ജോലി വേണോ അതോ ജോലിക്കാരെ വേണോ…? രണ്ടായാലും സർക്കാരിന്റെ മൊബൈൽ ആപ്പ് റെഡി

ജോലി വേണോ അതോ ജോലിക്കാരെ വേണോ…? രണ്ടായാലും സർക്കാരിന്റെ മൊബൈൽ ആപ്പ് റെഡി

സ്വന്തം ലേഖകൻ

തൃശൂർ: ജോലി വേണോ, അതോ ജോലിക്കാരെ വേണോ..? രണ്ടായാലും ഇനി ബുദ്ധിമുട്ടണ്ട. സർക്കാരിന്റെ ആപ്പ് ജോലിയും ജോലിക്കാരെയും നിങ്ങളുടെ വിരത്തുമ്പിലെത്തിക്കും. ജോലി ആവ്ശ്യമുള്ളവരുടെയും ജോലിക്കാരെയും വേണ്ടവരുടെയും പ്രശ്‌നത്തിന് പരിഹാരമാർഗം വിരൽത്തുമ്പിലാക്കാനുള്ള സർക്കാർ സംവിധാനം സജ്ജം.

ദൈനംദിന ഗാർഹികവ്യാവസായികാവശ്യങ്ങൾക്ക് തൊഴിലാളികളുടെ സേവനം ലക്ഷ്യമിട്ട് സ്‌കിൽ രജിസ്ട്രി മൊബൈൽ ആപ്പിനാണ് തൃശൂർ ജില്ലയിൽ തുടക്കമിട്ടത്. ഇടനിലക്കാരില്ലാതെ തൊഴിൽ സാധ്യത കണ്ടെത്താനും ആവശ്യമനുസരിച്ച് വിദഗ്ധരുടെ സേവനം തേടാനുമുള്ളതാണ് ആപ്ലിക്കേഷൻ. ഈ സംവിധാനം പൂർണ്ണതയിലെത്തുന്നതോടെ ഒരേ തൊഴിൽ ചെയ്യുന്ന ഒന്നരലക്ഷം പേരെ കണ്ടെത്താനാകും. കേരള അക്കാദമി ഫോർ എക്‌സലൻസാണ് വ്യാവസായിക പരിശീലന വകുപ്പിന്റെയും കുടുംബശ്രീയുടെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെയും സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്ലയൻസ് സർവ്വീസ് ആന്റ് റിപ്പയർ, ഡേ ടു ഡേ സർവീസ്, ഹോം മെയിന്റനൻസ് സർവ്വീസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് രജിസ്‌ട്രേഷൻ സൗകര്യങ്ങളുള്ളത്. ആദ്യവിഭാഗത്തിൽ ഗൃഹോപകരണങ്ങളുടെ അറ്റകുറ്റപ്പണികളും സർവ്വീസിങ്ങും ചെയ്യുന്നവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ്രൈഡവർമാർ, വീട്ടജോലിക്കാർ, ശുചീകരണ തൊഴിലാളികൾ, തെങ്ങുകയറ്റക്കാർ, തുണി അലക്കുകയും തേക്കുകയും ചെയ്യുന്നവർ, ഡേ കെയറുകൾ, ഹോം നഴ്‌സുമാർ, ആശുപത്രികളിലും വീടുകളിലും വയോജന പരിപാലനം നടത്തുന്നവർ, വീട്ടിലെത്തി കുട്ടികളെ നോക്കുന്നവർ, വീടുകളിലെത്തി പ്രമേഹം, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം എന്നിവ പരിശോധിക്കുന്നവർ, മൊബൈൽ ബ്യൂട്ടിപാർലർ സേവനം നടത്തുന്നവർ ഡേ ടു ഡേ സർവീസിലുൾപ്പെടും.

യോഗ്യതയും വൈദഗ്ദ്യവും കൂലിയും പരിശോധിച്ച് ഇഷ്ടമുള്ളയാളെ തെരഞ്ഞെടുക്കാം. ഉപഭോക്താവിന്റെ സംതൃപ്തി അനുസരിച്ച് തൊഴിലാളിക്ക് സ്റ്റാർ റേറ്റിംഗും നൽകാനും സാധിക്കും. ഇതിനായി ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്ന് സൗജന്യമായി ആപ്പ് ഡൗൺലോഡ് ചെയ്യുക. അടിസ്ഥാന വിവരങ്ങൾ നൽകി തൊഴിലാളിയായോ തൊഴിൽദായകനായോ രജിസ്റ്റർ ചെയ്യാം. തൊഴിലാളിയെ തേടുന്നവർക്ക് കുറച്ചു വിവരങ്ങൾ നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. തൊഴിൽ അന്വേഷകർ അറിയാവുന്ന തൊഴിൽ, കൂലി, തിരിച്ചറിയൽ രേഖ എന്നിവ നിർബന്ധമായും അപ്‌ലോഡ് ചെയ്യണം. പരിശീലനം നേടിയിട്ടുള്ളവർ കോഴ്‌സിന്റെ സർട്ടിഫിക്കറ്റും കോഴ്‌സിൽ ചേരാതെ തൊഴിൽ വൈദഗ്ധ്യം നേടിയവർ തദ്ദേശസ്വയംഭരണ സ്ഥാപന വാർഡ് അംഗത്തിന്റെ സാക്ഷ്യപത്രവും സമർപ്പിക്കണം.