പാഠപുസ്തക രചന; സ്‌കൂള്‍ അധ്യാപകരില്‍ നിന്നും വിരമിച്ച സ്‌കൂള്‍ അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു; അഭിരുചി പരീക്ഷ ഫെബ്രുവരി 11ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം:സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള പാഠപുസ്തക രചനയ്ക്ക് സ്‌കൂള്‍ അധ്യാപകരില്‍ നിന്നും വിരമിച്ച സ്‌കൂള്‍ അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.ഇതിലേക്കുള്ള എഴുത്ത് പരീക്ഷ അതത് ജില്ലാകേന്ദ്രങ്ങളില്‍ ഫെബ്രുവരി 11ന് നടത്തും. സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി പാഠപുസ്തകങ്ങള്‍ തയാറാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ള ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപകരില്‍ നിന്നും റിട്ടയേര്‍ഡ് അധ്യാപകരില്‍ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. പാഠപുസ്തക രചനയ്ക്ക് ഓരോ വിഷയത്തിനും ആവശ്യമായ അധ്യാപകരുടെ പാനല്‍ എഴുത്തു പരീക്ഷയുടെയും തുടര്‍ന്നുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കാനാണ് […]

കോട്ടയത്ത് ഊർജ്ജസ്വലയായ LADY വിദ്യാർത്ഥി കൗൺസിലറെ ആവശ്യമുണ്ട്; മികച്ച ശമ്പളം

സ്വന്തം ലേഖകൻ കോട്ടയം :കോട്ടയത്ത് ഊർജ്ജസ്വലയായ LADY വിദ്യാർത്ഥി കൗൺസിലറെ ആവശ്യമുണ്ട്. മികച്ച ശമ്പളം. യോഗ്യത: ബിരുദം/പിജി . അപേക്ഷകന് മികച്ച ആശയവിനിമയ കഴിവുകൾ ഉണ്ടായിരിക്കണം. കുറഞ്ഞത് 6 മാസത്തെ പ്രവൃത്തിപരിചയമുള്ളവർക്കും പുതുതായി വന്നവർക്കും അപേക്ഷിക്കാം കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9846102104 EMAIL: [email protected]

പി.ആര്‍.ഡിയില്‍ അസിസ്റ്റന്റ് എഡിറ്റര്‍ ഡെപ്യൂട്ടേഷന്‍; 11 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സന്തോഷ വാർത്ത. അസിസ്റ്റന്റ് എഡിറ്റര്‍മാരുടെ 11 ഒഴിവുകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ നിയമിക്കപ്പെടാന്‍ താത്പര്യമുള്ള ഉദ്യോഗസ്ഥരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. വകുപ്പ് ഡയറക്ടറേറ്റില്‍ നാലും ഇടുക്കി, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസുകളില്‍ ഒന്നു വീതവും കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ്, ന്യൂഡല്‍ഹി ഇന്‍ഫര്‍മേഷന്‍ ഓഫിസ് എന്നിവിടങ്ങളില്‍ ഓരോ ഒഴിവുകളുമാണുള്ളത്. 43400 – 91200 ശമ്പള സ്‌കെയിലിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം. 10/01/2023 തീയതിയിലെ വാല്യം 12, […]

ജോലി വേണോ അതോ ജോലിക്കാരെ വേണോ…? രണ്ടായാലും സർക്കാരിന്റെ മൊബൈൽ ആപ്പ് റെഡി

സ്വന്തം ലേഖകൻ തൃശൂർ: ജോലി വേണോ, അതോ ജോലിക്കാരെ വേണോ..? രണ്ടായാലും ഇനി ബുദ്ധിമുട്ടണ്ട. സർക്കാരിന്റെ ആപ്പ് ജോലിയും ജോലിക്കാരെയും നിങ്ങളുടെ വിരത്തുമ്പിലെത്തിക്കും. ജോലി ആവ്ശ്യമുള്ളവരുടെയും ജോലിക്കാരെയും വേണ്ടവരുടെയും പ്രശ്‌നത്തിന് പരിഹാരമാർഗം വിരൽത്തുമ്പിലാക്കാനുള്ള സർക്കാർ സംവിധാനം സജ്ജം. ദൈനംദിന ഗാർഹികവ്യാവസായികാവശ്യങ്ങൾക്ക് തൊഴിലാളികളുടെ സേവനം ലക്ഷ്യമിട്ട് സ്‌കിൽ രജിസ്ട്രി മൊബൈൽ ആപ്പിനാണ് തൃശൂർ ജില്ലയിൽ തുടക്കമിട്ടത്. ഇടനിലക്കാരില്ലാതെ തൊഴിൽ സാധ്യത കണ്ടെത്താനും ആവശ്യമനുസരിച്ച് വിദഗ്ധരുടെ സേവനം തേടാനുമുള്ളതാണ് ആപ്ലിക്കേഷൻ. ഈ സംവിധാനം പൂർണ്ണതയിലെത്തുന്നതോടെ ഒരേ തൊഴിൽ ചെയ്യുന്ന ഒന്നരലക്ഷം പേരെ കണ്ടെത്താനാകും. കേരള അക്കാദമി ഫോർ […]