പി.ആര്‍.ഡിയില്‍ അസിസ്റ്റന്റ് എഡിറ്റര്‍ ഡെപ്യൂട്ടേഷന്‍; 11 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

പി.ആര്‍.ഡിയില്‍ അസിസ്റ്റന്റ് എഡിറ്റര്‍ ഡെപ്യൂട്ടേഷന്‍; 11 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സന്തോഷ വാർത്ത. അസിസ്റ്റന്റ് എഡിറ്റര്‍മാരുടെ 11 ഒഴിവുകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ നിയമിക്കപ്പെടാന്‍ താത്പര്യമുള്ള ഉദ്യോഗസ്ഥരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.

വകുപ്പ് ഡയറക്ടറേറ്റില്‍ നാലും ഇടുക്കി, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസുകളില്‍ ഒന്നു വീതവും കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ്, ന്യൂഡല്‍ഹി ഇന്‍ഫര്‍മേഷന്‍ ഓഫിസ് എന്നിവിടങ്ങളില്‍ ഓരോ ഒഴിവുകളുമാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

43400 – 91200 ശമ്പള സ്‌കെയിലിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം. 10/01/2023 തീയതിയിലെ വാല്യം 12, നം. 2 പ്രകാരമുള്ള ഗസറ്റ് വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിട്ടുള്ള യോഗ്യതകളും വേണം.

താത്പര്യമുള്ള ഉദ്യോഗസ്ഥര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഒരു മാസത്തിനകം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്(എ) വകുപ്പില്‍ ലഭ്യമാക്കണം.