പാഠപുസ്തക രചന; സ്‌കൂള്‍ അധ്യാപകരില്‍ നിന്നും വിരമിച്ച സ്‌കൂള്‍ അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു; അഭിരുചി പരീക്ഷ ഫെബ്രുവരി 11ന്

പാഠപുസ്തക രചന; സ്‌കൂള്‍ അധ്യാപകരില്‍ നിന്നും വിരമിച്ച സ്‌കൂള്‍ അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു; അഭിരുചി പരീക്ഷ ഫെബ്രുവരി 11ന്

സ്വന്തം ലേഖകൻ

തിരുവനന്തപുരം:സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള പാഠപുസ്തക രചനയ്ക്ക് സ്‌കൂള്‍ അധ്യാപകരില്‍ നിന്നും വിരമിച്ച സ്‌കൂള്‍ അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.ഇതിലേക്കുള്ള എഴുത്ത് പരീക്ഷ അതത് ജില്ലാകേന്ദ്രങ്ങളില്‍ ഫെബ്രുവരി 11ന് നടത്തും.

സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി പാഠപുസ്തകങ്ങള്‍ തയാറാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ള ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപകരില്‍ നിന്നും റിട്ടയേര്‍ഡ് അധ്യാപകരില്‍ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാഠപുസ്തക രചനയ്ക്ക് ഓരോ വിഷയത്തിനും ആവശ്യമായ അധ്യാപകരുടെ പാനല്‍ എഴുത്തു പരീക്ഷയുടെയും തുടര്‍ന്നുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

രാവിലെ 10.30 മുതല്‍ 12.30 വരെയാണ് പരീക്ഷാസമയം. അപേക്ഷകര്‍ അന്നേ ദിവസം രാവിലെ 9.30ന് പരീക്ഷാകേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. വിശദാംശങ്ങള്‍ക്ക്: www.scert.kerala.gov.in.

ലോകായുക്തയില്‍ ഡെപ്യൂട്ടേഷന്‍

കേരള ലോകായുക്തയില്‍ അസിസ്റ്റന്റ് (37,400-79,000), ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (31,100-66,800), ഓഫീസ് അറ്റന്‍ഡന്റ് (23,000-50,200) എന്നീ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കപ്പെടുന്നതിന് സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തില്‍ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സര്‍ട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആര്‍. പാര്‍ട്ട്-1, ബയോഡാറ്റ എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകള്‍ മേലധികാരി മുഖേന മാര്‍ച്ച്‌ 16ന് വൈകിട്ട് 5 ന് മുമ്പ് രജിസ്ട്രാര്‍, കോരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ്ഭവന്‍ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ ലഭിക്കണം.

Tags :