാലക്കാട്ട് എത്തിച്ച ഒട്ടകത്തെ പിന്നീട് ലോറിയിൽ കരുവാരകുണ്ട് തരിശിലേക്ക് കൊണ്ടുവരികയായിരുന്നു. ഒട്ടകത്തെ കാണാൻ ജനം പല ഭാഗത്തുനിന്നും കൂട്ടമായെത്തിയതോടെ കക്കറയിലെ വിജനമായ സ്ഥലത്തേക്ക് മാറ്റി. പാലക്കാട്ടുനിന്ന് വിദഗ്ധർ എത്തിയാണ് ഒട്ടകത്തെ കശാപ്പ് ചെയ്തത്. ഇന്നലെ ഉച്ചകഴിഞ്ഞപ്പോഴേയ്ക്കും ഇറച്ചി, വിൽപനയ്ക്ക് തയാറായി.അതോടെ സമീപപ്രദേശത്ത് നിന്നുള്ള […]

പാഷൻ ഫ്രൂട്ട് പറിച്ചതിന് ദളിത് വിദ്യാർത്ഥിയുടെ കണ്ണിൽ മുളക് പൊടിയിട്ട് മർദ്ദിച്ചു; സ്ത്രീകളുടെ വസ്ത്രം മോഷ്ടിച്ചെന്ന് കുപ്രചാരണവും. അപമാനം കൊണ്ട് ആത്മഹത്യയുടെ വക്കിൽ ഒരു കുടുബം.

  സ്വന്തം ലേഖിക കണ്ണൂർ: പാഷൻ ഫ്രൂട്ട് പറിച്ചതിന് പതിനഞ്ചുകാരന് ക്രൂര പീഡനവും അപവാദ പ്രചാരണവും. കാസർകോട് കാഞ്ഞങ്ങാടിനടുത്ത് അട്ടേങ്ങാനത്താണ് മാവിലൻ (ആദിവാസി) വിഭാഗത്തിൽപ്പെട്ട കുട്ടിയെ കസേരയിൽ കെട്ടിയിട്ട് കണ്ണിൽ മുളക് പൊടിയിട്ട് ഭീകരമായി മർദ്ദിച്ചത്. സ്ത്രീകളുടെ വസ്ത്രം മോഷ്ടിച്ചെന്ന് പ്രചാരണവും തുടങ്ങിയതോടെ അപമാനം കൊണ്ട് ആത്മഹത്യയുടെ വക്കിലാണ് ഒരു കുടുംബം. ് ചെന്തളത്തെ മാധവന്റെയും സിന്ധുവിന്റെയും മകൻ പ്ലസ് വൺ വിദ്യാർത്ഥി വിശാലിനെ അയൽവാസിയായ ബി.എസ്.എൻ.എൽ കരാർ ജീവനക്കാരനായ ഉമേശനാണ് ക്രൂരമായി ആക്രമിച്ചത്. ആദിവാസി സംരക്ഷണ വകുപ്പ് നിയമ പ്രകാരം പൊലീസ് അറസ്റ്റ് […]

കള്ളപ്പണവും ലഹരിമരുന്നുമായി മൂന്നംഗ സംഘം പിടിയിൽ ; വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്് ഒരു കോടി രൂപയുടെ നോട്ടുകെട്ടുകളും മുന്നൂറോളം ലഹരിഗുളികളും

  സ്വന്തം ലേഖിക കണ്ണൂർ: കണ്ണൂർ പാനൂരിൽ ഒരു കോടി രൂപയുടെ കള്ളപ്പണവും ലഹരി ഗുളികകളുമായി മൂന്നംഗ സംഘം പിടിയിൽ. വാഹന പരിശോധനയ്ക്കിടെയാണ് സംഘം അറസ്റ്റിലായത്. തലശ്ശേരി, കോഴിക്കോട് സ്വദേശികളായ യുവാക്കളാണ് പാനൂർ പോലീസിന്റെ പിടിയിലായത്. പുലർച്ചെ രണ്ട് മണിയോടെ പാനൂർ നവോദയ കുന്നിന് സമീപം നിർത്തിയിട്ടിരുന്ന ഡസ്റ്റർ വാഹനത്തിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. തലശ്ശേരി സ്വദേശികളായ നജീബ്, സച്ചിൻ, കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. 70 ലക്ഷം രൂപ വരുന്ന രണ്ടായിരത്തിന്റെ നോട്ട് കെട്ടുകളും മുപ്പത് ലക്ഷം രൂപ […]